നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി വ്യക്തമാക്കി.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് തുടർന്നും നിലനിൽക്കുന്നതാണെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.

2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപിക്കുന്നു.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ അണുബാധ; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്

കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

ഡോ. ശരത് കുമാർ, ജീവനക്കാരൻ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തുന്നത്. തുടർന്ന് മുടി വെച്ചുപിടിപ്പിച്ചു.

എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമാകുകയും തലയോട്ടി പുറത്തുകാണാൻ തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും തുടയിൽ നിന്നെടുത്ത തൊലി തലയിൽ വെച്ചുപിടിപ്പിക്കുകയുമായിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ആഘോഷത്തിൽ ഇവരുടെ ഒപ്പമുണ്ടായിരുന്നു.

ആന്റണി തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറൽ ആണ്.

മുറിയിൽനിന്ന് രൂക്ഷ ഗന്ധം, പോലീസിന്റെ പരിശോധനയിൽ കണ്ടത് മൃതശരീരം; രണ്ടാഴ്ച മുമ്പ് കാണാതായ പ്രവാസി റിയാദിൽ മരിച്ച നിലയിൽ

0

റിയാദ്: രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 51 വയസായിരുന്നു. റിയാദിന് സമീപം അൽ ഖർജിലെ മുറിയിലാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവർ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല..

ഇതിനിടയിൽ നൗഷാദിന്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റും വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം എന്ന ധാരണയിൽ റിയാദിലെയും അൽ ഖർജിലെയും ജയിലുകളിൽ സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തുകയും ചെയ്തു. നൗഷർ താമസിക്കുന്ന മുറിയിൽനിന്ന് ഒരു രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി ചൊവ്വാഴ്ച രാവിലെ ആ കെട്ടിടത്തിൽ താമസക്കാരായ മറ്റുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് റൂമിനുള്ളിൽ ജീർണിച്ച നിലയിൽ മൃതശരീരം കണ്ടത്. പൊലീസും ഫോറൻസിക് വിഭാഗവും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

നൗഷർ സുലൈമാൻ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായി വിവരം കിട്ടിയെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു. നൗഷർ സുലൈമാന്റെ സുഹൃത്തുക്കളും പ്രദേശത്ത് താമസിക്കുന്ന മലയാളികളടക്കമുള്ളവർ ഈ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ്.

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന് ഇന്ന് 65ആം പിറന്നാൾ

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന് ഇന്ന് 65ആം പിറന്നാൾ. ഓരോ മലയാളിയുടെയും അഭിമാനമായ താരത്തിന്റെ പിറന്നാൾ ഓരോ മലയാളിയും ആഘോഷിക്കുകയാണ്. 18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായമ്മയില്‍ ഒരുങ്ങിയ തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ആണ് മോഹൻലാൽ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയത്.

26-ാം വയസിലാണ് മോഹന്‍ലാലിന് ടി പി ബാലഗോപാലന്‍ എംഎ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്‍ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.

അതേസമയം മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. ഇപ്പോൾ താരത്തിന്റെ തുടരും എന്ന ചിത്രം ബോക്സ്‌ഓഫീസിൽ വിജയ കുതിപ്പ് തുടരുകയാണ്. അതെ, മോഹൻലാൽ തുടരും.

തൃശൂർ ചാവക്കാടും  ദേശീയ പാത 66ൽ വിള്ളൽ വീണു

തൃശൂർ:  തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി.

മണത്തലയില്‍  നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്.  ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.

അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമായിരിക്കും പ്രത്യേക പരിശോധന നടത്തുക.

സംസ്ഥാനത്ത് ബിയർ ഉപയോഗം കുറഞ്ഞുവെന്ന് റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്തെ ബിയർ വിൽപനയിൽ വൻ ഇടിവെന്ന് റിപ്പോർട്ടുകൾ.  2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട് വിശദമാക്കുന്നത്.

ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബിയർ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ചേർത്തുള്ള ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു.

എന്നാൽ ഇതേസമയം തന്നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം  വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത്  229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

വടക്കൻ ജില്ലകളിൽ ഇന്നും മഴ കനക്കും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കും. മറ്റന്നാളോടെ വീണ്ടും മഴ ശക്തമാകും.

കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം

ലണ്ടന്‍: ഇന്ത്യയ്ക്ക് അഭിമാനമായി, കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹ ആക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്.

സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും. 1990-2003 കാലത്തിനുള്ളില്‍ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തിരഞ്ഞെടുത്ത കഥകളാണ് ഹാര്‍ട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്.

മറ്റ്  ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയല്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോകമുണ്ടായതില്‍ സന്തോഷവതിയാണെന്ന് ബാനു മുഷ്താഖ് പറഞ്ഞു.

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: 4 വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചതിനെ വിമർശിച്ച് ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 4 വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി രംഗത്ത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്നാണ് ഹൈക്കോടതി ചോദിച്ചത്.

പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നുമാണ് ഹൈക്കോടതി വിമർശിച്ചത്. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത

കൊച്ചി: നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയായ സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് വ്യക്തമാക്കി എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ലെന്നും ആണ് ഹേമലത വ്യക്തമാക്കിയത്.

അതേസമയം കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം; മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്ന് ദേശീയപാത അതോറിറ്റി

മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കുമെന്ന് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതിനിടെ സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.

ഏഴ് മാസത്തിനിടെ യുവതി വിവാഹം കഴിച്ചത് 25ഓളം പുരുഷന്മാരെ; ഒടുവിൽ പിടി വീണു

ജയ്പൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ചു യുവതി. ഒടുവിൽ യുവതി പൊലീസിന്റെ പിടിയിലായി. ഭോപ്പാലിൽ നിന്ന് രാജസ്ഥാൻ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

വിവാഹത്തിന് ശേഷം പണവും സ്വർണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി എന്നാണ് പോലീസ് പറയുന്നത്. വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം എന്നും വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം വിവാഹം നടക്കാതെ നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു യുവതിയുടെ രീതി.