ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ മെട്രോപാലം പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ അഞ്ചുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് ആളുകൾ താമസിച്ചിരുന്നത്. താഴത്തെ നിലയിലും ബേസ്‌മെന്റിലും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു പ്രവർത്തിച്ചിരുന്നത്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഏകദേശം 30 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഡൽഹി ഫയർ സർവീസ് രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. വിഷപ്പുക ശ്വസിക്കുകയും പൊള്ളലേൽക്കുകയും ചെയ്തതാണ് മരണങ്ങൾക്ക് കാരണമെന്ന് പ്രാഥമിക വിവരം.
ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇടുങ്ങിയ വഴികളും കനത്ത പുകയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
ഈ ആഴ്ച ആദ്യം തന്നെ ഡൽഹിയിലെ നേച്ചർ ബസാർ പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചിരുന്നു.
A massive fire broke out in a residential building near Metropalam in New Delhi, killing nine members of a family, including three children. The incident occurred early morning, and around 30 fire engines were deployed to control the blaze.
The victims died due to suffocation and burn injuries. Two people who jumped from the building are in critical condition. Officials suspect that poor fire safety measures and structural issues worsened the tragedy. The exact cause of the fire is yet to be determined.

