ദില്ലി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്.
ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്താകുന്നത്.
ഇന്ത്യ ടുഡേയാണ് ചിത്രം പുറത്തുവിട്ടത്. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ 28 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

