പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായവുമായി ഐഎംഎഫ്; വോട്ടിംഗിൽ നിന്നും ഇന്ത്യ വിട്ടുനിന്നു

0

ഇസ്ലാമാബാദ്: പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നൽകി അന്താരാഷ്ട്ര നാണ്യനിധി. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് ഐഎംഎഫ് പണം അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന് വായ്പ അനുവദിക്കാനുള്ള വോട്ടിംഗിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.

പാകിസ്ഥാന് ഐഎംഎഫ് വായ്പ അനുവദിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് അറിയിച്ചത്. അതേസമയം, ഇതുസബംന്ധിച്ച് ഐഎംഎഫ് ഇനിയും പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്.

700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാകിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളർ അനുവദിച്ചത്. ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്ഥാൻ അപേക്ഷിച്ചിരുന്നു. ഇവ രണ്ടുവർഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു. അപേക്ഷയിൽ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തിൽ ഇന്ത്യ ഉയർത്തിയ ശക്തമായ എതിർപ്പ് മറികടന്നാണ് പണം അനുവദിച്ചിരിക്കുന്നത്.

പാകിസ്ഥാന് വായ്പ അനുവദിച്ചാൽ അത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. മുൻകാലങ്ങളിലും പാകിസ്ഥാൻ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞിരുന്നു. വിഷയത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ ഐഎംഎഫ് വോട്ടെടുപ്പ് നടത്തി. എന്നാൽ ഇക്കാര്യത്തിൽ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടെടുത്ത് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0

അരീക്കോട്: മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹിൻ. ഇവരുടെ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് കാർ നീങ്ങിയതെന്ന് വ്യക്തമല്ല.

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; പതിനാറുകാരി ജീവനൊടുക്കി

0

ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് മരിച്ചത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പതിനാറുകാരിയായ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാകിസ്ഥാനിൽ ഭൂചലനം

ലാഹോർ: പാകിസ്ഥാനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു. ഇന്നു പുലർച്ചെ 1.44 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്ത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യക്കെതിരെ പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ജമ്മുവിലേക്ക് മാത്രം തൊടുത്തത് 100 ഡ്രോണുകൾ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഇക്കഴിഞ്ഞ രാത്രിയിലും ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്നലെ രാത്രിയിൽ ഡ്രോൺ ആക്രമണമുണ്ടായി. പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യ നിഷ്പ്രഭമാക്കി. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള പ്രദേശങ്ങളിലെ 26 കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ജമ്മുവിൽ മാത്രം 100 ഡ്രോണുകളാണ് പാകിസ്ഥാൻ തൊടുത്തത്. അതേസമയം, നിയന്ത്രണരേഖയിൽ പാക് ഷെല്ലിങ് തുടരുകയാണ്.

ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

അതേസമയം ഇന്ത്യ – പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദില്ലിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലായിരുന്നു അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം.

രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു.

വിദേശ രാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുന്നത് മുൻകൂട്ടി അറിയിച്ചാണ്. സന്ദർശനവുമായി ബന്ധ‌പ്പെട്ട് എല്ലാ ക്രമീകരണങ്ങളും ഇന്ത്യ ഒരുക്കാറുമുണ്ട്. എന്നാൽ, സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നുമായിരുന്നു ജയ്ശങ്കറിന്റെ പോസ്റ്റ്. ഇന്ത്യ – പാക് സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ നിർണായക ഇടപെടലുകൾ.

പിടിയിലായത് റിലീസിനൊരുങ്ങുന്ന ഗോഡ്സ് ട്രാവൽസ് സിനിമയുടെ സംവിധായകൻ; 2.6 കിലോ കഞ്ചാവുമായി യുവസംവിധായകൻ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നേമം: നേമം കേന്ദ്രീകരിച്ച് യുവ സംവിധായകൻ കഞ്ചാവ് ചില്ലറ വിൽപന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം ബാലരാമപുരത്തു നിന്നും പിടിയിലായ യുവ സംവിധായകനിൽ നിന്നും രണ്ടര കിലോഗ്രാമിലധികം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സംവിധായകനും നേമം സ്വദേശിയുമായ 35 കാരൻ അനീഷ് അലി ആണ് രണ്ട് ദിവസം മുമ്പ് എക്സൈസിന്‍റെ പിടിയിലായത്. 2.641 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷ് നേമം കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. ബാലരാമപുരം വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനിടയിലാണ് അനീഷ് പിടിയിലാകുന്നതും.

ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപ്പന നടത്താനെത്തിയ ഇയാളെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.641 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. വീടിനുള്ളിൽ പ്ലാസ്റ്റിക്ക് ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ഗോഡ്സ് ട്രാവൽസ് എന്ന സിനിമയുടെ സംവിധായനാണ് അനീഷ് അലിയെന്ന് എക്സൈസ് പറഞ്ഞു.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ്, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിത എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

അതിനിടെ ചെങ്ങന്നൂരിൽ 9 ഗ്രാം മെത്താംഫിറ്റമിനുമായി പിരളശ്ശേരി സ്വദേശി അഖിൽ പ്രസന്നൻ(30) എന്ന യുവാവും എക്സൈസിന്റെ പിടിയിലായി. ബെംഗളൂരുവി. നിന്നും ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് എക്സൈസ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ.അനി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജഹാൻ, അബ്ദുൾ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ് കുമാർ, ഗോകുൽ, ശ്രീക്കുട്ടൻ, ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു.

നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി; പാക് പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക ഉയർത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). നാടകീയ നീക്കത്തിലൂടെ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ ബിഎല്‍എ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാൻ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്ഥാന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.

“ബലൂച് ജനത സ്വന്തം പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്ഥാന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം”- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിര്‍ യാര്‍ ബലോച്ച് കുറിച്ചു.

ബിഎല്‍എയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെ, ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.

ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.

തിരിച്ചടി വിശദീകരിച്ച് ഇന്ത്യ; പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, ഉപയോഗിച്ചത് നാനൂറോളം ഡ്രോണുകൾ

ന്യൂഡൽഹി: പാകിസ്ഥാൻ രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു. പ്രതിരോധത്തിന് യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ മറയാക്കി. പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് ദമാമിൽ നിന്ന് ലാഹോറിലേക്ക് യാത്രാ വിമാനവും പറന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ആക്രമണത്തിൽ തകർന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.

ദ വയർന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

ഡൽഹി: കേന്ദ്രസർക്കാർ ഓൺലൈൻ മാധ്യമം ‘ദ വയർ’ന് വിലക്കി ഏർപ്പെടുത്തി. വെബ്സൈറ്റ് തടയാൻ നിർദേശം നൽകി.

ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും  നടപടിയെ നിയമപരമായി നേരിടുമെന്ന്  ദ വയർ വ്യക്തമാക്കി. 2018ലും വയറിന് താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

സത്യസന്ധവും നീതിയുക്തവുമായ ശബ്ദങ്ങളും വാർത്തകളുടെയും വിവരങ്ങളുടെയും ഉറവിടങ്ങളും ഉൾപ്പെടെ രാജ്യത്തിന് വിലപ്പെട്ടതാണെന്നും അതിനാൽ തന്നെ ഈ നിർണ്ണായക സമയത്തെ ഈ നഗ്നമായ സെൻസർഷിപ്പിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ദി വയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കത്തിനെതിരെ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും വയർ വ്യക്തമാക്കിയിട്ടുണ്ട്.

‘ഫാൻസി നമ്പർ മുഖ്യം’; വാഹനയുടമകളുടെ ലേലം വിളിയിലൂടെ ഖജനാവിലേക്ക് എത്തിയത് കോടികൾ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത് 68,547.13 കോടി രൂപയെന്ന് റിപ്പോർട്ട്. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി വാഹനയുടമകളുടെ ലേലംവിളിയിലൂടെയും ഖജനാവിലേക്ക് കോടികൾ എത്തി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിൽ ഫാന്‍സിനമ്പര്‍ ലേലത്തിലൂടെ മാത്രം 539.40 കോടിയാണ് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 3165.93 കോടിയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. റീ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1851.36 കോടിയും ലഭിച്ചു.

അതുപോലെ തന്നെ റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയും ഇതില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കാസർകോഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം നൽകി

കാസർകോട്: കാസർകോഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി.

കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.