വാട്സ്ആപ്പ് സന്ദേശത്തിലൂടെ 21 വയസുകാരിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; സംഭവം കാസര്‍കോട്

കാസര്‍കോട്: കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി റിപ്പോർട്ട്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്.

അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവും ആരോപണം ഉന്നയിച്ചു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

വാഹന പരിശോധനയ്ക്കിടെ മിന്നൽ വേഗത്തിൽ പാഞ്ഞ് കാറുകൾ, ‘ബ്രൂസ്ലി’ അറസ്റ്റിൽ, കണ്ടെത്തിയത് 176 കിലോ കഞ്ചാവ്

0

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്പ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചുമതലയുള്ള സിഐ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ പരിശോധന. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലൂടെ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സംഘം തമിഴ്നാട് നാംഗുനേരി  ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ രണ്ട് കാറുകൾ കണ്ടെത്തിയത്. എക്സൈസ് സംഘം കാറിന് കൈകാണിച്ചു. ഇതോടെ കാർ സംഘത്തെ വെട്ടിച്ച് ഇട റോഡ് വഴി അപകടമായ  രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 

കാറിനെ പിന്തുടർന്ന്  നടത്തിയ പരിശോധനയിലാണ് ബ്രൂസ്ലിയെ പിടികൂടിയത്. രണ്ടാമത് വാഹനത്തെ സംഘം പിന്തുടർന്നെങ്കിലും ഏർവാടി ഭാഗത്ത് വാഹനം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു. ഈ വാഹനത്തിൽ നിന്നാണ് 88 പൊതികളിലായി സൂക്ഷിച്ച് കഞ്ചാവ് ശേഖരം  കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് പൊതികൾ എന്ന് എക്സൈസ് അറിയിച്ചു.തുടർ നടപടികൾക്കായി കഞ്ചാവ് നാംഗുനേരി പൊലീസിന് കൈമാറി.

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു

0

കൊച്ചി : കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് കേന്ദ്രത്തിന് കത്ത് അയച്ചത്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ ആവശ്യം.

ഭാര്യാ വീട്ടുകാരെ മുറുക്കാൻ കല്ലിനിടിച്ച യുവാവിന് 4 വർഷം തടവും പിഴ ശിക്ഷയും

0

തൃശൂര്‍: ഭാര്യവീട്ടില്‍ ചെന്ന് ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേര്‍മഠം വീട്ടില്‍ ജോസ് മകന്‍ ജോണ്‍സനെ നാലു വര്‍ഷവും ഒരു മാസവും തടവിനും 21500 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷല്‍ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. 

പിഴ അടയ്ക്കാത്തപക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടയ്ക്കുന്ന പക്ഷം പിഴ സംഖ്യയില്‍നിന്ന് 20,000 രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2011 ജൂലൈ പതിനേഴാം തീയതി വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യയെ കാണാന്‍ ഭാര്യവീട്ടില്‍ എത്തിയ പ്രതി ഭാര്യയുടെ മാതാപിതാക്കളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും മുറുക്കാന്‍ ഇടിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകൊണ്ട് സഹോദരിയെ ഇടിക്കുകയും മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. 

മുക്കത്തിന്റെ സ്വന്തം ‘ഫയര്‍ ഫാര്‍മേഴ്‌സ്’, തരിശ് വയലില്‍ കൃഷിയിറക്കി അഗ്നിരക്ഷാ സേന

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. വടക്കാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.പി. ജോയ് രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈ.എസ്.പി. ആയിരുന്ന കെ.കെ. ഇബ്രാഹിമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.വി. രാംകിഷോര്‍ പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചു.

‘കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ല’; താമരശ്ശേരിയിൽ വിദ്യാർത്ഥി മരിച്ച സംഭവം ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും ആണ് സംഘർഷത്തിന് ശേഷം അക്രമിച്ച വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നത്. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിൽ കേൾക്കാം.

ഇതിടെ മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.

ഭാര്യക്കും മകനും നാട്ടിൽ കട ബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു’; വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ റഹീമിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു പോലീസ്. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും റഹീം മൊഴി നൽകി.

ഇതിന് പിന്നാലെ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് ഇപ്പോൾ പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു.  പണം തിരികെ ചോദിച്ച് കടക്കാർ നിരന്തരം ശല്യം ചെയ്തപ്പോൾ കൂട്ട ആത്ഹത്യ ചെയ്യാൻ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു

ആശ പ്രവർത്തകരുടെ സമരം പൊളിക്കാൻ സർക്കാരിൻ്റെ തന്ത്രം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകും

0

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ നാഷണൽ ഹെൽത്ത് മിഷൻ, ഹെൽത്ത് വോളണ്ടിയർമാരെ തേടുന്നു. പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനായി മാർഗനിർദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ നടത്തി വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി എൻഎച്ച്‌എം 11.70 ലക്ഷം രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും രണ്ടു ദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ആശ പ്രവർത്തകർ സമരം തുടർന്നാൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.

കേരളത്തില്‍ ശൈത്യകാല മഴയില്‍ 66 ശതമാനം കുറവ്; വേനല്‍ കടുക്കും

തിരുവനന്തപുരം: കേരളത്തിലെ പകല്‍ താപനിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാനത്ത് ലഭിച്ച ശൈത്യകാല മഴയിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്.

ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട ശൈത്യകാല മഴയില്‍ സംസ്ഥാനത്ത് 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

21.1 മില്ലീമീറ്റര്‍ മഴയായിരുന്നു സംസ്ഥാനത്ത് ലഭിക്കേണ്ടയിരുന്നത്. എന്നാല്‍ 7.2 ശതമാനം മഴമാത്രമാണ് ഇക്കാലയളവില്‍ പെയ്തിറങ്ങിയത് എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

മുന്‍വര്‍ഷം ഇക്കാലയളവില്‍ 29.7 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. 2023 ല്‍ 37.4 ശതമാനവും, 2022 ല്‍ 57.1 മില്ലീ മീറ്റര്‍ മഴയും ലഭിച്ചിരുന്നു. ഇത്തവണ ജനുവരിയില്‍ ഒമ്ബത് ദിവസവും ഫെബ്രുവരിയില്‍ ഏഴ് ദിവസവും മാത്രമാണ് മഴ ലഭിച്ചത്.

സംസ്ഥാനത്തു പലയിടങ്ങളിലായി ചെറിയ തോതില്‍ മാത്രമായിരുന്നു മഴ ലഭിച്ചത്. 30 മില്ലീ മീറ്റര്‍ മാത്രമാണ് കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയില്‍ പോലും രേഖപ്പെടുത്തിയത്.

അതേസമയം, മാര്‍ച്ചില്‍ സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. മാര്‍ച്ച്‌ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്.

മാര്‍ച്ചിലെ ആദ്യ ദിവസങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലായി മഴയക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു.

പോലീസ്, ഫയർ, ആംബുലൻസ് സേവനങ്ങള്‍ ഒറ്റ നമ്പറിൽ; 112ല്‍ വിളിക്കാം

കൊച്ചി: പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം.

മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

‘രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരും’; ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി പി സി ജോർജ്

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ  തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരും എന്നും തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം നാല് ദിവസത്തെ റിമാന്‍റിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്. കേസിൽ തെളിവ് ശേഖരണം അടക്കം പൂർത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് പി സി ജോർജിന് ജാമ്യം.

കോഴിക്കോട്ട്  ട്യൂഷൻ സെൻ്ററിന് മുന്നിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താംക്ലാസുകാരൻ കോമ അവസ്ഥയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ട്യൂഷൻ സെൻററിലെ ഫെയർവെൽ പരിപാടിയോട് അനുബന്ധിച്ച് നടന്ന തർക്കമാണ് സംഘർഷത്തിന് കാരണം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

സംഭവത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം.    താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസിന് തലക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്,

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റിയിരുന്നു.

പിന്നീട് ഉണ്ടാ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ പുറത്ത് പരുക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു. മകൻ തളർന്നു കിടക്കുന്നതു കണ്ട് ഷഹബാസിന് ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോ എന്നാണ് വീട്ടുകാർ കരുതിയത്.

പിന്നാലെ അവന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കോമ അവസ്ഥയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഉറ്റവരുടെ കബറിടത്തിൽ എത്തി പൊട്ടിക്കരഞ്ഞ് അബ്ദുൽ റഹീം

തിരുവനന്തപുരം :  വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഉറ്റവരുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.

കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തിയാണ് അദ്ദേഹം  പ്രാർത്ഥന നടത്തിയത്.

റഹിമിന്റ കൂടെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു.   കബറിടത്തിൽ എത്തി പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.

തരൂരിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

കൊച്ചി: ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്.  നാല് തവണ തരൂർ ജയിച്ചു.

തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇപ്പോൾ പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ല. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിന് തോന്നിത്തുടങ്ങി.

അതുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും കുര്യൻ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പിജെ കുര്യൻ പറഞ്ഞു.

തരൂരിന് കോൺഗ്രസ് നൽകിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു.

മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യൻ  പറഞ്ഞു. 

തരൂരിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

കൊച്ചി: ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്.  നാല് തവണ തരൂർ ജയിച്ചു.

തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇപ്പോൾ പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ല. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിന് തോന്നിത്തുടങ്ങി.

അതുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും കുര്യൻ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പിജെ കുര്യൻ പറഞ്ഞു.

തരൂരിന് കോൺഗ്രസ് നൽകിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു.

മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യൻ  പറഞ്ഞു. 

മതവിദ്വേഷ പരാമർശക്കേസ്; പിസി ജോർജിന് ജാമ്യം

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ റിമാൻഡ് ചെയ്ത പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി ICU ൽ നിരീക്ഷണത്തിൽ തുടരവെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തെളിവെടുപ്പ് പൂർത്തിയായതിനാലും ആരോഗ്യസ്ഥിതി പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 25നാണ് ചാനൽ ചർച്ചയിൽ പങ്കെടുത്ത പി സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത് . മുൻകൂർ ജാമ്യാപേക്ഷ കീഴ് കോടതിയിലും ഹൈക്കോടതിയിലും നൽകിയെങ്കിലും കുറ്റം ആവർത്തിക്കുന്നത് പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്നായിരുന്നു പി സി ജോർജിന്റെ കോടതിയിലെത്തിയുള്ള നാടകീയമായ കീഴടങ്ങൽ.