നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് തല്ലിത്തകർത്ത് നാട്ടുകാർ; രണ്ട് പേർ അറസ്റ്റിൽ

0

എറണാകുളം: നാടിനെ നടുക്കിയ ചേന്ദമം​ഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് തല്ലിതകർത്ത് നാട്ടുകാർ. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം. പൊലീസ് എത്തിയാണ് നാട്ടുകാരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

വീടിന്റെ ജനൽചില്ലുകൾ പൂർണമായും അടിച്ചുതകർത്തു. വീടിന്റെ ജനലുകളും സിറ്റൗട്ടുമാണ് നാട്ടുകാർ തകർത്തത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്നെ വലിയ ജനരോക്ഷമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. തുടർന്ന് കുടുംബം ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

നാട്ടുകാരിൽ ഒരു സംഘം ആളുകളാണ് വീട് അടിച്ചുതർത്തത്. വരും ദിവസങ്ങളിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടക്കാനാരിക്കെയാണ് സംഭവമുണ്ടായത്. പ്രതിയെ സ്ഥലത്തെത്തിക്കുമ്പോൾ വലിയ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പൊലീസിന് വെല്ലുവിളിയാകും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്. വ്യക്തിവൈരാ​​​ഗ്യത്തിന്റെ പേരിൽ ഒരു വീട്ടിലെ മൂന്ന് പേരെയാണ് പ്രതിയായ ഋതു അടിച്ചുകൊന്നത്. വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here