തേനീച്ചക്കൂട്ടിൽ വന്നിടിച്ചത് പരുന്ത്, പണി കിട്ടിയത് പെൻഷൻ വാങ്ങാനെത്തിയ പാവങ്ങൾക്ക്; ഏഴോളം പേരെ കുത്തി

0

തിരുവനന്തപുരം: നെടുമങ്ങാട് ട്രഷറിയിൽ പെൻഷൻ വാങ്ങാനും മറ്റു പണമിടപാടിനുമായെത്തിയവരെ തേനീച്ചകൂട്ടം ആക്രമിച്ചു. ട്രഷറിക്ക് സമീപമുള്ള റോഡിലൂടെ കടന്നുപോയവരെയാണ് തേനീച്ച കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരുക്കേറ്റ ഏഴു പേർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തേനീച്ച കുത്തിൽ പരുക്കേറ്റ കരിപ്പൂർ സ്വദേശി ഹാഷിം ഉൾപ്പടെയുള്ളവരാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.

തേനീച്ച കുത്തിൽ രാവിലെ പെൻഷൻ വാങ്ങാനെത്തിയ കരിപ്പൂർ സ്വദേശി ഹാഷിം ഉൾപ്പടെയുള്ളവരാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രാവിലെ പെൻ‌ഷൻ വാങ്ങാനെത്തിയവർ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സമീപത്തുള്ള റവന്യൂ ടവറിൽ നിറയെ തേനീച്ച കൂടുകളുണ്ടെന്ന് ട്രഷറി ജീവനക്കാർ പറയുന്നു. പരുന്ത് വന്ന് അടിച്ച് ഇതിൽ ഒരു കൂട് ഇളകിയതിൽ നിന്നാണ് തേനീച്ച ട്രഷറി കെട്ടിടത്തിനടുത്തേക്കെത്തിയത്.

വൈദികന്‍റെ താത്പര്യം മുതലെടുത്തു, ആഡ്ബീർ കേപ്പബിൾ എന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു; തട്ടിയെടുത്തത് 1.41 കോടി

ഒരു ജയം പോലുമില്ല, ഇംഗ്ലണ്ടിന് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് മടക്കം! ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാംപ്യന്മാര്‍കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര നല്ലതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം.

0

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചായ മൂന്നാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് 38.2 ഓവറില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 37 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 72 റണ്‍സ് നേടിയ റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍ (64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക സെമി ഫൈനലിന് യോഗ്യത നേടി.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര നല്ലതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഓപ്പണര്‍മാരായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0), റ്യാന്‍ റിക്കിള്‍ട്ടണ്‍ (27) എന്നിവരെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കി. ഇതോടെ രണ്ടിന് 47 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ റാസി – ക്ലാസന്‍ സഖ്യം നാലാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിചേര്‍ത്തതോടെ മത്സരം ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. ക്ലാസനെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിലെങ്കിലും ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് റാസി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ് ഇംഗ്ലണ്ട് പുറത്തായി. ജോസ് ബട്‌ലര്‍ ക്യാപ്റ്റനായി ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന അവസാന മത്സരം കൂടിയായിരുന്നു ഇത്.

നേരത്തെ, ആദ്യം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37)  ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

ബട്ലര്‍ – ജോഫ്ര ആര്‍ച്ചര്‍ (25) സഖ്യം ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും 41 റണ്‍സ് കൂട്ടിചേര്‍ത്തു. ആര്‍ച്ചര്‍ മടങ്ങിയതിന് പിന്നാലെ ബട്ലറും പവലിയനില്‍ തിരിച്ചെത്തി. ആദില്‍ റഷീദാണ് (2) പുറത്തായ മറ്റൊരു താരം. സാകിബ് മെഹ്‌മൂദ് (5) പുറത്താവാതെ നിന്നു.

ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ 147 കേസുകൾ രജിസ്റ്റർ ചെയ്തു

ഒരാഴ്ചയോളം നീണ്ടുനിന്ന ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി 147 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും 159 പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

പിടികൂടിയ പ്രതികളിൽ നിന്ന് 60.1341 ഗ്രാം എംഡിഎംഎയും, 6.665 കിലോ കഞ്ചാവും, 1.85 ഗ്രാം ഹാഷിഷ് ഓയിലും, 1.485 ഗ്രാം ബ്രൗൺ ഷുഗറും 1 കഞ്ചാവ് ചെടിയും പിടികൂടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസ് ,  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റ്ൻ്റ് കമ്മീഷ്ണർമാരും ലോക്കൽ സ്റ്റേഷനിലെ പോലിസ് ഉദ്യോസ്ഥരും, ഡാൻസാഫ് ടീമും, ഓപ്പറേഷൻ ഡി ഹണ്ടും പങ്കെടുത്തു.

കനത്ത ചൂടിന് ശേഷം മഴ തുടങ്ങി; ഡൽഹിയിൽ മാറി മറിയുന്ന കാലാവസ്ഥ

ന്യൂഡൽഹി: ഫെബ്രുവരി മാസത്തിൽ അനുഭവപ്പെട്ട ചൂടുള്ള താപനിലയിൽ നിന്ന് ഡൽഹി നിവാസികൾക്ക് ആശ്വാസം പകരുന്ന തരത്തിൽ ശനിയാഴ്ച ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹരിയാനയുടെ ചില ഭാഗങ്ങളിലും മഴ പെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ വലിയ രീതിയിൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ശരാശരി പരമാവധി താപനില 26.7 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28 ന്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രാത്രിയിൽ ഡൽഹി-എൻ‌സി‌ആറിൽ മിതമായ ഇടിമിന്നലോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും പ്രവചിച്ചിരുന്നു. ഡൽഹി, എൻസിആർ (ലോണി ദേഹത്, ഹിൻഡൻ എഎഫ് സ്റ്റേഷൻ, ബഹദുർഗഡ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രൗള, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഛപ്രൗള, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മന്ദാബാദ്, മന്ദാബാദ്) മിതമായ ഇടിയോടും മിന്നലിനൊപ്പമുള്ള നേരിയതോ മിതമായതോ ആയ മഴയ്ക്ക് (മണിക്കൂറിൽ 30-50 കി.മീ./മണിക്കൂർ കാറ്റ്) സാധ്യതയുണ്ട്.

കൂടാതെ, വെള്ളിയാഴ്ച ആകാശം മേഘാവൃതമായതിനാൽ, പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി, ഇത് സീസണൽ ശരാശരിയേക്കാൾ 0.9 ഡിഗ്രി കൂടുതലാണ്. വ്യാഴാഴ്ച ഡൽഹിയിലും മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.അതേസമയം മാർച്ചിൽ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും, ധാരാളം ഉഷ്ണതരംഗ ദിവസങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ ഓഫീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ദേശീയ തലസ്ഥാനത്ത് ശരാശരി കുറഞ്ഞ താപനില 11.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 2017 ലാണ് നഗരത്തിൽ അവസാനമായി ഇത്രയും ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 27 ന് 74 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രിയും രാജ്യ തലസ്ഥാനത്ത് അടയാളപ്പെടുത്തി. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ മഴ കുറവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ആറ് മഴ ദിവസങ്ങൾ പെയ്തപ്പോൾ ഫെബ്രുവരിയിൽ ആകെ നാല് മഴ ദിവസങ്ങൾ മാത്രമാണ് തലസ്ഥാനത്തിന് ലഭിച്ചത്.

ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം; സ്കൂൾ വിദ്യാർത്ഥി അടക്കം കടിയേറ്റ നിരവധിപേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു സംഭവം. തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വീട്ടിൽ നിന്നു പുറത്തേക്കിറങ്ങിയാൽ ഏതുനിമിഷവും തെരുവുനായ ആക്രമണം പ്രതീക്ഷിക്കാവുന്ന നിലയിലാണു ജില്ല. ഡിസംബർ– ജനുവരി മാസങ്ങളിലായി തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്കാണു ജീവൻ നഷ്ടമായത്. എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവർത്തനങ്ങളോ തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യമോ ഒരുക്കുന്നില്ലെന്ന് ആരോപണമുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചതോടെ അവയുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

ചെറിയ പ്രദേശത്തു പരിധിയിലധികം തെരുവുനായ്ക്കൾ എത്തുന്നതോടെ ഭക്ഷണം അപര്യാപ്തമാകും. ഭക്ഷണം ലഭിക്കാതെ വരുന്ന നായ്ക്കൾ കൂട്ടംകൂടി മനുഷ്യരെ വരെ ആക്രമിക്കുന്ന സ്ഥിതിയും വരും. രാത്രികാലങ്ങളിൽ ഹോട്ടലുകളിലെയും മറ്റും മാലിന്യം തള്ളുന്നതാണു നായ്ക്കളുടെ പ്രധാന ഭക്ഷണം. ഇതു ലഭിക്കാതെ വിശന്നു കിടക്കുന്ന നായ്ക്കൾ കുട്ടികളെയടക്കം ആക്രമിക്കാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.

പ്രവാസി മലയാളിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം

0

റിയാദ്: 25 വർഷമായി ബുറൈദയിൽ ജോലി ചെയ്തിരുന്ന മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. ജയദേവൻ ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.

ഇദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് വർഷം മുൻപാണ് നാട്ടിൽ നിന്നും ജയദേവൻ അവധി കഴിഞ്ഞ് മടങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഭാരവാഹികൾ നടത്തുന്നുണ്ട്.

കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ച സംഭവം; 5 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

0

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ ദിവസമാണ് മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. സുധീർ പുന്നപ്പാലയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സേവനങ്ങൾ നൽകുന്ന കട ആക്രമിച്ചതായാണ് പരാതി. കട ആക്രമിച്ചതിന് ശേഷം സി.പി.എം പ്രവർത്തകർ താക്കോലുമായി പോകുകയും ചെയ്തു.

കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ച സംഭവം; 5 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

0

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ ദിവസമാണ് മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. സുധീർ പുന്നപ്പാലയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സേവനങ്ങൾ നൽകുന്ന കട ആക്രമിച്ചതായാണ് പരാതി. കട ആക്രമിച്ചതിന് ശേഷം സി.പി.എം പ്രവർത്തകർ താക്കോലുമായി പോകുകയും ചെയ്തു.

കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു

0

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു

0

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു

0

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല, യു പ്രതിഭയുടെ മകനെ ഒഴിവാക്കും’; അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട്

0

യു പ്രതിഭയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് സുപ്രധാന കണ്ടെത്തൽ.

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. അതേസമയം ഡിസംബർ 28നാണ് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നും ഉൾപ്പെടെ ആരോപിച്ചാണ് യു പ്രതിഭ പരാതി നൽകിയത്.

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വന്‍ ഹിമപാതം; ആളുകളെ ഒഴിപ്പിച്ചു

ജമ്മു: ഉത്തരാഘണ്ഡിന് പിന്നാലെ ജമ്മു കാശ്മീരിലെ കിഷ്ത്വാറിലും വന്‍ ഹിമപാതം. ജമ്മുവിലെ ഗഢ് മേഖലയില്‍ ഹിമപാതം റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 500 ഓളം ഗ്രാമവാസികളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

മൂന്ന് ദിവസമായി മേഖലയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണം; പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റും

0

കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.

ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്.

ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.

രഞ്ജി കിരീടം കേരളം കൈവിട്ടു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ സെഞ്ചുറിയിലേക്ക്, ലീഡ് 200 കവിഞ്ഞു

0

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കവിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 207 റണ്‍സായി ഇപ്പോള്‍. ഡാനിഷ് മലേവാര്‍ (67), കരുണ്‍ നായര്‍ (87) എന്നിവര്‍ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ കേരളം 342ന് പുറത്താവുകയായിരുന്നു. 

രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രെഖാതെ, ജലജിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് മലേവാര്‍ – കരുണ്‍ സഖ്യം ഇതുവരെ 163 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ന് മുഴുവന്‍ പിടിച്ചുനില്‍ക്കുക ആയിരിക്കും വിദര്‍ഭയുടെ ലക്ഷ്യം. ഇതിനിടെ 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്‍കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളഞ്ഞു. കരുണ്‍ ഏഴ് ബൗണ്ടറികള്‍ നേടിയപ്പോള്‍, മലേവാര്‍ അഞ്ച് ബൗണ്ടറികള്‍ സ്വന്തമാക്കി. 

നേരത്തെ സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.

ചാംപ്യന്‍സ് ട്രോഫി സെമിയിലെത്തിയതിന് പിന്നാലെ ഓസീസിന് തിരിച്ചടി; ഓപ്പണര്‍ക്ക് പരിക്ക്, സെമി കളിക്കില്ല

മൂന്നിന് 131 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഇന്ന് സര്‍വാതെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. വ്യക്തിഗത സ്‌കോറിലേക്ക് 13 റണ്‍സ് കൂടി ചേര്‍ത്താണ് സര്‍വാതെ മടങ്ങുന്നത്. ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവാറിന് ക്യാച്ച് നല്‍കിയാണ് മടക്കം. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വൈകാതെ സച്ചിന്‍ ബേബി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ സല്‍മാന്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഹര്‍ഷ് ദുബയെുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും (34) അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല.  എന്നാല്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്ക്കെതിരെ സിക്സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. അതുവരെ ശാന്തമായി കളിച്ച സച്ചിന്‍ ബേബി 10 ബൗണ്ടറികള്‍ നേടിയിരുന്നു. 

ജലജ് സക്സേന (28), ഏദന്‍ ആപ്പിള്‍ ടോം (10) എന്നിവരുെട ശ്രമം അധികം നീണ്ടുപോയില്ല. എം ഡി നിധീഷാണ് (1) പുറത്തായ മറ്റൊരു താരം. എന്‍ ബേസില്‍ (0) പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ മൂന്നും ഹര്‍ഷ് ദുബെ രണ്ടും വിക്കറ്റ് നേടി. കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍ (0) ബൗള്‍ഡായി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ രണ്ടിന് 14 എന്ന നിലയിലേക്ക് വീണു കേരളം. 

എന്നാല്‍ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്‌കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും  രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

­