വാളയാറിൽ കാട്ടാന ആക്രമണം: കർഷകന് പരുക്കേറ്റു

0

പാലക്കാട് : കൃഷിസ്ഥലത്ത് ഇറങ്ങിയ ആന കർഷകനെ ആക്രമിച്ചു. പാലക്കാട് വാധ്യാർചള്ളയിൽ വിജയൻ (41) എന്ന കർഷകനെയാണ് കാട്ടാന ആക്രമിച്ചത്.
പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 4.45.ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള തന്റെ കൃഷിയിടത്തിൽ ആനകൾ ഇറങ്ങിയത് നോക്കാൻ പോയതാണ് വിജയൻ.എന്നാല്‍ കാട്ടാന ഇയാള്‍ക്കു നേരെ തിരിയുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്നാണ് വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.
കാട്ടാനകൾ സ്ഥിരമായി എത്താറുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടെ കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായും പറയുന്നു.

വിജയനെ പിന്നീട്  തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നലെ വാളയാർ ചുള്ളിമടയിലെ ജനവാസമേഖലയിൽ ഇറങ്ങിയ ആനയാണ് വിജയനെ ആക്രമിച്ചത് എന്ന് നാട്ടുകാർ പറയുന്നു.റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കൊങ്ങൺ പാടത്തെ കൃഷിയിടത്തിലാണ് ഇന്നലെ ആനയിറങ്ങിയത് ഈ ആന ഒരേക്കറിലധികം നെൽകൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് ആന വനാതിർത്തിയിലേക്ക് മാറിയത്.

Leave a Reply