എൻഎം വിജയന്‍റെ ആത്മഹത്യ; കുടുംബാംഗങ്ങളുടെ പരാതി ന്യായമെന്ന് കെപിസിസി സമിതി; റിപ്പോർട്ട് സമർപ്പിച്ചു

0

തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷർ എൻഎം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളിൽ പാർട്ടിക്ക് കടിഞ്ഞാൻ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കോടി 76 ലക്ഷം രൂപ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി വിജയന് ഉണ്ടായിരുന്നുവെന്ന കണക്ക് കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. വ്യക്തികള്‍ക്ക് നേരിട്ടും പ‌ണം നല്‍കാനുണ്ടായിരുന്നുവെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങളെ സന്ദർശിച്ച കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് മുന്നിൽ ബാധ്യതയെ കുറിച്ച് വ്യക്തമാക്കിയെന്നും കടബാധ്യത ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും കുടുംബവും പ്രതികരിച്ചിട്ടുണ്ട്.

Leave a Reply