കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും, ക്യാമറയിൽ ചിത്രീകരിക്കും; ലൈസൻസ് വിതരണം സ്പോട്ടിൽ

KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് KSRTCക്ക് സർക്കാർ നൽകിയത്.

ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനാണ് നൽകുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കബ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ ഉതുകുന്നതിനാണ് ടാബ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും.

KSRTCയിൽ 90 % ജീവനക്കാർ നല്ലതാണ്. ഒരു 4 % പ്രശ്നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പർഫാസ്റ്റ് KSRTC ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ട്രൈയൽ ഉടൻ ആരംഭിക്കും. വിജയിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും. ആൻഡ്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടൻ വരും. ബസ്സിൻ്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.

ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷൻ നവീകരം ഉടൻ ഉണ്ടാകും. KSRTC സ്റ്റാൻ്റുകളിലെ ബാത്ത് റൂം മുഴുവൻ ക്ലീനിങ്ങ് ഉടൻ. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാർ. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ദുരൂഹ രോഗം; പാരാമെഡിക്കൽ ജീവനക്കാരുടെയും ഡോക്ടർമാരുടെ അവധികൾ റദ്ദാക്കി

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തില്‍ ദുരൂഹമായ അസുഖ ബാധ ഭീതി സൃഷ്ട്ടിക്കുന്നു. 17 പേർ രോഗബാധയിൽ മരിച്ചതിനെ തുടർന്നുള്ള മെഡിക്കൽ അലർട്ടിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതർ റദ്ദാക്കി. ജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയതായി രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ വ്യക്തമാക്കി.’കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് കുടുംബങ്ങളിലെ 17 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് മെഡിക്കൽ അലർട്ട് സാഹചര്യം നേരിടാൻ ശൈത്യകാല അവധികളും റദ്ദാക്കി, അദ്ദേഹം പറഞ്ഞു. ഇതിനോടകം രോഗം ബാധിച്ച് ക്വാറൻ്റൈനിലേക്ക് അയച്ചവരുടെ എണ്ണം 290 ആയി.

രോഗം വ്യാപിച്ചതോടെ ലഖ്‌നൗവിലെ ടോക്‌സിക്കോളജി ലബോറട്ടറി പ്രാഥമിക അന്വേക്ഷണം നടത്തിയിരുന്നു. അണുബാധയോ വൈറസോ ബാക്ടീരിയയോ അല്ല രോഗ കാരണം, മറിച്ച് വിഷ വസ്തുവാണെന്നാണ് നിഗമനമെന്ന് അധികൃതർ അറിയിച്ചു. രജൗരിയിലെ നഴ്സിങ് കോളേജ്, ജി.എം.സി. ആശുപത്രി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. രജൗരി ജില്ലയില്‍ 45 ദിവസത്തിനിടെ 17 പേര്‍ മരിച്ചത് പകര്‍ച്ചവ്യാധിമൂലമല്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചിരുന്നു. അജ്ഞാതവിഷവസ്തുവാണ് മരണത്തിനു കാരണമെന്ന് ലഖ്‌നൗവിലെ സി.എസ്.ഐ.ആര്‍. ലാബില്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ കണ്ടെത്തി. ഏതുതരം വിഷവസ്തുവാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്തിയാല്‍ നടപടിസ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ മരിച്ചവരുടെ അടുത്തബന്ധുക്കളായ നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുണ്ട്. രോഗവ്യാപനം തടയാന്‍ പ്രദേശം ബുധനാഴ്ച കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. 17 പേരാണ് ഇരുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല. 17 മരണങ്ങളിലും പൊതുവായ ഘടകം തലച്ചോറിൻ്റെ ഇടപെടലും നാഡീവ്യവസ്ഥയുടെ തകരാറുമാണെന്ന് ഡോ. ഭാട്ടിയ വെളിപ്പെടുത്തി. ഇരകളുടെ സാമ്പിളുകളിൽ ചില ന്യൂറോ ടോക്‌സിനുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം തുടർന്ന് വരികയാണ്.

പമ്പയിൽ വച്ച് സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് വച്ചു; ട്വിസ്റ്റിനൊടുവിൽ യഥാർത്ഥ പ്രതി പിടിയിൽ

0

ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.

ശബരിമല യാത്രയ്ക്കിടെ ഏരോൽ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടിൽ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു. പമ്പയിൽ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടിൽ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതിയാണ്. കിഷോറിന്റെ വീട്ടിൽ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.

കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പമ്പയിൽ വച്ച് സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് വച്ചു; ട്വിസ്റ്റിനൊടുവിൽ യഥാർത്ഥ പ്രതി പിടിയിൽ

0

ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.

ശബരിമല യാത്രയ്ക്കിടെ ഏരോൽ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടിൽ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു. പമ്പയിൽ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടിൽ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതിയാണ്. കിഷോറിന്റെ വീട്ടിൽ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.

കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴയിൽ കാറിന് തീപിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.

‘അവർ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല’; സഞ്ജുവിന്റെയും ചഹലിന്റെയും കാര്യത്തിൽ സങ്കടമുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിംഗ്

0

ന്യൂഡൽഹി: ഇന്ത്യൻ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് ആശങ്ക ഉയർത്തിയെന്ന് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ഏകദിനത്തിൽ 56-ലധികം ശരാശരിയുള്ള സാംസൺ, 2023 ഡിസംബറിലാണ് അവസാനമായി ഫോർമാറ്റ് കളിച്ചത്. സ്ഥിരതയാർന്ന പ്രകടനങ്ങൾക്കിടയിലും പിന്നീട് സഞ്ജു അവഗണിക്കപ്പെട്ടു. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും താരം എങ്ങനെയാണ് ഈ സാഹചര്യം അതിജീവിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ സഞ്ജുവിനെ കുറിച്ച് ഓർത്ത് എനിക്ക് സങ്കടമുണ്ട്. എത്ര റൺസ് നേടിയാലും സഞ്ജുവിനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂ എന്ന് എനിക്കറിയാം. പക്ഷേ, സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റ് ഏകദിനമാണ്. മധ്യനിരയിൽ റൺ കുറയുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു’,ഹർഭജൻ പറഞ്ഞു.

‘അവസാനം കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ തന്നെ. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാത്തത് മോശമാണ്. സഞ്ജുവിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ല,’ ഹർഭജൻ കൂട്ടിച്ചേർത്തു.

ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയതിനെയും ഹർഭജൻ വിമർശിച്ചു. ‘ഇത് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിലെ വ്യതിയാനത്തിൻ്റെ അഭാവം എടുത്തുകാണിച്ചു. നിങ്ങൾ നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തു, അവരിൽ രണ്ട് പേർ ഇടംകൈയ്യൻമാർ. വ്യത്യസ്തതയ്ക്കായി നിങ്ങൾക്ക് ഒരു ലെഗ് സ്പിന്നറെ ഉൾപ്പെടുത്താമായിരുന്നു. ചഹൽ ഒരു മികച്ച ബൗളറാണ്. അയാളെ ഒഴിവാക്കാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല’ ഹർഭജൻ ചോദിച്ചു.

ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, എന്നിവരാണ് വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയത്. സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ഇന്ത്യൻ ടീമിനെതിരെയും സെലക്ടർമാർക്കെതിരെയും ഒട്ടനവധിപ്പേർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി-20 പരമ്പരയിൽ കളിക്കുകയാണ് സഞ്ജു. ആദ്യ ഏകദിനത്തിൽ 20 പന്തിൽ നിന്നും 26 റൺസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ട്വന്‍റി-20 മത്സരം ഇന്നാണ്.

ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലോ? 

ന്യൂയോര്‍ക്ക്: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ-അനിസ്റ്റണ്‍ ബന്ധം ചര്‍ച്ചയായത്. ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഒരു ക്ലീന്‍ ഇമേജ് നേടിയ വ്യക്തിയായിട്ടാണ് ഒബാമയെ വിലയിരുത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ഇതാദ്യമാണ്.

എഡിജിപി പി വിജയന്  വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

ദില്ലി: കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്.

സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കാണ് വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചത്.

എസ്‌പി ബി കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ ഷാബു, കെജെ വർഗീസ്, എംപി വിനോദ്, കെ റെജി മാത്യു, ഡിവൈഎസ്‌പി എം ഗംഗാധരൻ, അസിസ്റ്റൻ്റ് കമ്മാൻറൻ്റ് ജി ശ്രീകുമാരൻ, എസ്ഐമാരായ എംഎസ് ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം ബിന്ദു എന്നിവ‍ർക്കാണ് പൊലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്.

അഗ്നിരക്ഷാ സേനയിൽ ജില്ലാ ഫയർ ഓഫീസ‍ർ എസ് സൂരജ്, സ്റ്റേഷൻ ഓഫീസ‍ർ വി സെബാസ്റ്റ്യൻ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർമാരായ പിസി പ്രേമൻ, കെടി സാലി, പികെ ബാബു എന്നിവർക്കും ജയിൽ വകുപ്പിൽ സൂപ്രണ്ട് ടിആർ രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി ഉദയകുമാർ, എം രാധാകൃഷ്ണൻ, സി ഷാജി, അസിസ്റ്റൻ്റ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണൻ എന്നിവർക്കും സ്തുത്യർഹ സേവന മെഡ‍ൽ ലഭിച്ചു.

സിബിഎസ്ഇ; പൊതു പരീക്ഷകൾ ഫെബ്രുവരി 15 മുതൽ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

ഡൽഹി: സിബിഎസ്ഇ 2025 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.

വിദ്യാർത്ഥികളെ നിർബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. 

പരീക്ഷ ഹാളിൽ അനുവദനീയമായ വസ്തുക്കൾ

1 .അഡ്മിറ്റ് കാർഡും സ്കൂൾ ഐഡന്റിറ്റി കാർഡും ( റെഗുലർ വിദ്യാർത്ഥികൾക്ക്)

2. അഡ്മിറ്റ് കാർഡും സർക്കാർ നൽകിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് ( പ്രൈവറ്റ് വിദ്യാർത്ഥികൾക്ക്)

3. സ്റ്റേഷനറി ഐറ്റംസ് (ട്രാന്സ്പരെന്റ് പൗച്ച്, ജോമെട്രി അല്ലെങ്കിൽ പെൻസിൽ ബോക്സ്, ബ്ലൂ ഇങ്ക്, റോയൽ ബ്ലൂ ഇങ്ക്, ബാൾ പോയിന്റ് അല്ലെങ്കിൽ ജെൽ പെൻ, സ്കെയിൽ, എഴുതാൻ ഉപയോഗിക്കുന്ന ബോർഡ്, ഇറയ്‌സർ തുടങ്ങിയവ)

4. അനലോഗ് വാച്ച്, ട്രാന്സ്പരെന്റ് ആയിട്ടുള്ള വാട്ടർ ബോട്ടിൽ

5. മെട്രോ കാർഡ്, ബസ് പാസ്, പണം മുതലായവ 

പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കൾ

1. സ്റ്റേഷനറി ഐറ്റംസ് ( എഴുതിയതോ പ്രിന്റ് എടുത്തതോ ആയ പേപ്പർ, പേപ്പർ ബിറ്റുകൾ, കാൽക്കുലേറ്റർ( പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് അനുവദിക്കും) പെൻ ഡ്രൈവ്, ലോഗ് ടേബിൾസ്, ഇലക്ട്രോണിക്ക് പെൻ, സ്കാനർ എന്നിവ.

2. കമ്മ്യുണിക്കേഷൻ ഡിവൈസുകൾ ( മൊബൈൽ ഫോൺ, ബ്ലൂടൂത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, സ്മാർട്ട് വാച്ച്, ക്യാമറ തുടങ്ങിയ വസ്തുക്കൾ

3. വാലറ്റുകൾ, ഗോഗിൾസ്, ഹാൻഡ്ബാഗുകൾ, പൗച്ചുകൾ മുതലായവ

4. ഭക്ഷണ പദാർത്ഥങ്ങൾ ( പ്രമേഹ രോഗികളായ കുട്ടികൾക്ക് ഇത് ബാധകമല്ല)

5. അന്യായമായ പ്രവർത്തികൾക്ക് വേണ്ടി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ

6. മുകളിൽ പറഞ്ഞിരിക്കുന്ന നിരോധിക്കപ്പെട്ട വസ്തുക്കളുടെ ഉപയോഗം പരീക്ഷ ബോർഡിൻറെ നിയമാനുസൃതം വിദ്യാർത്ഥികളുടെ മേൽ നടപടി സ്വീകരിക്കുന്നതാണ്.

എൻഎം വിജയന്‍റെ ആത്മഹത്യ; കുടുംബാംഗങ്ങളുടെ പരാതി ന്യായമെന്ന് കെപിസിസി സമിതി; റിപ്പോർട്ട് സമർപ്പിച്ചു

0

തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷർ എൻഎം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളിൽ പാർട്ടിക്ക് കടിഞ്ഞാൻ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കോടി 76 ലക്ഷം രൂപ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി വിജയന് ഉണ്ടായിരുന്നുവെന്ന കണക്ക് കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. വ്യക്തികള്‍ക്ക് നേരിട്ടും പ‌ണം നല്‍കാനുണ്ടായിരുന്നുവെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങളെ സന്ദർശിച്ച കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് മുന്നിൽ ബാധ്യതയെ കുറിച്ച് വ്യക്തമാക്കിയെന്നും കടബാധ്യത ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും കുടുംബവും പ്രതികരിച്ചിട്ടുണ്ട്.

യുനൂസിന്റെ പോക്ക് എങ്ങോട്ട്? 20 വർഷത്തിന് ശേഷം പാക് ഐഎസ്ഐ സംഘം ബംഗ്ലാദേശിൽ; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

0

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ബം​ഗ്ലാദേശ് സന്ദർശനത്തിന് പിന്നാലെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കുപ്രസിദ്ധ ചാരസംഘടനയുടെ ഉന്നതതല സംഘമാണ് ധാക്ക എത്തിയത്. അയൽപക്കത്തെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും മുതിർന്ന ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശിൽ എത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ  ഇതാദ്യമായാണ് ഐഎസ്ഐ സംഘം ഔദ്യോഗികമായി ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശ് സൈനിക പ്രതിനിധി സംഘം ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്താനിൽ എത്തി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് തൊട്ടുപിന്നാലെയുള്ള ഐഎസ്ഐയുടെ സന്ദർശനത്തെ ഇന്ത്യ അതീവ ​ഗൗരവമായാണ് കാണുന്നത്.

ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലയേളവിൽ ഐഎസ്ഐയെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിരുന്നില്ല. കൂടാതെ ഐഎസ്ഐയുടെ ബന്ധത്തിന്റെ പേരിൽ നിരവധി പേരെ പ്രോസിക്യൂട്ടും ചെയ്തിരുന്നു. എന്നാൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ എത്തിയ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ഇടക്കാല സർക്കാർ ആദ്യം തൊട്ടേ പാകിസ്താന്റെ ​ഗുഡ് ബുക്കിൽ ഇടം പിടിക്കാനുള്ള കടുത്ത ശ്രമത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം.

1990കളിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദവും കലാപവും രൂക്ഷമായത്. ഇതിൽ പാക് ഐഎസ്ഐയുടെ പങ്ക് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചിരുന്നു. അന്ന് ബംഗ്ലാദേശിനെ മറപറ്റിയായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഐഎസ്ഐ പണവും ആയുധങ്ങളും ലഹരിയും ഒഴുക്കിയത്.  1996ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ എത്തിയതോടെയാണ് ഇതിന് അന്ത്യമായത്. ഇടക്കാല സർക്കാരിന്റെ ഐഎസ്ഐയുമായുള്ള അടുപ്പം ഇന്ത്യയ്‌ക്ക് വെല്ലുവിളിയാണ്. ഇത് മുൻകൂട്ടി കണ്ടാണ് ബം​ഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിയത്.

വാളയാറിൽ കാട്ടാന ആക്രമണം: കർഷകന് പരുക്കേറ്റു

0

പാലക്കാട് : കൃഷിസ്ഥലത്ത് ഇറങ്ങിയ ആന കർഷകനെ ആക്രമിച്ചു. പാലക്കാട് വാധ്യാർചള്ളയിൽ വിജയൻ (41) എന്ന കർഷകനെയാണ് കാട്ടാന ആക്രമിച്ചത്.
പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 4.45.ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള തന്റെ കൃഷിയിടത്തിൽ ആനകൾ ഇറങ്ങിയത് നോക്കാൻ പോയതാണ് വിജയൻ.എന്നാല്‍ കാട്ടാന ഇയാള്‍ക്കു നേരെ തിരിയുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്നാണ് വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.
കാട്ടാനകൾ സ്ഥിരമായി എത്താറുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടെ കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായും പറയുന്നു.

വിജയനെ പിന്നീട്  തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നലെ വാളയാർ ചുള്ളിമടയിലെ ജനവാസമേഖലയിൽ ഇറങ്ങിയ ആനയാണ് വിജയനെ ആക്രമിച്ചത് എന്ന് നാട്ടുകാർ പറയുന്നു.റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കൊങ്ങൺ പാടത്തെ കൃഷിയിടത്തിലാണ് ഇന്നലെ ആനയിറങ്ങിയത് ഈ ആന ഒരേക്കറിലധികം നെൽകൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് ആന വനാതിർത്തിയിലേക്ക് മാറിയത്.

‘കാത്തിരുന്ന വിധി’; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി അംഗീകരിച്ചു.

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ് പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണ. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്. എന്നാല്‍ സുപ്രീംകോടതിയും ഹര്‍ജി തള്ളിയതോടെ റാണയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറിയേക്കും.

നേരത്തെ, ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി നിരവധി ഫെഡറല്‍ കോടതികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്. നവംബര്‍ 13-ന് റാണ യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം, ജനുവരി 21നാണ് സുപ്രീം കോടതി റാണയുടെ ഹര്‍ജി തള്ളിയത്. ‘ഹര്‍ജി നിരസിച്ചു,’- സുപ്രീം കോടതി പറഞ്ഞു.

64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ്. നേരത്തെ ഹര്‍ജി തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഡിസംബര്‍ 16ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് ബി പ്രെലോഗര്‍ ആണ് ഇന്ത്യയ്ക്ക് അനുകൂലമായി വാദിച്ചത്.

മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.

ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഇന്നലെ വീണ്ടും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഒരു നാട് മുഴുവന്‍ ഭീതിയില്‍; 10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

മാനന്തവാടി: കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് വയനാട്ടിലെ ജനങ്ങള്‍. രാധയെ കടുവ കൊന്നതറിഞ്ഞ് തങ്ങളുടെ ജീവന് എത്രമാത്രം സുരക്ഷിതത്വം ഉണ്ടെന്ന് ചോദിക്കുകയാണ് പ്രദേശവാസികള്‍.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്. 10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.