ഡല്‍ഹി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

0

ബാഗേജ് എക്സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ബൈഗ് തുറന്ന് കസ്റ്റംസ് പരിശോധന നടത്തി.

കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ഈന്തപ്പഴം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈന്തപ്പഴം വിശദമായി പരിശോധിക്കുന്നതിനിടെയാണ് കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here