കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ച സംഭവം; 5 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

0

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ ദിവസമാണ് മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. സുധീർ പുന്നപ്പാലയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സേവനങ്ങൾ നൽകുന്ന കട ആക്രമിച്ചതായാണ് പരാതി. കട ആക്രമിച്ചതിന് ശേഷം സി.പി.എം പ്രവർത്തകർ താക്കോലുമായി പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here