ഒരാഴ്ചയോളം നീണ്ടുനിന്ന ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി 147 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും 159 പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
പിടികൂടിയ പ്രതികളിൽ നിന്ന് 60.1341 ഗ്രാം എംഡിഎംഎയും, 6.665 കിലോ കഞ്ചാവും, 1.85 ഗ്രാം ഹാഷിഷ് ഓയിലും, 1.485 ഗ്രാം ബ്രൗൺ ഷുഗറും 1 കഞ്ചാവ് ചെടിയും പിടികൂടി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസ് , ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റ്ൻ്റ് കമ്മീഷ്ണർമാരും ലോക്കൽ സ്റ്റേഷനിലെ പോലിസ് ഉദ്യോസ്ഥരും, ഡാൻസാഫ് ടീമും, ഓപ്പറേഷൻ ഡി ഹണ്ടും പങ്കെടുത്തു.
