തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അസുഖങ്ങൾ മരണകാരണമായോ എന്ന് അറിയണമെങ്കിൽ ആന്തരിക പരിശോധനാഫലം കൂടി ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു. ഗോപൻ സ്വാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു. ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നു. പ്രമേഹ മൂലം കാലിനുണ്ടായ മുറിവിൽ അണുബാധയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 17 തീയതിയാണ് കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. നേരത്തെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഗോപൻ സ്വാമി. കഴിഞ്ഞ ദിവസം മക്കൾ വഴിയിൽ പോസ്റ്റർ പതിച്ചതോടെയാണ് സമാധി വിവരം നാട്ടുകാർ അറിഞ്ഞത്. ഇവരുടെ വാക്കുകൾ വിശ്വാസമല്ലെന്ന പരാതികളെ തുടർന്നാണ് ഇന്ന് സമാധി പൊളിച്ച് മൃതശരീരം പുറത്തെടുത്തത് ശാസ്ത്രീയ പരിശോധന നടത്തിയത്.