മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികക്കെതിരെ പ്രതിഷേധം; വനിത ലീഗിനെ അവഗണിച്ചതായി നൂർബിന റഷീദ്

0


തിരൂർ: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പ്രതിഷേധ സ്വരം ശക്തമാകുന്നു. വനിത ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ആണ് സ്ഥാനാർത്ഥി നിർണയത്തിൽ വനിത ലീഗിനെ അവഗണിച്ചതായി ആരോപിച്ച് രംഗത്തെത്തിയത്.


വനിത ലീഗിനെ പരിഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും നൂർബിന വ്യക്തമാക്കി.
പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ചിരുന്ന നൂർബിന, തന്റെ പ്രതികരണം വനിത ലീഗ് പ്രവർത്തകരുടെ വികാരങ്ങളാണെന്നും പറഞ്ഞു. എന്നാൽ, പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയെ അംഗീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടിയോട് പൂർണ്ണ വിശ്വാസമുണ്ടെന്നും, പദവികൾക്കായി പ്രതികരിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കി. വനിത ലീഗ് ശക്തമായ സംഘടനയാണെന്നും, സോഷ്യൽ മീഡിയ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.


അതേസമയം, മുൻ എംഎൽഎ അബ്ദുറഹിമാൻ റണ്ടത്താണിയും സ്ഥാനാർത്ഥി പട്ടികക്കെതിരെ വിമർശനവുമായി രംഗത്തെത്തി. തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി നിർണയമാണ് അദ്ദേഹത്തിന്റെ പ്രധാന എതിർപ്പ്. പാർട്ടി പ്രവർത്തകരോ പ്രാദേശിക ഘടകങ്ങളോ ആവശ്യപ്പെട്ടിട്ടില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കിയതിൽ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആശങ്കകൾ ഉയർത്തുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലരുടെ താൽപര്യങ്ങൾക്ക് നിഷ്‌കളങ്കരായ നേതാക്കളെ ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.


തുടർന്നുള്ള പ്രതികരണങ്ങളിൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടുള്ള വിമർശന സൂചനകളും ഉയർന്നിട്ടുണ്ട്. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ സമീർ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Protests have emerged within the Indian Union Muslim League (IUML) following the release of its candidate list. Women’s League national secretary Noorbina Rasheed alleged that the women’s wing was ignored in the selection process and demanded transparency in the criteria.
She clarified that certain candidates are not representatives of the Women’s League and accused the party of favoring those who criticized Panakkad leadership. Meanwhile, former MLA Abdurahiman Randathani also raised objections over candidate selection in Tirurangadi, questioning the lack of consultation with party workers. Despite criticism, Noorbina stated she accepts the party list and remains loyal.

LEAVE A REPLY

Please enter your comment!
Please enter your name here