ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി  ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ  സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു.

പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ മറുപടിക്ക് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങി മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ  സൈന്യം സ്ഥിരീകരിച്ചു. 

ആറ് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളെന്ന് പാകിസ്ഥാൻ
പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ . ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.വാർത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്‍റെ  വിശദീകരണം. അർദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. 

ഞെട്ടിവിറച്ച് പാകിസ്ഥാൻ, ഉറക്കം കെടുത്തി ഇന്ത്യ, ഭീകരവാദത്തിന് തീതുപ്പി മറുപടി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാൻ ഒരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനിൽ ഉള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരെ അടക്കം തന്ത്രപ്രധാന ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.

മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്നത്. അതേസമയം പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികൾ തുടര്‍ന്നാൽ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നൽകുന്ന സൂചന.

ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് വിരുദ്ധമായി പാകിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള  ഭീകര കേന്ദ്രങ്ങളിൽ അടക്കമാണ് ഇന്ത്യൻ സേന തീമഴ പെയ്യിച്ചിരിക്കുന്നത്.

പാക് അധീന കശ്മീരിൽ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനിൽ രാജ്യം നടത്തിയ ആക്രമണങ്ങൾ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്.

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്; 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ 31കാരിയ്ക്ക് ഗുരുതര പിഴവെന്ന് പരാതി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്.  

യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയെന്നാണ് കുടുബം പറയുന്നത്.  ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്.  

ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം  കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു.

22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐസിയുവിലാണ്.  അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് .

കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും  കുടുംബം പറയുന്നു. നിലവിൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. 

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിന്റെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് 7 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ഐഇഡി ഉപയോഗിച്ച് വിദൂര നിയന്ത്രിത സ്‌ഫോടനമാണ് നടത്തിയത്. പ്രവിശ്യയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

വെള്ളിയാഴ്ച ഇവിടെ ജയില്‍ വാന്‍ ആക്രമിച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒരു പ്രധാന ഹൈവേയില്‍ 40 ഓളെ സായുധരായ ആളുകളാണ് പൊലീസുകാരെ ബന്ദികളാക്കിയത്.

ജയിലില്‍ നിന്ന് കൊണ്ടുപോകുകയായിരുന്ന തടവുകാരെ മോചിപ്പിച്ച ശേഷമാണ് പൊലീസുകാരെ ബന്ദികളാക്കിയത്. ഇവരെ മോചിപ്പിക്കാനുള്ള  ശ്രമം തുടരുകയാണ്. പ്രദേശത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഒരു ബാങ്കിനും അക്രമികള്‍ തീയിട്ടു. ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി.

അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ധാതുസമ്പന്നമായ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ വളരെക്കാലമായി വിഘടനവാദ കലാപവുമായി പൊരുതുകയാണ്. ബലൂച് വിമോചന പോരാളികള്‍ പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിദേശ പൗരന്മാരെയും സൈനികരെയും പൊലീസിനെയും ലക്ഷ്യമിടുന്നു. ചൈനയുടെ പിന്തുണയോടെയുള്ള അടിസ്ഥാന സൗകര്യ, ഊര്‍ജ്ജ പദ്ധതികളും ആക്രമിക്കപ്പെടുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ലെന്ന് അധികൃതർ, 96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം; കാരണം ഇതാണ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങൾ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ആണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി എന്നാണ് ലഭിക്കുന്ന വിവരം.

ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പോലീസ് നടപടിയെടുക്കും. അതുപോലെ തന്നെ പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവരിൽ ചിലരുടെ വീടുകളും വാടകയ്ക്കെടുത്ത് ഇറച്ചിക്കടകൾ നടത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ് മാറ്റുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ലെന്ന് അധികൃതർ, 96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം; കാരണം ഇതാണ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങൾ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ആണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി എന്നാണ് ലഭിക്കുന്ന വിവരം.

ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പോലീസ് നടപടിയെടുക്കും. അതുപോലെ തന്നെ പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവരിൽ ചിലരുടെ വീടുകളും വാടകയ്ക്കെടുത്ത് ഇറച്ചിക്കടകൾ നടത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ് മാറ്റുന്നത്.

മൺസൂൺ ഇത്തവണ നേരത്തെയെത്തും

തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയിങ്ങെത്തും! 2025 മെയ്‌ പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാ നി‍ർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ്  7 മുതൽ10 വരെ  തീയതികളിൽ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് പിഴ തുക നൽകാനും കോടതി നിർദേശിച്ചു.

2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാൽ, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി. പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ കാറോടിച്ചുകയറ്റി കൊലപ്പെടുത്തുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ആദിശേഖറിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി. സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്. 30 സാക്ഷികളെ കേസിൽ വിസ്തരിച്ചു.

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം;  സമഗ്ര അന്വേഷണം വേണമെന്ന് അമ്മ

കൊല്ലം: പേവിഷബാധയേറ്റ് കുന്നിക്കോട് സ്വദേശി നിയ ഫൈസൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഹബീറ.

‘പുനലൂർ താലൂക്ക് ആശുപത്രിലെ ചികിത്സയിൽ വിശ്വസിച്ചു. എന്നാൽ മകൾക്ക് കൃത്യമായ ചികിത്സ അവിടെ നിന്ന് ലഭിച്ചില്ലെന്ന് പിന്നീട് ബോധ്യമായി. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചു’ വെന്നും അവർ ചോദിച്ചു.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും ഹബീറ പറഞ്ഞു.

‘പുനലൂർ താലൂക്കാശുപത്രിയിൽ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു. കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറിയില്ല. ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചുവെന്ന്’, ഹബീറ ആരോപിച്ചു.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. 

ഷാജൻ സക്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ല!  അറസ്റ്റിൽ പ്രതികരിച്ച് പിവി അൻവർ

മലപ്പുറം:  മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ  പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ.

സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് ഇടത് സർക്കാരെന്ന്  പിവി അൻവർ കുറ്റപ്പെടുത്തി. ഷാജൻ സക്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ലെന്നും പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പിവി അൻവറിൻറെ ഫേസ്ബുക്ക് കുറിപ്പ്

നാടകമേ ഉലകം!!!!

നാടകക്കമ്പനിയായ കെ.പി.എ.സി യെ അനുസ്മരിപ്പിക്കും വിധമായിരിക്കുന്നു ആഭ്യന്തര വകുപ്പ്. അതാത് സമയങ്ങളിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു, വിട്ടയക്കുന്നു. ലഹരി വിഷയത്തിൽ മുഖം രക്ഷിക്കാൻ വേടനെ അറസ്റ്റ് ചെയ്യുന്നു.പിന്നോക്ക വിഭാഗത്തിൽ പെട്ട കലാകാരനെ വേട്ടയാടുന്നതിൽ യുവാക്കളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നതോടെ അപകടം മണത്ത സി.പി.എം ഈ പാപഭാരം വനംവകുപ്പിൽ കെട്ടിവെക്കുന്നു. പിന്നീട് അതേ വേടന്റെ “ബ്രാൻഡ് വാല്യു” ഉപയോഗപ്പെടുത്തി ആളില്ലാതെ പൊളിഞ്ഞു പോയ സർക്കാരിന്റെ നാലാം വാർഷികത്തിലേക്ക് ആളെക്കൂട്ടാൻ ശ്രമിക്കുന്നു. ആ കാഴ്ചയാണ് ഇന്നലെ ഇടുക്കിയിൽ കണ്ടത്. വേടന്റെ അറസ്റ്റിനു ശേഷം സർക്കാർ എടുത്തണിയാൻ ശ്രമിക്കുന്ന ഈ രക്ഷക വേഷം സമൂഹത്തിൽ നിന്നും പ്രത്യേകിച്ച് യുവതയിൽ നിന്നും ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി അണിയാൻ സർക്കാർ നിർബന്ധിതമായി പോയതാണ്.കേരള ജനത ഒന്നാകെ അഭിനന്ദനമർഹിക്കുന്നു ഈ വിഷയത്തിൽ.

ഷാജൻ സക്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ല. പട്ടാപ്പകൽ ഏതുനേരവും അറസ്റ്റ് ചെയ്യാൻ “അവൈലബിൾ” ആയിട്ടുള്ള വ്യക്തിയാണ് ഷാജൻ. തിരുവനന്തപുരം ടൗണിലൂടെ രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന ആളുമാണ്. അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതിയിൽ നാടകം നന്നായി സംവിധാനിച്ചിട്ടുണ്ട് സർക്കാർ. “പാവം ഷാജനെ ആ പിങ്ക് കളർ ഷർട്ട് ഒന്ന് ഇടാൻ പോലും സമ്മതിക്കരുത്”!!! നല്ല ഹൈപ്പ് കിട്ടട്ടെ. അങ്ങനെ പൊതു സമൂഹത്തിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും പിണറായിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മുഖം ഈ ക്ലൈമാക്സിലൂടെ തിരിച്ചുപിടിക്കാം. ആകെ മൊത്തം ഒരു സർക്കസ് കണ്ട പ്രതീതിയാണ്.

മാത്രമല്ല ഇന്നലെ നടന്ന സംഭവവികാസങ്ങൾ സൂക്ഷിച്ച് പരിശോധിച്ചാൽ മനസ്സിലാകുന്ന മറ്റൊരുകാര്യമുണ്ട്. ഷാജൻ സക്കറിയക്ക് ജാമ്യം ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സർക്കാറിന്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി ഉത്തരവുപ്രകാരം പാലിക്കേണ്ട നിയമവശങ്ങൾ പാലിക്കാതെ ഉള്ള അറസ്റ്റ് കാരണമായിട്ടായിരിക്കാം കോടതി ജാമ്യം അനുവദിച്ചത്. വയർലസ്സ് സന്ദേശം ചോർത്തി സംപ്രക്ഷേപണം ചെയ്തതടക്കം മുമ്പ് പരാതികളുണ്ട് ഷാജൻ സക്കറിയയ്ക്കെതിരെ. ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി ജി പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) നിയമോപദേശം നൽകിയതുമാണ്. എന്നാൽ അന്ന് സർക്കാർ   വെറുതേ വിട്ടു ഷാജൻ സക്കറിയയെ. ആളും തരവും നോക്കി നീതിയും നിയമവും നടപ്പിലാക്കുന്ന പുതിയ രീതി ജനാധിപത്യ സംഹിതകൾക്കെതിരാണ്. സമാനമായ നിയമവശങ്ങളുള്ള കേസിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെ ജയിലിൽ അടച്ചതെന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്.

സാജൻ സക്കറിയയിലേക്ക് തന്നെ തിരിച്ചു വരാം. പിണറായിസവും, സംഘപരിവാർ അഡ്ജസ്റ്റ്മെന്റും ഞാൻ ആദ്യമായി “ഐഡന്റിഫൈ” ചെയ്യുന്നത് ഷാജൻ സക്കറിയ വിഷയത്തിലാണ്. കേരളത്തിലെ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇത്രമാത്രം പരസ്പരം അകറ്റിയ വെറുപ്പുല്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു ഷാജന്റെ യൂട്യൂബ് ചാനൽ. ഏകോദര സഹോദരന്മാരായിരുന്ന ക്രൈസ്തവ മുസ്ലിം സഹോദരങ്ങളുടെ ഇടയിൽ വൈര്യം വളർത്താൻ സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന ചാരനായി മാത്രമേ സാജൻ സക്കറിയയെ വിശേഷിപ്പിക്കാനാവൂ. കേരളത്തിലും വിദേശത്തും ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന ഒരു മലയാളി വ്യവസായിയെയും അദ്ദേഹത്തിന്റെ സംരംഭത്തെയും ലക്ഷ്യം വച്ച് ഷാജൻ സക്കറിയ നടത്തിയ വിദ്വേഷ പ്രചരണം കേരളം കണ്ടതാണ്. കേരളം കൊണ്ടാടിയിരുന്ന മതസൗഹാർദത്തിന് കളങ്കം ചാർത്തിയ വ്യക്തിയായി തന്നെ ഷാജൻ സക്കറിയ ചരിത്രത്തിൽ അറിയപ്പെടും. പിണറായിസം തുലയട്ടെ എന്ന ഷാജന്റെ മുദ്രാവാക്യത്തിൽ ഇല്ലാതാവുന്നതല്ല അയാൾ പാകിയ വിദ്വേഷത്തിന്റെ വിത്തുകൾ.

കഴിഞ്ഞ മാസങ്ങളായി ഞാൻ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് കേരളത്തിലെ പൊതുസമൂഹത്തിൻറെ അംഗീകാരം ലഭിക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് ഉണ്ടായിത്തീരുന്ന നടപടികളും തീരുമാനങ്ങളുമാണ് സർക്കാറിന്റെ ഈ സർക്കസിനെല്ലാം പിന്നിലുള്ളത്. ഷർട്ട് ഇടാൻ അനുവദിക്കാത്ത ഈ അറസ്റ്റും നാടകങ്ങളും എല്ലാം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയായി മാത്രമേ ഞാൻ വിലയിരുത്തുന്നുള്ളൂ. (തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം.പക്ഷേ നീതിയും നിയമവും തുല്യമായി വീതിക്കപ്പെടണം.)

തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശ്ശൂരിൽ റാപിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം അഭികാമ്യമെന്ന് വ്യക്തമാക്കി തൃശൂർ എംപി സുരേഷ് ഗോപി. തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയെന്നും ഇപ്പോൾ മെട്രോ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പൂര നഗരിയിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അതേസമയം തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ് എന്നും റാപിഡ് റെയിൽ ട്രെയിൻ സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. അതാകുമ്പോൾ 15 കിലോമീറ്ററിന് ഒരു സ്റ്റോപ്പ് മതി. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാൻ പദ്ധതിയായിട്ടുണ്ട്. ലോക്നാഥ് ബെഹ്‌റ ഡൽഹിയിൽ എത്തിയാൽ അതിൽ ഒരു തീരുമാനമാകും എന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ വൻ കവർച്ച; വ്യാപാരിയെ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്നു

ചെന്നൈ: വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്നതായി റിപ്പോർട്ട്. ചെന്നൈയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്.

അതേസമയം സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും ഇടനിലക്കാരനായ രണ്ട് പേരേയും ശിവകാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

വജ്രം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇവർ ചന്ദ്രശേഖരനിൽ നിന്നും കവർച്ച നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.  ഇടപാടുകാർ പറഞ്ഞത് പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയിൽ കയറിയ ഉടൻ നാലു പേർ ചേർന്നു മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.  ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ മകൾ ഹോട്ടൽ മുറിയിൽ അന്വേഷിച്ച് ചെന്നപ്പോൾ ഇയാളെ മുറിയിൽകെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്റെ പൊന്നേ; സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില; 72000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. 2000 രൂപയാണ് ഇന്ന് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 72000 കടന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7460 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

എന്റെ പൊന്നേ; സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില; 72000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. 2000 രൂപയാണ് ഇന്ന് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 72000 കടന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7460 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ, എം വിൻസന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു

ബാലരാമപുരം:  മാധ്യമ പ്രവർത്തകർ  സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും അഡ്വ എം വിൻസൻ്റ് എം.എൽ.എ.

ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക്   ജീവിതനിലവാരമുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള നീക്കങ്ങൾക്ക് കൂടെയുണ്ടാകുമെന്നും വിൻസൻ്റ് എം.എൽ.എ പറഞ്ഞു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡൻ്റ്എ.പി ജിനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ. അബൂബക്കർ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറിമാരായ ബിജു കൊപ്പം, ഷിബാ സൂര്യ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ , ജില്ലാ പ്രസിഡൻ്റുമാരായ സജാദ് സഹീർ , മനു വിൻസൻ്റ്, പോളി വടക്കൻ ഭാരവാഹികളായ സജി ചാത്തന്നൂർ, പ്രേംകുമാർ,റജി വാമദേവൻ, പി.എം ഷാജി, കൊറ്റാമം ചന്ദ്രകുമാർ, ശ്യം വെണ്ണിയൂർ, നീതു.യു.വി,സുമേഷ് കൃഷ്ണ, വിനോദ് റയാൻ, അബ്ദുറഹുമാൻ, സജീവ് ഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു.