കൊച്ചി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര 3 മാസം മുന്‍പ് കേരളത്തിലെത്തിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച്. കൊച്ചിന്‍ ഷിപ്‌യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.
കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി. മൂന്നാര്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങള്‍ വ്‌ളോഗുകളില്‍ കണ്ടെത്തി.
പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുട്യൂബില്‍ 3 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തില്‍ നിന്നുള്ള വീഡിയോകളില്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കൊച്ചി യാത്രാനുഭവമാണ് പ്രധാനം.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ പരാമര്‍ശിച്ച ശേഷമാണ് ഷിപ്യാഡ് കാണിക്കുന്നത്.
ചാരവൃത്തി: അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലുമെത്തി; ഷിപ്‌യാഡ് ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തി
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാർ മരിച്ച സംഭവം: തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ പെൺകുട്ടികളുടെ അച്ഛൻ
കൊല്ലം: സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് ആരോപണവുമായി പെൺകുട്ടികളുടെ അച്ഛൻ മുരളി രംഗത്ത്. വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശികളായ നീതുവും സഹോദരി മീനാക്ഷിയുമാണ് മരിച്ചത്. സഹോദരൻ രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇഎസ്ഐ ആശുപത്രിയിൽ നിന്ന് ഐസിയുവിൽ പ്രവേശിപ്പിക്കണം എന്ന് നിർദേശിച്ച കുട്ടിയെ നിലത്തു കിടത്തിയെന്ന് മുരളി പറഞ്ഞു.
ഛർദി കൂടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രണ്ട് മരണം നടന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇന്നലെയാണ്. വീഴ്ച്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും മുരളി കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ വിദഗ്ദ്ധ ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന പരാതി വീട്ടിലെത്തിയ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തെ ബന്ധുക്കൾ അറിയിച്ചു.
മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം; വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് സുപ്രീംകോടതിയിൽ കേരള സർക്കാർ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ കക്ഷി ചേരാൻ കേരളം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് വഖഫ് നിയമ ഭേദഗതി നിയമമെന്നാണ് കേരളം സുപ്രീംകോടതിയിൽ ഉയർത്തുന്ന പ്രധാന വാദം.
കേരളത്തിലടക്കം മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് കേരളം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിൻറെ ആശങ്ക വസ്തുതാപരമാണെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണ്. വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമാണെന്നും കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ നീതി നിഷേധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൻറേത്. ഭേദഗതി മുസ്ലീം മതവിഭാഗത്തിൻറെ മൗലികാവകാശങ്ങളെ ബാധിക്കും. വഖഫ് സ്വത്തുക്കളുള്ളവരുടെത് യഥാർത്ഥ ആശങ്കയാണ്. വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരരുടെ നിയമനം ഭരണഘടന വിരുദ്ധമെന്നും കേരളം നിരീക്ഷിച്ചു
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്നാമ് സുപ്രിംകോടതി പരിഗണിക്കുമേമതേ. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിയമം സ്റ്റേ ചെയ്യണോ എന്നതിൽ വാദം കേൾക്കും. ഹർജികൾ വിശാല ബെഞ്ചിനു വിടുന്നതിലും തീരുമാനമുണ്ടായേക്കും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരും വാദിക്കുന്നു.
ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ; സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായിത്തുടങ്ങി
മുംബൈ: റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായിത്തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കുക, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇത് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുറക്കുകയുമാകാം.
വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും
പഞ്ചാബ്: ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയായ പഞ്ചാബിലെ അമൃത്സറില്‍ വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്.
സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്. ലോകത്തിലെ ഏറ്റവും വര്‍ണാഭമായ സംഗീതവിരുന്നുകളില്‍ ഒന്നാണ് ബീറ്റിംഗ് റിട്രീറ്റ്.
പഹൽഗാം സംഭവത്തിന് പിന്നാലെ ബീറ്റിംഗ് റിട്രീറ്റ് നിർത്തിവെച്ചിരുന്നു. എന്നാൽ വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും.
നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല.
പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സ്ത്രീക്ക് തരിമ്പും കുറ്റബോധമില്ലെന്ന് പോലീസ്
നാല് വയസുകാരി മകളെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ ആണ് കേരളം. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് ആണ് പൊലീസ് വ്യക്തമാക്കുന്നത്.
രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക.
അതേസമയം കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പതു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന്റെ വീടായ പുത്തന്‍കുരിശിലെ മറ്റകുഴിയില്‍ എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അമ്മ സന്ധ്യ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നു, അമ്മയെ പേടിയായിരുന്നു; സന്ധ്യയ്‌ക്കെതിരെ മകൻ
കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പുഴയിലേറിഞ്ഞുകൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് റിപ്പോർട്ട്. തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നും ആണ് സന്ധ്യയുടെ മകൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം അമ്മ സന്ധ്യ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നും ഇതിന് ശേഷം തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിൻഭാഗത്തായും പരിക്കേറ്റു എന്നും കുട്ടി പറഞ്ഞു. തങ്ങളെ രണ്ട് പേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത് എന്നും എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ലെന്നും തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകൻ കൂട്ടിച്ചേർത്തു.

മൂന്നുവയസുകാരിയെ കൊന്ന കേസ്; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബന്ധുക്കളോടും പൊലീസിനോടും അമ്മ കുറ്റസമ്മതം നടത്തിയിരുന്നു. സന്ധ്യയ്ക്ക് മാനസികദൗര്‍ബല്യമുള്ളതായി പൊലീസ് അറിയിച്ചു. അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടിലെ പീഡനമാണോ എന്നും അന്വേഷിക്കും.
മൂഴിക്കുളം പാലത്തിനടിയില്‍ പുഴയില്‍നിന്ന് എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം വെള്ളത്തില്‍ തടിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു.
കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള സന്ധ്യയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
അതീവ ജാഗ്രതാ നിർദ്ദേശം; സംസ്ഥാനത്ത് മഴ ശക്തമാകുന്നു,12 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ ഓറഞ്ച്- മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് നൽകിയിട്ടുള്ളത്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.
കോഴിക്കോട് തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ
കോഴിക്കോട്: കഴിഞ്ഞ ദിവസം പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്.
കട തുറന്നുപ്രവർത്തിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു.
ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു.

17കാരി ഗർഭിണി; ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം, വരനും മാതാപിതാക്കളും അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുനൽകിയ സംഭവത്തിൽ വരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു പൊലീസ്. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം ഉണ്ടായത്. വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ നടന്ന വിവാഹം ഏവരും അറിഞ്ഞത്.
അതേസമയം 17കാരി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചത്. പരാതിയെത്തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), ഇയാളുടെ പിതാവ് ഈശ്വരൻ (46), അമ്മ കാളീശ്വരി (45) എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയോട് ക്രൂരത; പേരൂർക്കട എസ്ഐയ്ക്ക് സസ്‌പെൻഷൻ, നടപടിയിൽ സന്തോഷമെന്ന് കുടുംബം
തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണകുറ്റം ചുമത്തി മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടപടി. പേരൂർക്കട SI എസ് ഡി പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം പോയതിനാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും രാത്രി 11 മണിക്ക് ശേഷമാണ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്.
ബിന്ദുവിന് ഭക്ഷണവുമായി എത്തിയ മകനോടും പൊലീസ് കയർത്താണ് സംസാരിച്ചിരുന്നത്. കുടുംബത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. 20 മണിക്കൂറായിരുന്നു തന്റെ ഭാര്യ ഒരു തെറ്റും ചെയ്യാതെ സ്റ്റേഷനിൽ കഴിഞ്ഞത്. അമ്പലമുക്ക്, കവടിയാർ ഭാഗത്ത് തന്നെയും കുടുംബത്തെയും കണ്ടുപോകരുതെന്ന് പൊലീസുകാർ പറഞ്ഞു. സസ്‌പെൻഷൻ നടപടിയിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. തങ്ങളെ അപമാനിച്ച കൂട്ടത്തിൽ ഇനിയും രണ്ട് പൊലീസുകാർ കൂടിയുണ്ട്, അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നും ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു.
മൂന്ന് പുരുഷന്മാരായ പൊലീസുകാരാണ് മോശമായി പെരുമാറിയത്. താൻ തന്നെയാണ് മോഷണം നടത്തിയത് എന്ന രീതിയിലാണ് സ്റ്റേഷനിലെ പൊലീസുകാർ പെരുമാറിയിരുന്നത്. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. മക്കളെ പോലും പൊലീസ് കേസിലേക്ക് വലിച്ചിഴച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും ബിന്ദു പറഞ്ഞു.
വീട്ടുടമ യാതൊരു തെളിവുകളുമില്ലാതെ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു അതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീട്ടുടമയ്‌ക്കെതിരെയും പരാതികൊടുക്കുമെന്നും ബിന്ദു പറഞ്ഞു