ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

ന്യൂ ഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നാണ് വിവരം.

‘ഓപ്പറേഷൻ സിന്ദൂർ’ എന്നുപേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു പാക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്.

ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഒരേ സമയം അക്രമിക്കുകയായിരുന്നു ഇന്ത്യ. ശ്വാസം വിടാനുള്ള നൊടിയിട പോലും നൽകാതെ ഈ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യ തരിപ്പണമാക്കി. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു ബഹാവൽപൂരും മുരിഡ്കെയും. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമാണ് ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു.

കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുണ്ടായി.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഇത് പഹല്‍ഗാമിനുളള മറുപടിയാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. വിങ് കമാൻഡർ വ്യോമിക സിംഗ്, വിദേശകാര്യ സെക്രട്ടറി വിവേക് മിസ്രി എന്നിവർക്കൊപ്പമാണ് സോഫിയ ഖുറേഷി മാധ്യമങ്ങളെ കണ്ടത്.

‘പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പെഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, വിവേക് മിസ്രി പറഞ്ഞു.

ബഹവൽപൂരിലെ തിരിച്ചടി; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

ഇന്ത്യൻ സൈന്യം ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. സഹോദരി ഉൾപ്പെടെ 10 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം. ഇന്ത്യൻ സൈന്യം ഒൻപത് ഇടങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണം വളരെ കൃത്യം.

ആക്രമണം നടത്താനായി ബഹവൽപൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് ഇന്ത്യൻ സായുധ സേന നന്നായി ആലോചിച്ചെടുത്ത ഒരു തന്ത്രമായിരുന്നു. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ഈ നഗരം, ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. ബഹവൽപൂരിനുള്ളിൽ ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൗലാന മസൂദ് അസറിന്റെ ആസ്ഥാനം ഈ കേന്ദ്രത്തിലാണെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ബഹവൽപൂരിൽ ജനിച്ച അസർ, അവിടെ കനത്ത സുരക്ഷയുള്ള ഒരു കോമ്പൗണ്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. 2002 ൽ പാകിസ്താനിൽ ജെയ്‌ഷെ മുഹമ്മദിനെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും, ഈ നിരോധനം പ്രധാനമായും കടലാസിൽ മാത്രമായിരുന്നുവെന്നും, സംഘടന അതിന്റെ ബഹവൽപൂർ ശക്തികേന്ദ്രത്തിനുള്ളിൽ ഗണ്യമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തനങ്ങൾ തുടരുക തന്നെയായിരുന്നു.

ബഹവൽപൂരിൽ ഒരു രഹസ്യ ആണവ കേന്ദ്രം ഉണ്ടെന്നും കിംവദന്തിയുണ്ട്. ഈ സാമീപ്യം ഇന്ത്യൻ നിരീക്ഷകരിലും രഹസ്യാന്വേഷണ സ്രോതസ്സുകളിലും പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐ‌എസ്‌ഐ) യിലെ ഘടകങ്ങൾ ജെയ്‌ഷെ മുഹമ്മദിന് നൽകുന്ന പിന്തുണയും സംരക്ഷണവും ആണെന്നത് സംബന്ധിച്ച സംശയങ്ങൾ വർദ്ധിപ്പിക്കുന്ന ഒന്നാണ്.

ബഹവൽപൂരിനുള്ളിൽ പ്രവർത്തിക്കുന്ന ജാമിയ മസ്ജിദ് സമുച്ചയം വെറുമൊരു മതസ്ഥാപനമല്ല. പുതിയ പ്രവർത്തകരെ നിയമിക്കൽ, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ട് ശേഖരണം, അംഗങ്ങളുടെ പ്രത്യയശാസ്ത്ര പ്രബോധനം എന്നിവയുൾപ്പെടെ നിരവധി നിർണായക പ്രവർത്തനങ്ങൾക്കുള്ള ജെയ്‌ഷെ-എമ്മിന്റെ നാഡി കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു. ഒരു വലിയ പള്ളി, 600ലധികം പരിശീലനാർത്ഥികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു മതപാഠശാല, ഒരു നീന്തൽക്കുളം, കുതിരകൾക്കുള്ള കുതിരലാടം, ഒരു ജിംനേഷ്യം എന്നിവയുള്ള ഒരു വലിയ സമുച്ചയം ഈ സൗകര്യത്തിലുണ്ട് ഇതെല്ലാം ഒരു പ്രധാന സംഘടനാപരവും പരിശീലനവുമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ്.

9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും പാകിസ്ഥാനിലെ സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ്

പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമാക്കി സൈന്യം. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്നും വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.

പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്നും കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടി ഇന്ത്യ വ്യക്തമാക്കി.

അതേസമയം ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ് അറ്റാക്ക് നടത്തിയത് എന്നും പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ആദ്യപ്രതികരണവുമായി ചൈന

ബീജിംഗ്: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർദേശവുമായി ചൈന. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു

തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നൽകിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു.

നീതി നടപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി

നീതി നടപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി. 25 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചു എന്നും 9 എണ്ണം ആക്രമിച്ചു എന്നും കേണൽ. ഓപ്പറേഷൻ 23 മിനുട്ട് നീണ്ടു നിന്നു എന്നും കേണൽ വ്യക്തമാക്കി. ഭീകരുടെ പരിശീലന കേന്ദ്രങ്ങൾ തകർത്തു എന്നും ഇന്ത്യ.

ആക്രമണത്തിന്റെ ആസൂത്രികർ ആരൊക്കെയെന്ന് ഇന്ത്യക്ക് ബോധ്യമുണ്ട് എന്നും രാജ്യത്ത് മതസ്പർദ്ധ വളർത്താൻ ശ്രമം നടത്തി എന്നും ഇന്ത്യ.

ഓപ്പറേഷൻ സിന്ദൂറിലൂടെ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ചു ഇന്ത്യൻ സൈന്യം

പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂറിലൂടെ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ചു ഇന്ത്യൻ സൈന്യം. തിരിച്ചടിയിൽ കൊല്ലപ്പെട്ടത് ഭീകരർ മാത്രം എന്ന് സൈന്യം വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിന് പാകിസ്ഥാനിൽ ഭീകരർക്ക് പരിശീലനം നൽകിയ കേന്ദ്രം തകർത്തു എന്നും 21 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചിരുന്നു എന്നും ഇന്ത്യൻ സൈന്യം. 25 മിനുട്ട് നീണ്ടു നിന്ന അറ്റാക്കിൽ 9 ഭീകരകേന്ദ്രങ്ങൾ തകർത്തു എന്നും ഇന്ത്യ.

സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്: നിവിന്‍ പോളി

സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടെന്ന് നടന്‍ നിവിന്‍ പോളി. നല്ല ഹൃദയത്തിന്റെ നല്ല മനസിന്റെ ഉടമകളാവുകയെന്നും നിവിന്‍ പോളി പറഞ്ഞു. കൊല്ലം കൊട്ടാരക്കര ശ്രീമഹാദേവ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

‘എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. പരസ്പര സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലത്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മള്‍ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന ആളുകളെയും നമ്മള്‍ മുമ്പില്‍ കാണാറുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്.

നല്ലഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക, പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ട് പോവാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ എനിക്കൊപ്പം ഉണ്ടായത് പ്രേക്ഷകരാണ്. ഒരു വ്യത്യാസവുമില്ലാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. അതിന് നന്ദി പറയുകയാണ്,’ നിവിന്‍ പോളി പറഞ്ഞു.

നേരത്തെ പേര് വെളിപ്പെടുത്താതെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനം നിവിനെതിരെയായിരുന്നുവെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയില്ല.

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന തുടര്‍ പരാജയങ്ങള്‍ അലട്ടുന്ന പ്രമുഖ നടനാണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ പടത്തിലെ നായകന്‍. ലിസ്റ്റിനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് നടന്‍ ഈ സിനിമ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാല്‍ ചിത്രീകരണം തുടരവേ ഒരാഴ്ച ലീവ് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടുവെങ്കിലും ലിസ്റ്റിന്‍ വഴങ്ങിയില്ല. തുടര്‍ന്ന് സിനിമ സെറ്റില്‍ എത്താതിരുന്ന നടന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടനെതിരെ ലിസ്റ്റിന്‍ പരസ്യമായി രംഗത്തെത്തിയത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. നടനെതിരെ ലിസ്റ്റിന്‍ ഫിലിം ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കാനൊരുങ്ങിയെന്നാണ് വിവരം.

ഓപറേഷന്‍ സിന്ദൂര്‍ തിരിച്ചടിയല്ല ലോകനീതി; ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്ന് സുരേഷ്‌ഗോപി

തൃശ്ശൂര്‍: ഓപറേഷന്‍ സിന്ദൂര്‍ തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന പ്രതികരണവുമായി സുരേഷ് ഗോപി. നമ്മുടെ രാജ്യത്തെ നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത് എന്നും ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ ആവർത്തിക്കില്ല എന്ന ഉറപ്പാണ് നൽകുന്നത്. തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി.. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗൽ ഹാം  മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്. ഡൽഹിയിലേക്ക് അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടില്ല. ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സന്തോഷം തരുന്ന നിമിഷം’; ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായിി, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. ആരതിയുടെ കണ്‍മുന്നില്‍ വച്ചാണ് പിതാവ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ ഭീകരര്‍ കൊലപ്പെടുത്തിയത്.

അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണ്. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിതെന്നും ആരതി പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

കനത്ത തിരിച്ചടി മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പ്; ദൗത്യം നിരീക്ഷിച്ച് മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ബുധനാഴ്ച നടക്കാനിരുന്ന മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പ്. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ന് യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു വ്യോമസേന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിന് മുമ്പെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് അതിര്‍ത്തി കടന്നും പാക് അധീന കശ്മീരിലുമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44-നായിരുന്നു സൈനിക നടപടി.

ബുധന്‍ രാത്രി ഒന്‍പതു മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കുമായാണ് മോക്ക് ഡ്രില്‍ തീരുമാനിച്ചിരുന്നത്. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിലാണ് മോക്ഡ്രില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുദ്ധാഭ്യാസ പരിശീലനത്തിന് മുന്നേ ആക്രമണം നടത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലിരുന്ന് രാത്രി മുഴുവന്‍ സമയവും ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ വരെ കരസേന-വ്യോമസേന-നാവികസേനാ മേധാവികള്‍ തമ്മില്‍ പല റൗണ്ട് ആശയവിനിമയങ്ങള്‍ നടന്നു.

ഇന്ത്യ ലക്ഷ്യമിട്ട ഒന്‍പത് കേന്ദ്രങ്ങളിലും ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തി. ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടമാണ് ഇന്ത്യ തിരിച്ചടിക്കായി തിരഞ്ഞെടുത്തത്. ബഹാവല്‍പുര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്തവയുണ്ട്. ഈ സ്ഥലങ്ങളില്‍നിന്നാണ് ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ ആസൂത്രണങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പാകിസ്താനിലെ നാല് ഭീകരകേന്ദ്രങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്.

രാജ്യത്ത് 5 വിമാനത്താവളങ്ങൾ അടച്ചു, അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നു

ദില്ലി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.

9 ഭീകര കേന്ദ്രങ്ങളിലെയും ആക്രമണം വിജയകരമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാത്രി ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിയന്ത്രണരേഖയിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. സ്ഥലം സൈന്യം വ്യക്തമാക്കിയിട്ടില്ല. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരുമായും സംസാരിച്ചു. ആക്രമണം വിജയകരമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി  ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ  സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു.

പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ മറുപടിക്ക് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങി മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ  സൈന്യം സ്ഥിരീകരിച്ചു. 

ആറ് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളെന്ന് പാകിസ്ഥാൻ
പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ . ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.വാർത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്‍റെ  വിശദീകരണം. അർദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. 