ജോയിന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം; കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

0

കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ സംഘടനാ നേതാവിന്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനക്കാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ക്ലർക്കാണ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഉടൻ തന്നെ സഹപ്രവർത്തകർ യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

സഹപ്രവർത്തകനും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ നേതാവുമായ പ്രജിത്തിനെതിരെയാണ് ​ഗുരുതര ആരോപണം.

മുൻപ് പ്രജിത്തിനെതിരെ യുവതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതിനിടെ യുവതിയെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് വനിതാ കമ്മീഷൻ ഇരുവരേയും വിളിപ്പിച്ചിരുന്നു. സിറ്റിം​ഗിനിടെയും ഇയാൾ യുവതിയെ മോശമായി ചിത്രീകരിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സഹപ്രവർത്തകർ പറഞ്ഞു. .

LEAVE A REPLY

Please enter your comment!
Please enter your name here