കൊച്ചി: രാസലഹരിക്കേസിൽ എഫ്ഐആർ ഇട്ട പൊലീസ് നടപടിക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എഫ്ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കിൽ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നടൻ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.
Home entertainment പൊലീസ് നടപടിക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കും; നടൻ അഭിഭാഷകരെ സമീപിച്ചു

