കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. സിയാൽദാ കോടതിയുടെതാണ് വിധി.കുടുംബവും സിബിഐയും പ്രതിക്ക് വധശിക്ഷ നൽകണം എന്ന് ഒരുപോലെ ആവിശ്യപ്പെട്ടിരുന്നു.

നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമല്ല കേസ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.

വെള്ളിയാഴ്ചയാണ് സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. താൻ യാതൊരു തെറ്റും ചെയ്തില്ലെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാർഥ പ്രതികൾ കാണാമറയത്താണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി. 2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

മൂവാറ്റുപുഴയിൽ ആളില്ലാത്ത വീട്ടിൽ മോഷണം; വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിൽ

0

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ അടഞ്ഞുകിടന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ് താമസം. താല്‍ക്കാലികമായി വീടും സ്ഥലവും നോക്കി നടത്തുന്നതിനായി ഏല്‍പ്പിച്ചിരിക്കുന്ന സുഹൃത്ത് അഗസ്റ്റിന്‍ (ഷാജി) തിങ്കളാഴ്ച രാവിലെ വീട്ടിലേത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അഗസ്റ്റിന്‍ രാവിലെ വീട്ടില്‍ എത്തുമ്പോള്‍ വീടിന്റെ പ്രധാന വാതിലും, പിന്‍വശത്തെ വാതിലും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വാര്‍ഡ് മെമ്പര്‍ രാജേഷ് പൊന്നുംപുരയിടം പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് മൂവാറ്റുപുഴ പൊലീസ്.

ഷാരോൺ വധക്കേസ്: വധശിക്ഷാ വിധി കേട്ട് നിർവികാരയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ  വധശിക്ഷ   നിർവികാരയായി കേട്ട് കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ. വിധികേട്ട് ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.

ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി.

വിവാദങ്ങൾക്ക് ശേഷം ആദ്യ ഉദ്ഘാടനത്തിന് എത്തി ചലച്ചിത്ര താരം ഹണി റോസ്; വൈറൽ ആയി ചിത്രങ്ങൾ

വിവാദങ്ങൾക്ക് ശേഷം ആദ്യ ഉദ്ഘാടനത്തിന് എത്തി ചലച്ചിത്ര താരം ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് ആണ് താരം എത്തിയത്.

അതി സുന്ദരിയായി എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആരാധകർ ഇതിനോടകം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ഗ്രീഷ്മ കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീ

തിരുവനന്തപുരം: കേരളം കാത്തിരുന്ന ഷാരോൺ വധക്കേസ് വിധി ഇന്നാണ് പുറത്തു വന്നത്. ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ആണ് കോടതി വിധിച്ചത്. ഷാരോൺ അനുഭവിച്ചത് വലിയ വേദന, സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല’ എന്നാണ് കോടതി പറഞ്ഞത്. ഈ കേസിൽ ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.

അതേസമയം ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്.

എന്നാൽ റഫീക്ക് ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ് എന്നതാണ് മറ്റൊരു ആകസ്മികത. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞതെന്നാണ് മറ്റൊരു പ്രത്യേകത.

2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് കേസിലെ ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു ഈ  കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.

വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സുബൈദ കൊലക്കേസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലയ്ക്ക് മുമ്പ് ആഷിഖ് കൊടുവാള്‍ വാങ്ങി പോകുന്നതും കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ വാക്കത്തി പിടിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍ നിന്ന് വാക്കത്തി കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.

ഇന്നലെ സൈബര്‍ സെല്‍ സംഘം വീട്ടിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സുബൈദ കൊലക്കേസ് നടന്നത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്.

വെള്ളിയാഴ്ച ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ആഷിഖ് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതും പ്രകോപനമായി. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്.

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.

കൊൽക്കത്ത ബലാത്സംഗക്കൊല; ശിക്ഷാവിധി ഇന്ന്, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.

കൊലപാതകത്തിന് വധശിക്ഷയും മറ്റ് രണ്ട് കുറ്റങ്ങള്‍ക്കായി ഇരട്ട ജീവപര്യന്തവും ശിക്ഷ പ്രതി സഞ്ജയ് റോയിക്ക് ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.

ഒടുവിൽ നീതി ലഭിച്ചു’; പൊട്ടിക്കരഞ്ഞു കൊണ്ട് പ്രതികരിച്ചു ഷാരോണിന്റെ അമ്മ

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ പൊട്ടിക്കരഞ്ഞു പ്രതികരിച്ചു ഷാരോണിന്റെ അമ്മ. വിധികേൾക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു.

കോടതി വിധിയിൽ തൃപ്തയാണെന്ന് അമ്മ പ്രതികരിച്ചു. തന്റെ നിഷ്കളങ്കനായ പൊന്നു മോൻ പോയി. തങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചു എന്നും ഷാരോണിന്റെ അമ്മ പൊട്ടി കരഞ്ഞു കൊണ്ട് പ്രതികരിച്ചു.

ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷാരോൺ വധക്കേസ്; വിധിക്ക് പിന്നാലെ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥ ഡി ശില്പ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ രംഗത്ത്. വിധിയിൽ വളരെ സന്തോഷമുണ്ടെന്നാണ് ശില്പ പ്രതികരിച്ചത്.

‘അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു എന്നും ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു എന്നും ശില്പ പറഞ്ഞു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു എന്നും ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ് എന്നും അന്വേഷണ ഉദ്യോഗസ്ഥ ശില്പ വ്യക്തമാക്കി.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; ഹൃദയ വാൽവിന് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റുമോ‍‍‍‍ർട്ടം റിപ്പോർട്ട്

0

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോ‍‍‍‍ർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അസുഖങ്ങൾ മരണകാരണമായോ എന്ന് അറിയണമെങ്കിൽ ആന്തരിക പരിശോധനാഫലം കൂടി ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു. ​ഗോപൻ സ്വാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു. ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നു. പ്രമേഹ മൂലം കാലിനുണ്ടായ മുറിവിൽ അണുബാധയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 17 തീയതിയാണ് കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. നേരത്തെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഗോപൻ സ്വാമി. കഴിഞ്ഞ ദിവസം മക്കൾ വഴിയിൽ പോസ്റ്റർ പതിച്ചതോടെയാണ് സമാധി വിവരം നാട്ടുകാർ അറിഞ്ഞത്. ഇവരുടെ വാക്കുകൾ വിശ്വാസമല്ലെന്ന പരാതികളെ തുടർന്നാണ് ഇന്ന് സമാധി പൊളിച്ച് മൃതശരീരം പുറത്തെടുത്തത് ശാസ്ത്രീയ പരിശോധന നടത്തിയത്.

തീർന്നെന്ന് കരുതേണ്ട, ഇവിടെ തന്നെയുണ്ട്!! 2024ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണം കേരളത്തിൽ

0

ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 2024 ജനുവരി മുതൽ ഡിസംബർ ആറ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 66 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കർണാടകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് വർഷം മുൻപ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ വ്യാപന തോത് ഇപ്പോൾ കുത്തനെ കുറഞ്ഞെങ്കിലും വൈറസിനെ പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം (66) സംഭവിച്ചത് കേരളത്തിലാണ്. 5,597 പേർക്ക് വൈറസ് ബാധിച്ചു. 2023ൽ 516 മരണമായിരുന്നു റിപ്പോർട്ട് ചെയ്തത്.

2024ൽ കൊവിഡ് മരണം കൂടുതൽ കേരളത്തിലാണെങ്കിലും കേസുകൾ കൂടുതൽ കർണാടകയിലാണ്. 7,252 കൊവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും അവിടെ രേഖപ്പെടുത്തി.

2021 ജനുവരിക്കും 2024 ഡിസംബർ രണ്ടിനുമിടയിൽ, കേരളത്തിൽ 69,095 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്ക്. മരണസംഖ്യയിൽ രണ്ടാമതാണ് കേരളം. മുൻപിലുള്ളത് മഹാരാഷ്‌ട്രയാണ്. ഇവിടെ 99,139 മരണങ്ങൾ രേഖപ്പെടുത്തി.

വളരെ പരിമിതമായ രോഗ നിർണയ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ജനങ്ങളിൽ കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടതായും ആരോഗ്യമുള്ള വ്യക്തിയിൽ കൊറോണ വൈറസ് കാര്യമായ പ്രശ്ങ്ങൾ സൃഷ്ടിക്കില്ലെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

0

തിരുവനന്തപുരം; കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞത്

കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.

സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ​ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.

അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദു ഏകത സമ്മേളനം; ദക്ഷിണ ഗംഗയായ പമ്പക്ക് ആരതി സമർപ്പിച്ച് ഭക്തർ

0

കോഴഞ്ചേരി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം പമ്പ മണപ്പുറത്ത് നടക്കുമ്പോൾ പുണ്യനദിക്ക് ആരതി സമർപ്പിച്ച് ഭക്തർ. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഹിന്ദു ഏകത സമ്മേളനത്തിന്റെ മുന്നോടിയായിട്ടായിരുന്നു ആരതി സമർപ്പണം. പമ്പ മുതൽ പല്ലനവരെയുള്ള 113 നദീ തീരങ്ങളിൽ ആരതിയും പൂജയും നടന്നു.

ഫെബ്രുവരി 2 മുതൽ 9 വരെയാണ് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിന് ഹിന്ദു ഏകത സമ്മേളനം നടക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കുന്ന ഹിന്ദു ഏകത സമ്മേളനത്തിന് മുന്നോടിയായുള്ള ചടങ്ങുകളിൽ ഒന്നാണ് പമ്പ ആരതി.

പമ്പാനദി ഒഴുകുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ തീരങ്ങളിലായിരുന്നു
നാമമന്ത്രങ്ങളോടെ ചടങ്ങുകൾ നടത്തിയത്. പല്ലന കെവി ജെട്ടിയിൽ നടന്ന ആരതിക്ക് സ്വാമി സുരേശ്വരാനന്ദ സരസ്വതി ദീപ പ്രോജ്വലനം നിർവഹിച്ചു. ക്രൈസ്റ്റ് നമ്പൂതിരി ആരതി പൂജ നടത്തി . ഹിന്ദു ഏകത സമ്മേളനത്തിന്റെ ഭാഗമായി വരും വർഷങ്ങളിലും പമ്പ ആരതി നടത്തും.

സന്യാസ ശ്രേഷ്ഠർ, ആധ്യാത്മിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. കോഴഞ്ചേരി മേലുകര പള്ളിയോട കടവിൽ നടന്ന ആരതിക്ക് ഫൊക്കാനോ സംഘടനാ ഭാരവാഹി ശശിധരൻ നായർ പ്രോജ്വലനം നിർവഹിച്ചു. മാവേലിക്കര വിദ്യാധിരാജ സ്‌കൂൾ പ്രിൻസിപ്പൽ ഡോ സന്തോഷ് കുമാർ നദീ സംരക്ഷണ സന്ദേശം നൽകി. ഹിന്ദു ഏകതാ സമ്മേളനം ഭാരവാഹികൾ വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൃക്ഷത്തൈ വിതരണം, ഹിന്ദു നേതൃയോഗം തുടങ്ങിയ പരിപാടികൾ ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടക്കും .

ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

0

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്റ്റേജിൽ നിന്ന് താഴെ വീണ് ആശുപത്രിയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സന്ദർശിച്ചു. പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ എത്തിയ ഗവർണർ എംഎൽഎയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ചികിത്സാ വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് എത്രയും വേഗം സുഖമാകട്ടെയെന്ന് ആശംസിച്ചാണ് ഗവർണർ മടങ്ങിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി ഉമ തോമസിനെ കണ്ടിരുന്നു.

കലൂർ സ്‌റ്റേഡിയത്തിൽ ഗിന്നസ് അവാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കിടെയാണ് ഉമ തോമസിന് സ്‌റ്റേജിൽ നിന്ന് വീണ് പരിക്കേറ്റത്. മുകളിൽ ഉയർത്തിക്കെട്ടിയിരുന്ന താൽക്കാലിക സ്റ്റേജിൽ നിന്നും കാൽ വഴുതി നിലത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ചതവും ക്ഷതവും ഉണ്ടാകുകയും തലച്ചോറിനും നട്ടെല്ലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കുന്നത്.

നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് തല്ലിത്തകർത്ത് നാട്ടുകാർ; രണ്ട് പേർ അറസ്റ്റിൽ

0

എറണാകുളം: നാടിനെ നടുക്കിയ ചേന്ദമം​ഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് തല്ലിതകർത്ത് നാട്ടുകാർ. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം. പൊലീസ് എത്തിയാണ് നാട്ടുകാരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

വീടിന്റെ ജനൽചില്ലുകൾ പൂർണമായും അടിച്ചുതകർത്തു. വീടിന്റെ ജനലുകളും സിറ്റൗട്ടുമാണ് നാട്ടുകാർ തകർത്തത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്നെ വലിയ ജനരോക്ഷമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. തുടർന്ന് കുടുംബം ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

നാട്ടുകാരിൽ ഒരു സംഘം ആളുകളാണ് വീട് അടിച്ചുതർത്തത്. വരും ദിവസങ്ങളിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടക്കാനാരിക്കെയാണ് സംഭവമുണ്ടായത്. പ്രതിയെ സ്ഥലത്തെത്തിക്കുമ്പോൾ വലിയ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പൊലീസിന് വെല്ലുവിളിയാകും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്. വ്യക്തിവൈരാ​​​ഗ്യത്തിന്റെ പേരിൽ ഒരു വീട്ടിലെ മൂന്ന് പേരെയാണ് പ്രതിയായ ഋതു അടിച്ചുകൊന്നത്. വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.