ചരിത്രത്തിൽ ആദ്യം! ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രിംകോടതി

ഡൽഹി: ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രിംകോടതി. 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളാണ് സുപ്രിംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാർ അവരുടെ സ്വത്ത് വിവരങ്ങൾ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.

ഏപ്രിൽ ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിന് ശേഷമാണ് സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വീട്ടിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചത്.

ജുഡീഷ്യറിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം.ജസ്റ്റിസ് കെ.വി വിശ്വനാഥിനെ 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.

ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരിൽ ഏറ്റവും സമ്പന്നൻ. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡൽഹിയിൽ മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റ്, ഗുരുഗ്രാമിൽ നാല് ബെഡ്‌റൂം ഉള്ള ഫ്‌ളാറ്റിൽ 56 ശതമാനം ഷെയർ തുടങ്ങിയവയുണ്ട്. ബാങ്കിൽ 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫിൽ 1,06,86,000 രൂപയും ജിപിഎഫിൽ 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത റിപ്പോർട്ടിൽ പറയുന്നു.അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആർ ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡൽഹി ഡിഫൻസ് കോളനി എന്നിവിടങ്ങളിൽ റസിഡൻഷ്യൽ അപ്പാർട്‌മെന്റുകളുണ്ട്. 

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായതായി റിപ്പോർട്ട്. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്.

പെറ്റുപെരുകുന്നു ! ഈ വർഷം തെരുവുനായയുടെ കടിയേറ്റത് ഒന്നരലക്ഷത്തിലധികം പേർക്ക്

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്.

2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതോടൊപ്പം മരണസംഖ്യയിലും വർധന ഉണ്ടായി.

തെരുവുനായകളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2021- ൽ 11 പേർക്കാണ് പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്. 2023-ൽ 25 പേരും 2024-ൽ 26 പേരും തെരുവുനായ ആക്രമണത്തെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.

തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ പ്രാദേശികമായി ആലോചിച്ച ഷെൽട്ടറുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. അത് കാര്യക്ഷമമാകാതിരുന്നതോടെ തെരുവുനായകൾ പെറ്റുപെരുകാൻ തുടങ്ങി.

‘പേടിക്കേണ്ട’; വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിൽ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന് നടക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും. പാകിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയതിൽ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ട്. പല സ്ഥാപനങ്ങളിലും സൈബർ ആക്രമണം ചെറുക്കാനായെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഫലപ്രദമായ സിവിൽ ഡിഫൻസിനായി നാളെ മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഈ ഡ്രില്ലിന്‍റെ ഭാഗമായി, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുകയും ചെയ്യും.

ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ; കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും? മുൻതൂക്കം ആന്റോ ആൻ്റണിക്ക്

0

ദില്ലി: കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി. പുതിയ കെപിസിസി അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണെന്നാണ് സൂചന. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ കാണുന്നു. പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും എന്നാണ് വിവരം. ആന്‍റോ ആന്‍റണിക്ക് തന്നെയാണ് മുന്‍തൂക്കം.

സുധാകരന്‍റെ പരസ്യ പ്രതികരണത്തില്‍ എഐസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കെ സുധാകരന്‍റെ വെല്ലുവിളി പാടേ അവഗണിക്കാനാണ് എഐസിസി നീക്കം. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വ്യക്തമായ സൂചന ദില്ലി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നല്‍കിയിട്ടും, കെ സുധാകരന്‍ മലക്കം മറിഞ്ഞെന്നാണ് നേതൃത്വം പറയുന്നത്. ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്ത് നടത്തിയ ചര്‍ച്ചയെ അവഗണിച്ച് പരസ്യ പ്രതികരണം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിന്‍റെ വിശദാംശങ്ങള്‍ നേതൃത്വം തേടിയിട്ടുണ്ട്. പരസ്യ പ്രസ്താവന തുടര്‍ന്നാല്‍ അച്ചടക്ക നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയ കെ സി വേണുഗോപാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ കാര്യങ്ങള്‍ ധരിപ്പിക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി പുതിയ പ്രസിഡന്‍റിനുള്ള ശുപാര്‍ശ സമര്‍പ്പിച്ച് എഐസിസി അധ്യക്ഷന്‍റെ അനുമതി തേടും. തുടര‍ന്നാകും പ്രഖ്യാപനം.

ആന്‍റോ ആന്‍റണിക്ക് തന്നെയാണ് അവസാന വട്ട ചര്‍ച്ചകളിലും മുന്‍തൂക്കം. ഇന്ന് രാത്രിയോടെയെങ്കിലും പ്രഖ്യാപനം നടത്താനുള്ള നീക്കമാണുള്ളത്. അല്ലെങ്കില്‍ നാളെയോടെ പ്രഖ്യാപനം വന്നേക്കും. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. സുധാകരന്‍ പിന്നില്‍ ഒരു വിഭാഗം നേതാക്കള്‍ അണി നിരന്നത് നല്ല സൂചനയല്ല നല്‍കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പടക്കം മുന്‍പിലുള്ളപ്പോള്‍ പുതിയ അധ്യക്ഷ പ്രഖ്യാപനം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകാനാണ് സാധ്യത.

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിലെ ആൾമാറാട്ട ശ്രമം; വ്യാജ ഹാൾടിക്കറ്റുണ്ടാക്കി നൽകിയ അക്ഷയ ജീവനക്കാരി കസ്റ്റഡിയിൽ

പത്തനംത്തിട്ട: പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തിൽ അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയിൽ. സംഭവത്തിൽ തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഗ്രീഷ്മ ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് അക്ഷയ കേന്ദ്രം ഉടമ സത്യദാസ് പറഞ്ഞു.

തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. വിദ്യാർത്ഥിക്ക് എതിരെ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്നലെ നീറ്റ് പരീക്ഷയെഴുതി. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ.

ഇംത്യാസ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തത് ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന്; സുരക്ഷാ സേനയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച യുവാവ് നദിയിൽ മുങ്ങിമരിച്ചു

ന്യൂഡൽഹി: ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് സുരക്ഷാ സേനയുടെ പിടിയിലായ യുവാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നദിയിൽ മുങ്ങി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ എന്ന ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന്റെ പേരിലായിരുന്നു ഇയാളെ സുരക്ഷാസേന പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഭീകരരുടെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു. പാറക്കെട്ടിനു മുകളിൽനിന്നും ഇയാൾ നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടാങ്മാർഗിലെ വനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ ര​ക്ഷപെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു.

സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.‘‘കുൽഗാമിലെ നദിയിൽനിന്നു മറ്റൊരു മൃതദേഹം കണ്ടെടുത്തു, ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. രണ്ടു ദിവസം മുൻപ് ഇംത്യാസ് മഗ്രേയെ സൈന്യം പിടികൂടിയതായും ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.’’– മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു.

സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ; ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്തും

ദില്ലി: സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. കിഷൻഗംഗ ഡാമിൽ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന. വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമ്മാണം വേഗത്തിൽ തുടങ്ങാനും ആലോചനയുണ്ട്. 

അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിം​ഗ് വ്യക്തമാക്കി. 

വ്യായാമ യന്ത്രം
കൊച്ചിൻ – തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കണ്ടെത്തി
ക്യാഷ് ഓൺ ഡെലിവറി, സൗജന്യ ഷിപ്പിംഗ് എന്നിവ ലഭ്യമാണ്
ഇപ്പോൾ വാങ്ങുക

പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തിരുന്നു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി.  എൻഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻഐഎ. പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

പഹൽഗാമിലെ ഭീകരാക്രമണം; ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ, അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കി

​ദില്ലി: പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു. അനന്ത്നാഗ് മേഖലയിൽ ആണ് സൈന്യം തെരച്ചിൽ നടത്തുന്നത്. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുകയാണ്. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാക്ദർ വ്യക്തമാക്കി. 

വാഹനമോടിക്കുമ്പോൾ ആംബുലൻസ് സൈറൺ കേട്ടാൽ പരിഭ്രാന്തരാകരുത്, വഴിമാറേണ്ടത് എങ്ങനെയെന്ന് പൊലീസ് പറയുന്നത് കേൾക്കൂ

വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. 

ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം; 8 പേർക്ക് പരിക്ക്; എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ അപകടത്തിൽ എട്ട്പേർക്ക് പരുക്കേറ്റു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതായി അറിയിപ്പ്. ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എഐ139 വിമാനമാണ് വഴി തിരിച്ചു വിട്ടത്.

വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു എന്നതാണ്.

യെമനിൽ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ടെൽ അവീവിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിയിരുന്നു. സർവീസ് പുനരാരംഭിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ.

അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 13 ലക്ഷം തിരികെ നൽകാതെ യുവാവ്; ഒടുവിൽ ഇടപെട്ട് അൽ ഐൻ കോടതി

0

അബുദാബി: യുഎഇയിൽ തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിർഹം. അബദ്ധത്തിലാണ് പണം അക്കൗണ്ടിലെത്തിയത് എന്നറിയിച്ചിട്ടും യഥാർത്ഥ അവകാശിക്ക് തുക തിരികെ നൽകാൻ യുവാവ് തയാറായില്ല. ഒടുവിൽ അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടയ്ക്കാനും 3000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകാനും കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും അൽ ഐൻ കോടതി ഉത്തരവിട്ടു.

അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതായാണ് യുവാവിന് ബാങ്കിന്റെ നിർദേശം ലഭിച്ചത്. ഉടൻ തന്നെ ഇയാൾക്ക് പണം ട്രാൻസ്ഫർ നടത്തിയ വ്യക്തിയിൽ നിന്നും ഒരു ഫോൺ കോൾ വരുകയും അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ നടത്തിയതെന്ന് അറിയിക്കുകയും ചെയ്തു. പിശക് പറ്റിയാണ് പണം ട്രാൻസ്ഫർ ആയി പോയതെന്ന് പറഞ്ഞിട്ടും യുവാവ് 20,000 ദിർഹം മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുക തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.

ഇതേ തുടർന്ന് ബാക്കിതുകയായ 37,000 ദിർഹം തിരികെ നൽകണമെന്നും മാനസിക സമ്മർദം ഏർപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം അധികം നൽകണമെന്നും ആവശ്യപ്പെട്ട് പണത്തിന്റെ അവകാശി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. കൂടാതെ എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെട്ടു. നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയിൽ ഹാജരാകുകയോ തന്റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തിരുന്നില്ല.