കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം ‘ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്കൂൾ 2026’ സംഘടിപ്പിക്കുന്നു. ഏപ്രിൽ-മെയ് മാസങ്ങളിലായാണ് പരിപാടി നടക്കുക.
കഴിഞ്ഞ വർഷം ആരംഭിച്ച സമ്മർ സ്കൂളിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് രണ്ടാം പതിപ്പാണ് ഇപ്പോൾ നടത്തുന്നത്. പ്രമുഖ പ്രഭാഷകരും വൈവിധ്യമാർന്ന സെഷനുകളും ഉൾപ്പെടുത്തിയായിരുന്നു ആദ്യ പതിപ്പ് ശ്രദ്ധേയമായത്.
ആകെ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇതിൽ 30 പേർ പത്താം ക്ലാസ് കഴിഞ്ഞവർക്കും 30 പേർ പ്ലസ് ടു കഴിഞ്ഞവർക്കുമാണ്. താൽപര്യമുള്ളവർ ഏപ്രിൽ 14 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കാനുള്ള താല്പര്യം വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും സമർപ്പിക്കണം.
പരമ്പരാഗത പഠന രീതിക്ക് പുറത്തേക്ക് നീങ്ങി പ്രായോഗിക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നു. വിമർശനാത്മക ചിന്ത, ആശയവിനിമയം, നേതൃപാടവം, ഡിജിറ്റൽ അറിവ് എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
ഉച്ചയ്ക്ക് ശേഷമുള്ള സെഷനുകളിൽ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും കരിയർ മാർഗനിർദ്ദേശവും ലഭിക്കും. ലൈഫ് ആൻഡ് ലീഡർഷിപ്പ് ലാബുകൾ വഴി ടീംവർക്ക്, പ്രശ്നപരിഹാരം തുടങ്ങിയ നൈപുണ്യങ്ങൾ പ്രായോഗികമായി പരിശീലിപ്പിക്കും.
സംഗീതം, നൃത്തം, കായിക വിനോദങ്ങൾ തുടങ്ങിയ സായാഹ്ന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇക്കോ-ടൂറിസം വില്ലേജ് സന്ദർശനം, കൊച്ചി വാട്ടർ മെട്രോ പദ്ധതി പരിചയം, വൃദ്ധസദന സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം, പഠനം, യാത്ര എന്നിവയുടെ മുഴുവൻ ചെലവും സർവകലാശാല വഹിക്കും.
പരിപാടി വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഭാവി കരിയർ തിരഞ്ഞെടുപ്പിനും വലിയ സഹായമാകുമെന്ന് ഡയറക്ടർ ഡോ. ടോം ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +91 7034052828
Jain University is organizing the second edition of its free residential Summer School 2026 at its Kochi campus for students who have completed Class 10 and Plus Two.
The program focuses on practical skills, leadership, communication, and career guidance. Only 60 students will be selected, and all expenses will be covered by the university. Applications are open until April 14.

