കോതമംഗലത്ത് എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി.
ബംഗളൂരുവിൽ നിന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏകദേശം 37.229 ഗ്രാം എംഡിഎംഎയുമായി ഇടുക്കി ജില്ല പീരുമേട് താലൂക്ക് ഏലപ്പാറ സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ഇരമല്ലൂർ സ്വദേശിയായ അനന്തു പ്രസാദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി എത്തിയതായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച ശേഷം മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എക്സൈസ് നൽകുന്ന വിവരം.
ദിവസേന ഏകദേശം 3000 രൂപ വാടകയുള്ള ഹോട്ടൽ മുറികളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചുകൊണ്ടായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ നടന്നിരുന്നതെന്നും അധികൃതർ പറഞ്ഞു.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സിദ്ധീഖ് എ.ഇ, പ്രിവന്റീവ് ഓഫീസർ ഷെമീർ വി.എ, പ്രിവന്റീവ് ഓഫീസർമാരായ റസാക്ക് കെ.എ, സുനിൽ പി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി.എം, അഖിലേഷ് വേലായുധൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ.എ എന്നിവർ പങ്കെടുത്തു.

നാമനിർദേശ പത്രിക സമർപ്പിക്കാൻ 2 ദിവസം മാത്രം; കോൺഗ്രസിന് മുന്നിൽ വൻ പ്രതിസന്ധി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോൺഗ്രസിന് മുന്നിൽ വൻ പ്രതിസന്ധി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്. 23ാം തീയതി വരെയാണ് പത്രിക സമർപ്പണത്തിന് സമയമുള്ളതെങ്കിലും ഇതിനിടയിൽ പെരുന്നാൾ അവധിയും ഞായറാഴ്ചയും വരും. അതായത് 21, 23 തീയ്യതികളിൽ മാത്രമാണ് പത്രിക സമർപ്പിക്കാൻ സമയം ലഭിക്കുക.

അതേസമയം, ഇപ്പോഴും കോൺഗ്രസിന് പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചത്. 41 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട്.പല സീറ്റുകളിലും സ്ഥാനാർത്ഥികളാരെന്നതിൽ തർക്കം നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

“മുകുന്ദൻ ബിജെപിക്ക് ലഭിച്ച മുത്ത്”; സി സി മുകുന്ദനെ പ്രശംസിച്ചു സുരേഷ് ഗോപി

തൃശ്ശൂർ:  സി സി മുകുന്ദന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി. സ്ഥാനാർത്ഥിയായ സി സി മുകുന്ദനെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.

“മുകുന്ദൻ ഒക്കെ അല്ലേ?” എന്ന് ചോദിച്ച അദ്ദേഹം, മുകുന്ദൻ ബിജെപിക്ക് ലഭിച്ച വലിയ ശക്തിയാണെന്നും പറഞ്ഞു. മുകുന്ദനെ സ്വന്തമാക്കിയതല്ല, കിട്ടിയതാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. വ്യക്തിപരമായ കഴിവിനെ ഭയന്നാണ് ഇടതുപക്ഷം അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മുകുന്ദന്റെ കുടുംബത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ ആക്രമണം നടക്കുന്നതായും, ഒരു കൺവെൻഷനിൽ അദ്ദേഹത്തിന് നേരെ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായതായും സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയം വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും, ഇത്തരം സമീപനങ്ങളെ തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ജെഡിയില്‍ ആഭ്യന്തര ഭിന്നത ശക്തം; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

തിരുവനന്തപുരം: സീറ്റ് വിഭജനത്തിന് പിന്നാലെ എല്‍ഡിഎഫ് ഘടകകക്ഷിയായ ആര്‍ജെഡിയില്‍ ആഭ്യന്തര ഭിന്നത ശക്തമായതായി റിപ്പോർട്ട്. എം.വി. ശ്രേയാംസ് കുമാര്‍ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, വി. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള വിഭാഗം രാജിവച്ചു.

ആര്‍ജെഡിക്ക് മതിയായ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് ഉണ്ടായിരുന്നുെന്നും, അതിനെ മറികടന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നുമാണ് വിമത വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിക്കുള്ളില്‍ ശീതസമരം തുടരുകയാണെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.

മുന്‍പ് ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിക്കാത്ത പക്ഷം എല്‍ഡിഎഫ് വിടണമെന്ന അഭിപ്രായം സംസ്ഥാന സമിതിയോഗത്തില്‍ ഭൂരിപക്ഷത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന ഉറപ്പും മുമ്പ് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും സുരേന്ദ്രന്‍ പിള്ള സൂചിപ്പിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തോട് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചേട്ടൻ ഇല്ലാത്ത കെഎസ്‌യുവിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല; അലോഷ്യസ് രാജിക്ക് പിന്നാലെ പരിഹാസവുമായി ശിവപ്രസാദ്

ആലപ്പുഴ: സീറ്റ് നിഷേധത്തെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവച്ച അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് രംഗത്ത്.

“ചേട്ടൻ ഇല്ലാത്ത കെഎസ്‌യുവിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല” എന്നായിരുന്നു ശിവപ്രസാദിന്റെ ഫേസ്ബുക്ക് പ്രതികരണം.

അതേസമയം അലോഷ്യസിന്റെ രാജിക്കുപിന്നാലെ രാഷ്ട്രീയ രംഗത്ത് നിരവധി വിമർശങ്ങൾ ഉയർന്ന് വന്നിരുന്നു.

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ ശിക്ഷാവിധി  21 ന്

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ ശിക്ഷാവിധി മറ്റന്നാൾ.  കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും  വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു

ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത് . സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്.

ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്‌തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. വാദം കേട്ട് കോടതിക്കുള്ളിലുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കൾ വിതുമ്പി.

‘ധാർമ്മികതയോട് പൊരുത്തപ്പെടുന്നില്ല’; എച്ച്‌.ഡി.എഫ്‌.സി ബാങ്ക്  ചെയർമാൻ അത്തനു ചക്രബർത്തി രാജിവെച്ചു

0



ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്‌.ഡി.എഫ്‌.സി ബാങ്ക് -യുടെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അത്തനു ചക്രബർത്തി രാജിവെച്ചു.

2021 മെയിലാണ് അദ്ദേഹം ബാങ്ക് ബോർഡിൽ ചേർന്നത്. അദ്ദേഹത്തിന്റെ കാലയളവിലാണ് എച്ച്‌.ഡി.എഫ്‌.സി  ലിമിറ്റഡുമായി ലയനം നടന്ന് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായി മാറുന്നതിനുള്ള വഴിയൊരുങ്ങിയത്.
കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനകത്ത് നടക്കുന്ന ചില കാര്യങ്ങൾ തന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ചക്രവർത്തി വ്യക്തമാക്കി. ലയനത്തിന്റെ ഗുണഫലങ്ങൾ ഇതുവരെ പൂർണ്ണമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാജിക്ക് പിന്നാലെ ബാങ്ക് ബോർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്, Keki Mistryയെ മാർച്ച് 19 മുതൽ മൂന്ന് മാസത്തേക്ക് ഇടക്കാല പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഈ നിയമനത്തിന് Reserve Bank of Indiaയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

Atanu Chakraborty has resigned as part-time chairman of HDFC Bank, citing that recent developments in the bank do not align with his personal values and ethics. He had been part of the board since 2021 and played a key role during the HDFC merger. Following his resignation, Keki Mistry has been appointed as interim chairman for three months with RBI approval.

‘സുധാകരൻ വിഷയത്തിൽ തീരുമാനം ഹൈക്കമാന്റ് തന്നെ’; എകെ ആന്റണി ഇടപെടണമെന്ന് വി.ഡി സതീശൻ

0


കൊച്ചി: കെ സുധാകരനെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തങ്ങളല്ല, പാർട്ടി ഹൈക്കമാന്റ് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.


ഡൽഹിയിൽ സീറ്റ് ചർച്ചകൾ പൂർത്തിയാക്കി കൊച്ചിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് വേണ്ടി എ. കെ. ആൻ്റെണി ഇടപെട്ടെന്ന ചോദ്യത്തിന്, “ആന്റണി ഇടപെടേണ്ട ആളാണ്. അദ്ദേഹത്തിന്റെ ഉപദേശം തേടിയാണ് പല തീരുമാനങ്ങളും എടുക്കുന്നത്” എന്നായിരുന്നു സതീശന്റെ മറുപടി.


അതേസമയം, എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ വെറും പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, Adoor Prakash കോന്നിയിൽ മത്സരിക്കണമെന്ന നിലപാട് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്നും സതീശൻ വ്യക്തമാക്കി.

Leader of the Opposition V. D. Satheesan said that the decision regarding K. Sudhakaran’s candidature lies with the Congress high command, not state leaders. Responding to reports that Sudhakaran may be given a seat, he added that senior leader A. K. Antony is someone who should intervene and guide such decisions. He also dismissed reports about Eldhose Kunnappilly’s candidature and said he was unaware of Adoor Prakash’s stance on contesting from Konni.

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; എട്ടുവയസുകാരി ഗുരുതരാവസ്ഥയിൽ

0



ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദാപുരം റെയിൽവേ സ്റ്റേഷനിൽ ഹൃദയഭേദകമായ സംഭവം. സ്വന്തം എട്ടുവയസുകാരിയായ മകളെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച അമ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.


ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഏകദേശം മൂന്ന് മണിക്കൂറോളം ചെലവഴിച്ച ശേഷം, ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയപ്പോൾ അമ്മ അപ്രതീക്ഷിതമായി കുട്ടിയെ ട്രാക്കിലേക്ക് തള്ളുകയായിരുന്നു. ട്രെയിനിൽ തട്ടിയ ശേഷം കുട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങി.
റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തല, അര, തോളുകൾ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഭർത്താവിന്റെ മരണശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ച സർക്കാർ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. കുറച്ച് വർഷങ്ങളായി ഇവർ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക വിവരം ലഭിക്കുന്നു.


സംഭവത്തിന് ശേഷം കുട്ടിയെ രക്ഷിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ മാനസികാരോഗ്യ പശ്ചാത്തലവും പരിശോധിക്കുന്നു.

An eight-year-old girl was critically injured after her mother allegedly pushed her in front of a moving train at a railway station in Bhopal, Madhya Pradesh. The child got trapped between the platform and the track and was later rescued by railway staff and passengers. She is currently on ventilator support. Police have registered a case and are investigating, with initial reports suggesting the mother may have had mental health issues.

സെലിബ്രിറ്റി സ്ഥാനാർഥികൾക്കെതിരെ വിമർശനം കടുപ്പിച്ച് ആലപ്പുഴ അഷ്‌റഫ് ; ട്വന്റി 20 നീക്കങ്ങൾ ചോദ്യം ചെയ്തു

0


കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ സെലിബ്രിറ്റി സ്ഥാനാർഥികളുടെ രംഗപ്രവേശം രാഷ്ട്രീയ ചര്‍ച്ചകൾക്ക് വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ ആലപ്പുഴ അഷ്‌റഫ്  രംഗത്തെത്തി വിമർശനവുമായി എത്തിയത്.


ബിഗ് ബോസ് താരങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സീറ്റ് നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ട്വന്റി 20 പാർട്ടിയിൽ അഭയം തേടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ തൃക്കാക്കരയിൽ പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സീറ്റ് നിഷേധിച്ചതിൽ നിരാശപ്പെട്ട പ്രതികരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സാബു ജേക്കബ്ബ് നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി താരങ്ങൾക്ക് വേഗത്തിൽ സീറ്റ് നൽകിയതിനെക്കുറിച്ചും അദ്ദേഹം വിമർശിച്ചു.
അഞ്ജലി നായർ, വീന നായർ പോലുള്ള താരങ്ങൾ മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജനങ്ങളുമായി യഥാർത്ഥ ബന്ധം, പ്രവർത്തന ശേഷി എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സെലിബ്രിറ്റികളെ മാത്രം ആശ്രയിച്ച് വിജയിക്കാനാകില്ലെന്നും പ്രവർത്തനംകൊണ്ട് വിശ്വാസം നേടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Film director Alappey Ashraf criticized the growing trend of celebrity candidates in Kerala elections. He alleged that several Bigg Boss personalities, after failing to secure seats in major parties, joined the Twenty20 party.
He questioned the selection of candidates like Akhil Marar and other actors, emphasizing that public connection and performance matter more than celebrity status. Ashraf also criticized the quick allocation of seats by the Twenty20 leadership.

കോന്നിയിൽ സീറ്റ് തർക്കം കടുപ്പം; അടൂർ പ്രകാശ് മുന്നറിയിപ്പ് — “സുധാകരന് സീറ്റ് നൽകിയാൽ തനിക്കും വേണം”

0



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസിൽ സീറ്റ് തർക്കം ശക്തമാകുന്നു. അടൂർ പ്രകാശ് എംപി, കെ. സുധാകരന് മത്സരിക്കാൻ അവസരം നൽകുകയാണെങ്കിൽ തനിക്കും സീറ്റ് അനുവദിക്കണമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു.


എംപിമാർ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന നിലപാടിൽ ഇളവ് സുധാകരന് മാത്രം നൽകിയെന്ന റിപ്പോർട്ടുകൾക്കുപിന്നാലെയാണ് അടൂർ പ്രകാശ് നിലപാട് കടുപ്പിച്ചത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അതേ അവകാശം തനിക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


കോന്നി മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിന് താൻ ഉത്തരവാദിയാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം അയച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം.
കോന്നി സീറ്റിനായുള്ള അവകാശവാദം ശക്തമാകുന്നതോടെ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

In the run-up to the Kerala Assembly elections, Congress is witnessing intensified internal conflict over seat allocation. Adoor Prakash MP has demanded that if K. Sudhakaran is allowed to contest, he too should be given a seat.
He warned that he would not be responsible for any consequences in Konni if denied the opportunity. His firm stance, communicated directly to the party high command, is expected to further complicate candidate selection discussions within the Congress.

‘ജന നായകൻ’ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ; തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കും

കൊച്ചി: ജന നായകൻ എന്ന വിജയ് നായകനായ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്.

അതേസമയം സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി മുംബൈയിൽ സിനിമ വീണ്ടും പരിശോധിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചിത്രത്തിൽ രാഷ്ട്രീയ പരാമർശങ്ങൾ ഉള്ളതിനാൽ, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടണമെന്നതാണ് പുതിയ നിർദ്ദേശം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്..

ഇതോടെ സിനിമയുടെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മീഷനാണ് എടുക്കേണ്ടത് എന്ന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്താമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ഈ ചിത്രം വിജയിയുടെ സിനിമാ ജീവിതത്തിലെ നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കാമെന്നാണ് വിലയിരുത്തൽ.

വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോന്നിയില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ്

തിരുവനന്തപുരം: കോന്നിയില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

കോന്നി മണ്ഡലം ജീവിതത്തിന്‍റെ ഭാഗമാണെന്നും പാർട്ടി പറഞ്ഞതനുസരിച്ച് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നു,

പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കും എന്നും യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് വ്യക്തമാക്കി.

കൂടാതെ കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും കേരളം മുഴുവൻ യുഡിഎഫിന്‍റെ വിജയത്തിനായി ഇറങ്ങും, ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കും എന്നും അദ്ദേഹം കുറിച്ചു.

പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്, പാർട്ടി പരിഗണിക്കും; എൽദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർട്ടി പരിഗണിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താൻ സേഫ് ആണെന്നും എൽദോസ് വ്യക്തമാക്കി. പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നാണ് എൽദോസിന്റെ പ്രതികരണം.

നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി

കണ്ണൂർ; ധർമ്മിടത്ത് മൂന്നാം അങ്കത്തിന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.  തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പ്രവർത്തകരുമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.

ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്.

പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.