പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടം

0

പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഏകദേശം 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡിൽ താമസിക്കുന്ന പി. മധുസൂദനൻ (73)യുടെ വീട്ടിലാണ് സംഭവം നടന്നത്.

മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഒന്നര പവൻ അമേരിക്കൻ ഡയമണ്ട് നെക്ലേസ്, ബ്രേസ്ലെറ്റ്, ഇയർ സ്റ്റഡുകൾ, ജിമിക്കി കമ്മൽ, വിവാഹ മോതിരം ഉൾപ്പെടെ ഏകദേശം എട്ടര പവനോളം സ്വർണം നഷ്ടമായതായി പൊലീസ് വ്യക്തമാക്കി.

മാർച്ച് 13-ന് വീട്ടുകാർ ചികിത്സാർത്ഥം മംഗളൂരുവിലേക്ക് പോയിരുന്നു. പിന്നീട് തിരികെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

അടുത്തിടെ അതേ പ്രദേശത്ത് തന്നെ സമാന കവർച്ചകൾ റിപ്പോർട്ട് ചെയ്തതോടെ നാട്ടിൽ ആശങ്ക വർധിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലും മോഷണ ശ്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.

🇬🇧 English Summary

A house in Payyannur was broken into and gold ornaments worth around ₹9 lakh were stolen. The theft occurred while the residents were away for medical treatment. Police have launched an investigation and are reviewing CCTV footage as similar incidents have recently been reported in the area.

🔗 Slug


🏷 Tags (comma separated)

LEAVE A REPLY

Please enter your comment!
Please enter your name here