പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെ പൊട്ടിക്കരഞ്ഞു പ്രതികരിച്ചു ഷാരോണിന്റെ അമ്മ. വിധികേൾക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു.
കോടതി വിധിയിൽ തൃപ്തയാണെന്ന് അമ്മ പ്രതികരിച്ചു. തന്റെ നിഷ്കളങ്കനായ പൊന്നു മോൻ പോയി. തങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചു എന്നും ഷാരോണിന്റെ അമ്മ പൊട്ടി കരഞ്ഞു കൊണ്ട് പ്രതികരിച്ചു.
ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.