രഞ്ജി ട്രോഫി ഫൈനൽ, കേരളം ലീഡിനായി പൊരുതുന്നു, 3 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. നിലവിൽ കേരളം 165/ 3 എന്ന നിലയിലാണ്.

77 റണ്‍സുമായി ആദിത്യ സര്‍വതെയും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 213 റണ്‍സ് കൂടി വേണം.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും അഹമ്മദ് ഇമ്രാന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി.

എക്സറേ യന്ത്രങ്ങള്‍ തകരാറില്‍; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വലയുന്നു

0

തൃശൂര്‍: ഗവണ്‍മെന്‍റ്  മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.
ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്‌സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഒപി യില്‍ എത്തുന്ന രോഗികളും വാര്‍ഡില്‍  കഴിയുന്ന രോഗികളും എക്‌സറേ ലഭിക്കാന്‍ സ്വകാര്യ  എക്‌സറേ സെന്‍ററുകളെയാണ് ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കൈയ്യിലും കാലിലുമെല്ലാം പ്ലാസ്റ്റര്‍ ഇട്ട രോഗികളോട് രണ്ടും  മൂന്നും ആഴ്ച്ച കഴിഞ്ഞ് വരാന്‍ പറയും. പ്ലാസ്റ്റര്‍ അഴിക്കാന്‍ എത്തുന്ന രോഗികള്‍ക്ക് എക്സറേ എടുക്കാനുള്ള സൗകര്യമില്ല.  എക്സറേ എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. സ്വകാര്യ എക്സറേ സെന്‍ററുകളെ സമീപിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി പല രോഗികള്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സറേ സൗജന്യമാണെന്ന് കരുതിയാണ് രോഗികള്‍ വരുന്നത്.  ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ടതിനുശേഷമാണ് പലരും എക്‌സറേ യന്ത്രം കേടായ വിവരം തന്നെ അറിയുന്നത്. പല രോഗികളും കൈയില്‍ കാശില്ലാത്തതുമൂലം പിന്നെ വരാമെന്ന് പറഞ്ഞ് പോകുകയാണ്. ചിലര്‍ സ്വകാര്യ സഥാപനങ്ങളെ ആശ്രയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എക്‌സറേ സെന്‍ററുകള്‍ക്ക് നിലവില്‍ ചാകരയാണ്.

മെഡിക്കല്‍ കോളേജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക്  സൗജന്യമായും  മറ്റുള്ളവര്‍ക്ക് 105 രൂപ നല്‍കിയും  എക്‌സറേ എടുക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ 350 രൂപയില്‍ കൂടുതല്‍ വരും. തകരാറില്‍ ആയ എക്‌സറേ യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക്  ഡല്‍ഹിയിലും തമിഴനാട്ടിലും ഉള്ള കമ്പിനി അധികൃതര്‍  എത്തി പരിശോധന നടത്തണം. ഇവയുടെ പാര്‍ട്സുകള്‍  വിദേശ കമ്പിനികളില്‍ നിന്നും എത്തിക്കണം.

കട്ടിലിൽ നിന്ന് വീണതെന്ന് പറഞ്ഞു’! ആശുപത്രിയിലെത്തി ഷെമീനയെ കണ്ട് റഹിം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ  സന്ദർശിച്ചു.

കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം അഫാന്  നാട്ടിൽ 14 പേരിൽ നിന്നായി 70 ലക്ഷം രൂപ കടമുണ്ടെന്നാണ് റിപ്പോർട്ട്. ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്.

വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.  

ട്യൂഷൻ സെൻ്ററിലെ തര്‍ക്കം, പരസ്പരം ഏറ്റുമുട്ടി വിദ്യാർത്ഥികൾ; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം

0

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ “ഫെയർ വെൽ” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായി ഇന്നലെയാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് സ്വര്‍ണവില രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കെ.സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നത് അനുകൂലിച്ച് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ കത്തയച്ചു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് കൂടി ആലോചനകൾക്ക് ശേഷം ആകണം. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ അധ്യക്ഷൻ ആക്കണം. എല്ലാവശങ്ങളും ആലോചിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും കത്തിൽ പറയുന്നു.

കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളും പരസ്യപ്രതികരണങ്ങളും ഒഴിവാക്കി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശമാകും ഹൈക്കമാൻഡ് നൽകുക.

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് ദമാമിൽ നിന്ന് നാട്ടിലെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്.

കൊലപാതക പരമ്പരയിൽ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാതാവ് ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെങ്കിൽ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.മറ്റ് കൊലപാതകങ്ങളിൽ കൂടി അഫാന്റെ അറസ്റ്റ്
രേഖപ്പെടുത്തും. അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുക്കാൻ പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ നടന്നില്ല. കൊലപാതകങ്ങൾ നടന്ന ദിവസം അഫാൻ പണം നൽകിയത് ആർക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

തുഹിൻ കാന്ത‌ പാണ്ഡെ സെബി ചെയർമാൻ; നിയമനം മൂന്നു വർഷത്തേക്ക്

ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി തുഹിൻ കാന്ത‌ പാണ്ഡെയെ നിയമിച്ചു . മൂന്ന് വർഷത്തേക്കാണ്
നിയമനം. മാധവി പുരി ബുച് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. മൂന്ന് വർഷത്തേക്ക് ആണ് നിയമനം. തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.

നിലവിൽ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ് തുഹിൻ കാന്ത പാണ്ഡെ.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത പാണ്ഡെ.പാണ്ഡെ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

ഐക്യരാഷ്‌ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (യുണിഡോ) റീജിയണൽ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ, കേന്ദ്ര സർക്കാരിലും ഒഡീഷ സംസ്ഥാന സർക്കാരിലും നിരവധി സുപ്രധാന സ്ഥാനങ്ങൾ പാണ്ഡെ വഹിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ, മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാനുള്ള നിയമവിരുദ്ധ പ്രമേയം പാസാക്കി ഗ്രാമസഭ

0

ഗ്രാമത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവനത്തിന് അർഹതയുള്ളവരുടെ പുതുതായി പുറത്തിറക്കിയ പട്ടിക ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 22 ന്, അഹല്യാനഗറിലെ പത്താർഡി താലൂക്കിലെ മാധി ഗ്രാമത്തിൽ ഒരു പ്രത്യേക ഗ്രാമസഭാ യോഗം വിളിച്ചുചേർത്തു. മിക്ക ഗ്രാമീണരും ഗ്രാമസഭാംഗങ്ങളും ജോലിക്ക് പോകേണ്ടിവന്നതിനാൽ സന്നിഹിതരായിരുന്ന ചുരുക്കം ചിലർ മാത്രമാണ് അന്നത്തെ ദിവസത്തെ അജണ്ടയിൽ ഒപ്പുവച്ചത്.

ഈ ഒപ്പുകൾ പിന്നീട് മറ്റൊരു പ്രമേയത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടു. പുരാതന കനിഫ്‌നാഥ് ദേവാലയത്തിലെ വാർഷിക മാധി മേളയ്ക്കായി മുസ്‌ലിം വ്യാപാരികളെ “ബഹിഷ്‌കരിക്കാൻ” വേണ്ടിയായാണ് ആ ഒപ്പുകൾ ഉപയോഗിച്ചത്. മുമ്പ് അഹമ്മദ്‌നഗർ എന്ന് വിളിക്കപ്പെട്ടിരുന്ന അഹല്യാനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം നിരവധി നാടോടി സമൂഹങ്ങളുടെ ഒരു പ്രധാന ആരാധനാലയമാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, തീവ്ര ഹിന്ദുത്വ സംഘടനകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനം അവിടെ രേഖപെടുത്തപ്പെട്ടിട്ടുണ്ട്.

വിവാദമായി പാസ്സാക്കിയ പ്രമേയം

ഗ്രാമസഭയുടെ തലവൻ സഞ്ജയ് മർകഡ് ആരംഭിച്ച ഈ നീക്കം ഗ്രാമത്തിൽ അസ്വസ്ഥതയ്ക്ക് കാരണമായി. ഇന്ത്യയിൽ ഒരു ഗ്രാമസഭ ഇത്തരമൊരു പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. പ്രമേയത്തിൽ ഒപ്പിട്ട നിരവധി വ്യക്തികൾ ഇപ്പോൾ മർകഡ് തങ്ങളുടെ ഒപ്പുകൾ അവരുടെ അറിവില്ലാതെ ഉപയോഗിച്ചതായി ആരോപിച്ചു. എന്നാൽ ചിലർ ഈ നീക്കത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്നും അവകാശപ്പെടുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

0

ബാഗേജ് എക്സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ബൈഗ് തുറന്ന് കസ്റ്റംസ് പരിശോധന നടത്തി.

കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ഈന്തപ്പഴം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈന്തപ്പഴം വിശദമായി പരിശോധിക്കുന്നതിനിടെയാണ് കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

ജോയിന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം; കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

0

കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ സംഘടനാ നേതാവിന്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനക്കാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ക്ലർക്കാണ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഉടൻ തന്നെ സഹപ്രവർത്തകർ യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

സഹപ്രവർത്തകനും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ നേതാവുമായ പ്രജിത്തിനെതിരെയാണ് ​ഗുരുതര ആരോപണം.

മുൻപ് പ്രജിത്തിനെതിരെ യുവതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതിനിടെ യുവതിയെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് വനിതാ കമ്മീഷൻ ഇരുവരേയും വിളിപ്പിച്ചിരുന്നു. സിറ്റിം​ഗിനിടെയും ഇയാൾ യുവതിയെ മോശമായി ചിത്രീകരിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സഹപ്രവർത്തകർ പറഞ്ഞു. .

39 ഡിഗ്രി വരെ താപനില ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0

തിരുവനന്തപുരം: വിവിധ ജില്ലകളിൽ വെള്ളിയാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കണ്ണൂർ ജില്ലയിൽ 39 ഡി​ഗ്രി വരെ താപനില ഉയർന്നേക്കാം. കോട്ടയം, കാസർകോട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി വരെയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയരും.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.