ധനുഷിന്റെ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ധനുഷ് നായകനും സംവിധായകനുമായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ഇഡ്‍ലി കടൈയുടെ സെറ്റില്‍ വലിയ തീപിടുത്തമുണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം അപകടത്തിൽ ആര്‍ക്കും പരുക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.

തമിഴ്നാട് തേനി ജില്ലയിലെ സെറ്റിലാണ് സംഭവം ഉണ്ടായത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്.

തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ്, ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന്;  ഷൈൻ ടോം ചാക്കോ

കൊച്ചി: തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. അവർക്ക് പണം നൽകും.

ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈനിൻ്റെ മൊഴിയിൽ പറയുന്നു. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു. തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും നടൻ പറയുന്നു.

കോലഞ്ചേരിയിലുള്ള ഡി അഡിക്ഷൻ സെന്ററിൽ പോകാൻ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നാണ് ഷൈനിൻ്റെ മറുപടി.

അതേസമയം, ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുക. ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഷൈൻ നൽകിയ മൊഴി വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ തിങ്കളാഴ്ച ഷൈനിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് നടപടിക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കും; നടൻ അഭിഭാഷകരെ സമീപിച്ചു

കൊച്ചി: രാസലഹരിക്കേസിൽ എഫ്‌ഐആർ ഇട്ട പൊലീസ് നടപടിക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കിൽ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നടൻ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി: കെപിസിസി പ്രതിഷേധം 29ന്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയതിൽ പ്രതിഷേധിച്ച് ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും.

വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെയുമാണ് പ്രതിഷേധം.

വൈകുന്നേരം 4ന് കോട്ടമൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍,ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍,കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ഈസ്റ്റര്‍ പ്രമാണിച്ച് ഞായറാഴ്ച വരെ ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍

മോസ്‌കോ: ഈസ്റ്റര്‍ പ്രമാണിച്ച് ഉക്രെയ്നില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിന് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഞായറാഴ്ച രാത്രി വരെ യുദ്ധം നിര്‍ത്തിവെക്കാന്‍ റഷ്യന്‍ സേനയോട് പുടിന്‍ ഉത്തരവിട്ടു.

റഷ്യയുടെ മാതൃക ഉക്രെയ്ന്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും, ഉക്രെയ്ന്‍ നടത്തുന്ന ഏതെങ്കിലും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തടയാന്‍ റഷ്യന്‍ സൈനികരെ സജ്ജരാക്കി നിര്‍ത്താന്‍ അദ്ദേഹം റഷ്യയുടെ ജനറല്‍ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവിനോട് നിര്‍ദ്ദേശിച്ചു.

‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍, റഷ്യന്‍ പക്ഷം ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഞാന്‍ ഉത്തരവിടുന്നു,’ ക്രെംലിനില്‍ നടന്ന ഒരു യോഗത്തില്‍ പുടിന്‍ ഗെറാസിമോവിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു

ഉക്രെയ്ന്‍ ഞങ്ങളുടെ മാതൃക പിന്തുടരുമെന്ന് ഞങ്ങള്‍ കരുതുന്നു. അതേസമയം, സാധ്യമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ശത്രുവിന്റെ പ്രകോപനങ്ങളും, ഏതെങ്കിലും ആക്രമണാത്മക നടപടികളും ചെറുക്കാന്‍ നമ്മുടെ സൈന്യം തയ്യാറായിരിക്കണം,’ റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള റഷ്യന്‍ നീക്കം.

സമാധാന ചര്‍ച്ചകളുടെ മന്ദഗതിയില്‍ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അതൃപ്തരാണ്. പുരോഗതി ഉണ്ടായില്ലെങ്കില്‍ യുഎസ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയേക്കാമെന്ന് ഇരു നേതാക്കളും വെള്ളിയാഴ്ച സൂചിപ്പിച്ചു.

തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടു

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടതായി റിപ്പോർട്ട്. ബെൽജിയത്തിലെ പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം ആണ്‌ അപകടം ഉണ്ടായത്. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. അജിത് ആരോഗ്യവാൻ ആണെന്നും ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കും എന്നും താരത്തിന്റെ ടീം അറിയിച്ചു. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ച് അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.

പരാതി ഗൂഢാലോചന; വിന്‍സിക്കെതിരെ ഷൈന്‍ ടോം ചാക്കോ

കൊച്ചി: വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി.

വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം. ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞിരുന്നു

അതേസമയം  ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്.

ഷൈനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും

കൊച്ചി: ചോദ്യംചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഉടൻ തന്നെ പൊലീസ് ഷൈനെ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നാണ് സൂചന.

എന്നാൽ ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം.ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. 

ആശമാരുടെ സുപ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി സർക്കാർ. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്  ആണ് ഇറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതേസമയം മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല. 

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് മൊഴി നൽകി നടന്‍ ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് മൊഴി നൽകി നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നു എന്നും പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ആണ് നടൻ പോലീസിനോട് വ്യക്തമാക്കിയത്.

അതേസമയം ഷൈന്‍ ടോം ചാക്കോയുടെ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും ആണ് പൊലീസ് പരിശോധിക്കുന്നത്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ജെ.ഇ.ഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 24 പേര്‍ക്ക് പെര്‍ഫക്ട് 100

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലും ഫലം അറിയാം.

ഇത്തവണത്തെ പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പെര്‍ഫെക്ട് ടെന്‍ എന്ന ടെന്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.