സിപിഐഎം നേതാക്കള്‍ക്കെതിരായ ഭീഷണി പ്രസംഗം; പി വി അന്‍വറിനെതിരെ കേസ്

0

മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു.

തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു തര്‍ക്കവുമില്ല, തലയ്‌ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

ഷഹബാസ് വധക്കേസ്; മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീര്‍ത്തുകളയുമെന്നാണ് വോയ്‌സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.

അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി

0

മലപ്പുറം: കോണ്‍ഗ്രസ് നേതാവായ അധ്യാപകൻ സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.

വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു. 2022 ലായിരുന്നു പീഡനശ്രമം. അക്ബര്‍ അലിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ബറലിയെ യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ടെന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. 

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. 

അനുമോദിക്കാൻ പിണറായി, ജയേഷ് ജോർജും വിനോദും നാഗ്പൂരിലെത്തി, തലയുയർത്തി അവരെത്തും, കേരള ടീമിന് വരവേൽപ്പ് ഇന്ന്

0

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണർ അപ്പായ കേരള ടീം തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കേരള ടീമിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ വൻ സ്വീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ  ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. 

സീസണിൽ ഉടനീളം കാഴ്ച വച്ച മികച്ച പ്രകടനവുമായി തലയുയർത്തി തന്നെയാണ് നാഗ്പൂരിൽ നിന്ന് കേരളത്തിൻ്റെ മടക്കം. ഫൈനലിൽ വിദർഭയോട് സമനില വഴങ്ങിയെങ്കിലും ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതോടെ കിരീടം നഷ്ടപ്പെട്ടു. ഒരു മത്സരം പോലും തോല്ക്കാതെയാണ് കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാര്‍  തുടങ്ങിയ കരുത്തന്മാർക്കെതിര വിജയവും സ്വന്തമാക്കി. സമ്മർദ്ദഘട്ടങ്ങളിൽ പൊരുതി മുന്നേറി കശ്മീരിനും ഗുജറാത്തിനുമെതിരെ അവിശ്വസനീയ പ്രകടനവുമായി ഫൈനലിലേക്ക്. ഫൈനലിലും കരുത്തരായ വിദർഭയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്. 

ചില കേരള താരങ്ങളുടെ വ്യക്തിഗത മികവുകളും ഈ സീസണിൽ ശ്രദ്ധേയമായി. 12 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന് വേണ്ടി ഈ സീസണിൽ ഏറ്റവും റൺസ് നേടിയത്. തൊട്ടുപിറകിൽ രണ്ട് സെഞ്ച്വറിയടക്കം 628 റൺസുമായി സൽമാൻ നിസാറുമുണ്ട്. ബൗളിങ് നിരയിൽ 40 വിക്കറ്റുകളുമായി ജലജ് സക്സേനയും 31 വിക്കറ്റുകളുമായി ആദിത്യ സർവാതെയുമാണ് മുന്നിൽ. 

മൺസൂൺ മഴ പ്രവചനവും ചുഴലിക്കാറ്റ് ട്രാക്കിങും പിഴക്കും? ഇന്ത്യക്ക് തിരിച്ചടിയായി യുഎസ് കാലാവസ്ഥ ഏജൻസിയുടെ നടപടി

ദില്ലി: യുഎസ് കാലാവസ്ഥാ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ (NOAA) കൂട്ട പിരിച്ചുവിടലിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞരും വിദ​ഗ്ധരും രം​ഗത്ത്. നിരീക്ഷണ വിവരങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള കുറവ് ഇന്ത്യയിലെ മൺസൂൺ പ്രവചനങ്ങളെയും ചുഴലിക്കാറ്റ് ട്രാക്കിംഗിനെയും ബാധിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച നൂറുകണക്കിന് കാലാവസ്ഥാ പ്രവചകരെയും പ്രൊബേഷണറി സ്റ്റാറ്റസിലുള്ള മറ്റ് ഫെഡറൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

ദേശീയ കാലാവസ്ഥാ സേവന ഓഫീസുകളിൽ നിർണായകമായ പ്രാദേശിക പ്രവചനങ്ങൾ നടത്തുന്ന കാലാവസ്ഥാ നിരീക്ഷകരെ ഉൾപ്പെടെയാണ് പിരിച്ചുവിട്ടത്. എൻ‌ഒ‌എ‌എ നിരീക്ഷണങ്ങൾ കുറച്ചാൽ കാലാവസ്ഥാ പ്രവചനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സമുദ്ര നിരീക്ഷണങ്ങൾ കുറയുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ കുറവ് വരും. അതിനാൽ പ്രവചനക്ഷമത കുറയുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പി‌ടി‌ഐയോട് പറഞ്ഞു.

എൻ‌ഒ‌എ‌എ പിരിച്ചുവിടലുകളെ കാലാവസ്ഥാ ശാസ്ത്രത്തെ ആ​ഗോളതലത്തിൽ ബാധിച്ചേക്കാവുന്ന പ്രതിസന്ധിയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ റോക്സി മാത്യു കോൾ പറഞ്ഞു. ലോകമെമ്പാടുമുള്ള കാലാവസ്ഥാ-കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത തയ്യാറെടുപ്പ് എന്നിവയെ സഹായിക്കുന്നന്ന ഡാറ്റയും മോഡലുകളും അമേരിക്കൻ ഏജൻസി നൽകുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മൺസൂൺ പ്രവചനങ്ങൾ, സൈക്ലോൺ ട്രാക്കിംഗ്, കാലാവസ്ഥാ പ്രവചനങ്ങൾ എന്നിവ NOAA യുടെ മോഡലുകളെ ആശ്രയിച്ചാണിരിക്കുന്നത്.

എൻ‌ഒ‌എ‌എയിലെ കൂട്ടപിരിച്ചുവിടൽ അമേരിക്കയുടെ മാത്രം പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ശാസ്ത്രത്തിനും പ്രവർത്തനങ്ങൾക്കും തിരിച്ചടിയാണെന്നും വിദ​ഗ്ധർ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണ ശൃംഖലയുടെ പകുതിയും NOAA യുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഇതില്ലെങ്കിൽ, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, കൊടുങ്കാറ്റുകൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകൾ ദുർബലമാകും. ഇത് ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുമെന്നും റോക്സി മാത്യു കോൾ പറഞ്ഞു.

ടോസ് നേടി ന്യൂസിലൻഡ്; ഇന്ത്യക്ക് ബാറ്റിംഗ്; വരുൺ ചക്രവർത്തി ടീമിൽ

0

ചാമ്പ്യൻസ് ട്രോഫിയിൽ E ഇന്ത്യയുടെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ ടോസ് ന്യൂസിലൻഡിന്. ടോസ്‌ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രതികരിച്ചു. ഇരു ടീമും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഹർഷിത് റാണയ്‌ക്ക് പകരം വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി. അത്സമയം കിവീസ് കോൺവേയ്‌ക്ക് വിശ്രമം നൽകിയ കിവീസ് പകരം ഡാരിൽ മിച്ചലിനെ ടീമിൽ ഉൾപ്പെടുത്തി.

ഈ അവസാന ലീഗ് മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം. ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചാവും ഇൻഡയുടെ സെമിഫൈനൽ എതിരാളികൾ ആരാണെന്ന് നിശ്ചയിക്കപ്പെടുന്നത്.

ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ: രോഹിത് ശർമ്മ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ(w), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്

ന്യൂസിലൻഡ് ടീം പ്ലെയിങ് ഇലവൻ: വിൽ യംഗ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം(wk), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(c), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒ’റൂർക്ക്

പാകിസ്താനിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദിൽ ബോംബ് സ്ഫോടനം; ആറ് പേർ മരിച്ചു, നടന്നത് ചാവേർ ആക്രമണം

0

ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേർ ആക്രമണത്തിൽ ആറ് പേർ മരിച്ചു. ഖൈബർ പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദിലാണ് സ്ഫോടനം നടന്നത്. ഉന്നത പുരോ​ഗിതൻ ഹമീദ് ഉൾ ഹഖും മരിച്ചവരിൽ ഉൾപ്പെടുന്നു.

സ്ഫോടനത്തിൽ പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന പ്രത്യേക പ്രാർത്ഥനങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിക്കായിരുന്നു സ്ഫോടനം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 18 പേർക്കാണ് പരിക്കേറ്റത്.

പെഷവാറിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് സ്ഥിതിചെയ്യുന്നത്. നടന്നത് ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു, വെടിയേറ്റത് അതിർത്തി കടക്കുന്നതിനിടെ

0

ന്യൂഡൽഹി: ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ​ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. മരണവിവരം അറിയിച്ചുകൊണ്ട് ഇന്ത്യൻ എംബസി കുടുംബത്തിന് ഇമെയിലിലൂടെ സന്ദേശം അയച്ചു.

സംഭവസമയത്ത് ​ഗബ്രിയേലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ എഡിസനും വെടിയേറ്റിരുന്നു. ഇയാളെ പരിക്കുകളോടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. എഡിസനും ​ഗബ്രിയേലും ഉൾപ്പെടെ നാലം​ഗ സംഘമാണ് അതിർത്തി വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്.

ഇവർ നാലുപേരും മൂന്ന് മാസത്തെ വിസിറ്റിം​ഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. പിന്നീട് ഏജന്റ് വഴി ഇസ്രായേലിലേക്ക് കടക്കാനായി ശ്രമിക്കവെയാണ് സൈന്യത്തിന്റെ കണ്ണിൽപ്പെട്ടത്. ഇവരെ സൈന്യം തടഞ്ഞതോടെ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് സൈന്യം വെടിയേൽക്കുകയായിരുന്നു. ​തലയ്‌ക്ക് വെടിയേറ്റ ​ഗബ്രിയേൽ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

ആശാ പ്രവർത്തകരുടെ  രാപകൽ സമരം: മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പുലർച്ചെ പൊലീസ്  അഴിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു.

ടാർപോളിൻ കെട്ടി അതിൻറെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയാണ് പൊലീസിൻറെ നടപടി.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിൻറെ നടപടി.

അതേസമയം, വേതനവർധന ആവശ്യപ്പെട്ടുള്ള ആശാ വർക്കർമാരുടെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നു.

ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിൽ നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരത്തിൽ പങ്കെടുക്കുന്ന ആശാ വർക്കർമാർക്ക് പകരം ആളെക്കണ്ടത്താനുള്ള സർക്കാർ നീക്കത്തിലും സമരക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ ഉറ്റബന്ധുക്കളായ രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, ഞെട്ടിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഉറ്റബന്ധുക്കളായ രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കിളിമാനൂർ തട്ടത്തുമലയിൽ താമസിക്കുന്ന അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്നാണ് അഫാൻ മൊഴി നൽകിയത്. അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഇവരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും മറ്റുള്ളവരെ കൊന്നതോടെ മനോവീര്യം ചോർന്ന് തളർന്നുപോയെന്നും അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് അഫാന്റെ വെളിപ്പെടുത്തൽ.

അതേസമയം, അഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണിത്.

ജനവാസ മേഖലയിൽ തമ്പടിച്ച് ആനക്കൂട്ടം; മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

0

പാലക്കാട്: പാലക്കാട് അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണം. മേയാൻ വിട്ട കാളയ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ വനാതിർത്തിയോട് ചേർന്ന് മേയാൻ വിട്ടിരുന്ന കാളയെ ആണ് കാട്ടാന കുത്തിക്കൊന്നത്. പാലൂർ സ്വദേശി ബാലന്‍റെ കാളയെയാണ് ആന കുത്തിയതായി സ്ഥിരീകരിച്ചത്.

മേയാൻ വിട്ട കാള തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ആക്രമണം സ്ഥിരീകരിച്ചത്. ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പിന്‍റെ പരിശോധയിലും സ്ഥിരീകരിച്ചു.