ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് പരിശീലകൻ സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിൽ ഇറക്കാതിരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂൺ 14-ന് ഇന്ത്യൻ സമയം പുലർച്ചെ 3.30ന് ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത് യ്‌ക്കെതിരെയാണ്. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന നെയ്മർ തിരിച്ചുവരവിനായി പരിശീലനം തുടരുന്നുണ്ടെങ്കിലും ആദ്യ മത്സരത്തിനാവശ്യമായ മത്സരക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് പരിശീലകസംഘത്തിന്റെ വിലയിരുത്തൽ.
താരത്തിന്റെ ആരോഗ്യകാര്യത്തിൽ അനാവശ്യ റിസ്ക് എടുക്കില്ലെന്നും പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ കളത്തിലിറക്കുകയുള്ളുവെന്നും അൻസലോട്ടി വ്യക്തമാക്കി. നെയ്മർ മികച്ച രീതിയിൽ പുരോഗതി കൈവരിക്കുകയാണെന്നും അടുത്ത മത്സരത്തോടെ ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നെയ്മറുടെ അഭാവം ടീമിന് തിരിച്ചടിയായേക്കുമെങ്കിലും നിലവിലെ സ്ക്വാഡിലുള്ള താരങ്ങളിൽ പരിശീലകസംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മധ്യനിരയിൽ ലൂക്കാസ് പക്വെറ്റ പ്രധാന ചുമതലകൾ ഏറ്റെടുക്കുമെന്നാണ് സൂചന. ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് കിരീടലക്ഷ്യവുമായി ഇറങ്ങുന്ന ബ്രസീൽ, മൊറോക്കോക്കെതിരെ വിജയത്തോടെ ടൂർണമെന്റിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. , , എന്നിവരുടെ നേതൃത്വത്തിലുള്ള ആക്രമണനിരയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. നെയ്മറുടെ തിരിച്ചുവരവ് എപ്പോൾ ഉണ്ടാകുമെന്നതും അത് ബ്രസീലിന്റെ കിരീടപ്പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കുമെന്നതും ആരാധകർ ഉറ്റുനോക്കുകയാണ്.
English Summary:
Brazil head coach Carlo Ancelotti has confirmed that Neymar will miss the team’s opening match of the 2026 FIFA World Cup against Morocco due to fitness concerns following his recovery from injury. The coaching staff does not want to take any risks with the star forward and expects him to be available for upcoming matches. Despite Neymar’s absence, Brazil remains confident with attacking talents such as Vinicius Junior, Rodrygo, and Raphinha leading the squad.

