ഡോ.എ. ജയതിലക്  അടുത്ത ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.  1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി.

സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് മുൻഗണനയെന്ന് പുതിയ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് പുതിയ ചുമതലയെ കുറിച്ച് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.  

വിവാദങ്ങളോട് പ്രതികരിക്കാനില്ല.  വയനാട് പുനരധിവാസ പദ്ധതി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു

സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ സമീപനമാണ് സംഘർഷങ്ങൾക്ക് വഴിതെളിക്കുന്നത്; പഹൽഗാമിലെ ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ജമ്മുകാശ്മീൽ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ രംഗത്ത്. ആക്രമണത്തിൽ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ഇത് ആഭ്യന്തര കലാപമാണെന്നും ഇന്ത്യക്കെതിരായ കലാപത്തിന്റെ ഭാഗമാണെന്നും ആണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിയത്.

പാകിസ്ഥാന്റെ ലൈവ് 92 ന്യൂസ് ചാനലിനോടായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം ഉണ്ടായത്. ‘ആക്രമണവുമായി പാകിസ്ഥാന് ബന്ധമില്ല. നാഗാലാൻഡ് മുതൽ കാശ്‌മീർ വരെയും ചത്തീസ്‌ഡഗിലും മണിപ്പൂരിലും ദക്ഷിണേന്ത്യയിലുമെല്ലാം കലാപങ്ങൾ നടക്കുകയാണ്. ആക്രമണം വിദേശ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതല്ല, മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ്. ഇത് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഹിന്ദുത്വ ശക്തികൾ ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും മുസ്ലീങ്ങളെയും അടിച്ചമർത്തുകയാണ്. അതിനാൽ ആളുകൾ പ്രതികരിക്കുന്നു. ബലൂചിസ്ഥാനിലെ സംഘർഷങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുകയാണ്. പാകിസ്ഥാനിലെ അസ്ഥിരതയ്ക്ക് പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്നതിന് നിരവധി തവണ തെളിവുകൾ ഞങ്ങൾ ഹാജരാക്കിയിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് സാഹചര്യത്തിലും ഭീകരവാദത്തെ എതിർക്കുന്നവരാണ് പാകിസ്ഥാൻ. സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ സമീപനമാണ് സംഘർഷങ്ങൾക്ക് വഴിതെളിക്കുന്നത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട ആളുകൾക്കെതിരെ സൈന്യവും പൊലീസും അതിക്രമങ്ങൾ നടത്തുന്നു, എന്നിട്ട് പാകിസ്ഥാനെ പഴിക്കുന്നു’ എന്നും പാക് പ്രതിരോധ മന്ത്രി ആരോപിച്ചു. അതേസമയം പാകിസ്ഥാന്റെ ആരോപണങ്ങളിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല

കോട്ടയത്തെ ഇരട്ടകൊലപാതകം; കൊലപ്പെടുത്തിയതിന്റെ കാരണം മുൻ വൈരാഗ്യമെന്ന് സ്ഥിരീകരിച്ചു പോലീസ്

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന്റെ കാരണം മുൻ വൈരാഗ്യം തന്നെയെന്ന് വ്യക്തമാക്കി പൊലീസ്. കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളത് എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.

എന്നാൽ കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി മാളയിലേക്ക് പോയത് സഹോദരൻ അവിടെ ഉള്ളതുകൊണ്ട് ആണ് എന്നാണ് പോലീസ് പറയുന്നത്.

അതേസമയം പ്രതിക്ക് പുറമെ മറ്റ് മൂന്ന് പേരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണ് ഇവർ. നേരത്തെയുള്ള കേസിൽ പ്രതിയെ ജാമ്യത്തിൽ ഇറക്കിയത് ഈ സ്ത്രീകളാണ്. പണം വാങ്ങി ജാമ്യത്തിൽ ഇറക്കുന്നവരാണ് ഈ സ്ത്രീകളെന്നാണ് പൊലീസ് പറയുന്നത്.

പഹൽഗാമിലെ ഭീകരാക്രമണം: ഭീകരരുടെ ബൈക്ക് കണ്ടെത്തി  , ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചിരുന്നതായി സൂചന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്ന സ്ഥലത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഇതിനിടെ  ഭീകർ സഞ്ചരിച്ച ബൈക്കുകളിൽ ഒന്ന് കണ്ടെത്തി. ദൃശ്യങ്ങൾ പകർത്താൻ ഭീകരർ ഹെൽമറ്റിൽ ക്യാമറ  ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

പഹല്‍ഗാം ഭീകരാക്രമണം: മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരി. ഭീകരരെ കണ്ടെത്തുന്നതിനായി സ്നിഫർ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. 

തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ?; അതിർത്തിയിലേക്ക് പറന്ന് യുദ്ധ വിമാനങ്ങൾ?

ഡൽഹി: കാശ്മീരിൽ 29 നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യ. പുൽവാമയിൽ 2019 ഫെബ്രുവരി 14ന് 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്മീരിനെ ഞെട്ടിച്ച കൂട്ടക്കൊലയാണ് പഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ ഇന്നലെ ഉണ്ടായത്. പുൽവാമയിൽ സൈനികരെയാണ് ലക്ഷ്യമിട്ടതെങ്കിൽ പെഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

എന്നാൽ ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളിൽ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ തങ്ങളുടെ അതിർത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് കാണാനാകുന്നത്.

കറാച്ചിയിലെ സതേൺ എയർ കമാൻഡിൽ നിന്ന് ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള വടക്കൻ മേഖലകളിലേക്ക് പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) വിമാനങ്ങൾ പുറപ്പെടുന്നതായും  സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24ൽ നിന്നുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്.

സി-130 ഇ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും വിഐപി യാത്രകൾക്കും ഇന്റലിജൻസ് ഒപ്പറേഷനും വേണ്ടി ഉപയോഗിക്കുന്ന ചെറുവിമാനങ്ങളുമാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ബഹിർഗാച്ചി സ്വദേശി സുബ്രട്ട സർക്കാർ (32) എന്നയാളാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS, എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുളള DANSAF ടീം എറണാകുളം പവർ ഹൗസ് എക്സ്‌റ്റൻഷൻ റോഡിലെ കാർമൽ ഹോളിനു സമീപത്തു നടത്തിയ പരിശോധനയിലാണ് 2.142 kg ഗഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

പിടിയിലായ പ്രതി കൊച്ചി സിറ്റി കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.

ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം കോവളം ആനിമേഷൻ സെന്റെറിൽ നടന്നു

തിരുവനന്തപുരം: ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യതു. സംഘടനയുടെ  ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ   നിർവ്വഹിച്ചു.

എം.എൽ.എ  വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മുസ്ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ, ഐ.എഫ്.ഡബ്യൂ.ജെ ദേശീയ ജനറൽ സെക്രട്ടറി ഇർഷാദ് ഖാൻ, ദേശീയ വൈസ് പ്രസിഡന്റ് ജി.വി ഗൗരി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ എ.അബൂബക്കർ നന്ദി പറഞ്ഞു. വൈകുന്നേരം 3 ന് നടന്ന പൊതു സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യതു, ഐ.എഫ്.ഡബ്യൂ,ജെ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതം പറഞ്ഞു. സംഘടന മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര നടനുമായ പ്രേംകുമാർ നിർവ്വഹിച്ചു. 

രാഷ്ട്രീയ രംഗത്തെ മാദ്ധ്യമ ഇടപെടൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരും, സോഷ്യൽ മീഡിയയും ആധുനീക മാധ്യമ സംസ്കാരവും എന്ന വിഷയത്തിൽ കേരള പി.എസ്.സി മെമ്പറും മാദ്ധ്യമപ്രവർത്തകയുമായ ആർ.പാർവ്വതിദേവിയും, മാധ്യമങ്ങളും ട്രേഡ് യൂണിയനും എന്ന വിഷയത്തെ ആസ്പദമാക്കി യു.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ബാബുദിവാകരനും പ്രഭാഷണം നടത്തി, ഐ.എഫ്.ഡബ്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത്  പിടിയിൽ

കോട്ടയം: നാടിനെ നടുക്കിയ കോട്ടയം  തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി അമിത് ആണ്   തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായത്.

വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും   മൂന്നു വർഷമായി ഇയാൾ  ജോലി ചെയ്തിരുന്നു.

ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.

ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു.

ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

പഹൽഗാം ഭീകരാക്രമണം:  ഭീകരരിൽ ഒരാൾ AK -47 തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്

ദില്ലി:  കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്.

  ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്താകുന്നത്.

ഇന്ത്യ ടുഡേയാണ് ചിത്രം പുറത്തുവിട്ടത്.  ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ 28 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയില്‍ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു.

ഇന്ന് ചേർന്ന കർദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതല്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.

അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്.

എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.