തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. 2000 രൂപയാണ് ഇന്ന് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 72000 കടന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7460 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

