പെരുമ്പാവൂർ മേഖല ഏകദിന സണ്ടേസ്കൂൾ വിദ്യാർത്ഥി ക്യാമ്പ് മണ്ണൂർ പള്ളിയിൽ സമാപിച്ചു

0

മണ്ണൂർ: എം.ജെ.എസ്.എസ്.എ. പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സണ്ടേസ്കൂൾ വിദ്യാർത്ഥി ക്യാമ്പ് മണ്ണൂർ സെന്റ് ജോർജ് ബെത്ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് മെത്രാപ്പോലീത്ത ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ഇടവക വികാരി ഫാ. യോഹന്നാൻ കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ ഡയറക്ടർ പി.സി. ജോൺസൺ സ്വാഗതവും സെക്രട്ടറി ഏബിൾ ഏലിയാസ് നന്ദിയും രേഖപ്പെടുത്തി. ആത്മദീപം എഡിറ്റർ എൽബി വർഗീസ്, അങ്കമാലി ഭദ്രാസന ഡയറക്ടർ അഡ്വ. ജോബി മാത്യൂ, സെൻട്രൽ കമ്മിറ്റി അംഗം ഷെവ. ടി.ടി. ജോയി, അധ്യാപക പ്രതിനിധി സിജു ടി. പോൾ, ഹെഡ്മാസ്റ്റർ പ്രതിനിധി എബി പോൾ, സോൺ ഭാരവാഹികൾ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാർ, ഇടവക ട്രസ്റ്റിമാർ, ഹെഡ്മാസ്റ്റർ വിനോയ് സ്കറിയ എന്നിവർ സംസാരിച്ചു.

എട്ട് ഡിസ്ട്രിക്ടുകളിലെ 59 സണ്ടേസ്കൂളുകളിൽ നിന്നായി 300-ലധികം വിദ്യാർത്ഥികളും 75-ലധികം അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് മാനസികാരോഗ്യം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

കുട്ടികളിലെ സർഗശേഷി, മാനസിക ഉല്ലാസം, സംഘബോധം എന്നിവ വളർത്തുന്നതിന് വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളും പുതുതലമുറയെ ആകർഷിക്കുന്ന ഗെയിമുകളും സംഘടിപ്പിച്ചു. പ്രസിഡന്റ് തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഗീത പരിശീലനവും വിദഗ്ധർ നയിച്ച നൃത്ത പരിശീലനവും ക്യാമ്പിന് കൂടുതൽ ആവേശം പകർന്നു.

ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു.

English Summary

The one-day Sunday School Students Camp organized by the Perumbavoor region of MJSSA concluded at St. George Bethlehem Jacobite Syrian Church, Mannoor. The camp was inaugurated by Metropolitan Mor Anthimos Mathews. More than 300 students and 75 teachers from 59 Sunday Schools across eight districts participated. Sessions on mental health, personality development, and leadership skills, along with group activities, games, music, and dance training, were conducted. Certificates and special prizes were awarded to participants and outstanding groups.

LEAVE A REPLY

Please enter your comment!
Please enter your name here