കിഴക്കമ്പലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട സ്ഥാനാർഥി പട്ടിക ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പുറത്തിറക്കി.
അങ്കമാലി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, എറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അങ്കമാലിയിൽ പ്രോമി കുര്യാക്കോസ്, തൃപ്പുണിത്തുറയിൽ അഞ്ജലി നായർ, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരിൽ വീണ നായർ എന്നിവരാണ് എൻ.ഡി.എയ്ക്കുവേണ്ടി ജനവിധി തേടുന്നത്.
ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ഇരുപത്തിയാറിലധികം വർഷത്തെ പ്രവർത്തനപരിചയമുള്ള പ്രോമി കുര്യാക്കോസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്നു.
സിനിമാ-സീരിയൽ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അഞ്ജലി നായർ തൃപ്പുണിത്തുറ സ്വദേശിനിയാണ്. കോർപ്പറേറ്റ് ഗിഫ്റ്റിംഗ് മേഖലയിലും സംരംഭകയായി പ്രവർത്തിക്കുന്നു.
പ്രമുഖ നടിയായ ലക്ഷ്മി പ്രിയ കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണ്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമാണ്.

നടിയും നർത്തകിയുമായ വീണാ നായർ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.
സിനിമാ-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുതുമുഖങ്ങളെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. എൻ.ഡി.എ ഘടക കക്ഷിയായ നിലയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 സീറ്റുകളിൽ പാർട്ടി മത്സരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
The Twenty20 Party has announced its fourth list of candidates for the upcoming Kerala Assembly elections. Party president Sabu M Jacob released the list from Kizhakkambalam.
Candidates have been announced for Angamaly, Thrippunithura, Perumbavoor, and Ettumanoor constituencies. Notable names include actress Lakshmi Priya and Veena Nair.
The party is fielding fresh faces, many from cultural and professional backgrounds, and plans to contest in 20 seats as part of the NDA alliance.




