കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായതായി റിപ്പോർട്ട്. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്.

