പാത നിർമിക്കുന്നത് ദേശീയ പാത അതോറിറ്റി; സംസ്ഥാന സർക്കാരിനെ പഴിചാരണ്ട , മുഖ്യമന്ത്രി

ദേശീയ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സർക്കാർ ചെയ്യുന്നത്. ദേശീയ പാത നിർമിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ല.

എല്ലാം ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുക. നിർമാണത്തിലെ പ്രശ്നങ്ങളിൽ LDF നെ പഴിചാരുകയാണ് ചെയ്യുന്നത്. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുന്നു. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ യാതൊരു പിഴവുമില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ അംഗീകരിക്കാൻ സംസ്ഥാനം നിർബന്ധിതരാകുകയായിരുന്നു. രാജ്യത്ത് എങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടുന്ന അവസ്ഥ സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

ഇപ്പോൾ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ചില ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് എൽഡിഎഫിന്റെ മേൽ കുറ്റപ്പെടുത്തൽ ഉണ്ടാകുന്നു. പാത തകർന്നതിൽ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. കുറ്റപ്പെടുത്താൻ അവസരം ലഭിച്ചവർ അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്ഥലം ഏറ്റെടുത്ത് കൊടുത്തിരുന്നിലായിരുന്നുവെങ്കിൽ റോഡ് പണികൾ ഉണ്ടാകിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നിബന്ധനകളുമായി കേന്ദ്രംമുന്നോട്ട് വരുന്നു. വിഹിതം ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശം. കേരളത്തോട് കേന്ദ്രം വിരോധംവെച്ചു പുലർത്തുന്നു. നാലര ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ നിർമിച്ചു നൽകി. നാല് ലക്ഷത്തിലധികം പട്ടയം വിതരണം ചെയ്തു. കിഫ്ബിയ്ക്ക് വലിയ പരിഹാസവും എതിർപ്പും നേരിടേണ്ടി വന്നു. തൊണ്ണൂറായിരം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് സഹായിക്കാൻ വന്നവരെയും മോദി സർക്കാർ തടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

0

മലപ്പുറം:   വളാഞ്ചേരിയിൽ യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു.

വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്.

കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവർക്ക് പരിശോധനയിൽ നിപ സ്ഥിരീകരിക്കുകയായിരുന്നു.

കഞ്ചാവുമായി 2 അന്യസംസ്ഥാനക്കാരെ പിടികൂടി

1.150 കിലോഗ്രാം കഞ്ചാവുമായി 2 അന്യസംസ്ഥാനക്കാരെ കളമശ്ശേരി പോലീസ് പിടികൂടി. ആസം സ്വദേശികളായ എകെജി ടെംപിൾ ഉണിച്ചിറ റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് -താമസിച്ചിരുന്ന ദിൽദാർ ഹുസൈൻ( 21) എന്നയാളെയും കൂട്ടുപ്രതിയായ കൈറുൽ ഇസ്ലാം (27) എന്നയാളെയുമാണ് പൊലീസ് പിടികൂടിയത്.

കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എൽദോ എ.കെ, സിപിഒ മാരായ മാഹിൻ അബൂബക്കർ, നിഷാദ് നെപ്പോളിയൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

4 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ പൊലീസ് കസ്റ്റഡിയിൽ, പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന

0

കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.

മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്‍റെ അച്ഛന്‍റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ  പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ  നിരന്തരം ചൂഷണം ചെയ്തതായി  പ്രതി സമ്മതിച്ചു. കുഞ്ഞിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം, കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു

0

ദില്ലി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടി എടുത്ത് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തി. ഡീബാർ ചെയ്തതിനെ തുടർന്ന് തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. 

സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിനാണ് മേൽനോട്ടം.

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.

3,70,642 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂളുകളിൽ 73.23 % ജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് – 75.91%, സ്പെഷ്യൽ സ്കൂൾ – 86.40 എന്നിങ്ങനെയാണ് വിജയശതമാന കണക്ക്. 

വൊക്കേഷണൽ ഹയർസെക്കൻഡറിയില്‍2 6,178 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 70.06 % വിജയമാണ് ഇത്തവണയുള്ളത്. മുൻവർഷം  71.42% ആയിരുന്നു വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലെ വിജയശതമാനം. വൊക്കേഷണൽ വിഭാഗത്തിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. വിജയശതമാനം കൂടുതൽ വയനാടും കുറവ് കാസർകോട് ജില്ലയിലുമാണ്. 193 പേർ ഫുൾ A+ നേടിയിട്ടുണ്ട്.  

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ കുടുംബത്തിനും വേണം പരിഗണന: അനു ചാക്കോ

0

പത്തനംതിട്ട: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാർ നിരവധിയുണ്ടെങ്കിലും പിന്നീട് അവരെ ബോധപൂർവം നമ്മൾ മറക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ.

മരിച്ചവരെയൊ അവരുടെ ബന്ധുക്കളെയോ സർക്കാരോ സമൂഹമോ വേണ്ടെത്ര പരിഗണിക്കാറില്ലന്നും അനുചാക്കോ പറഞ്ഞു.

റാന്നിയിൽ നടന്ന ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

യുദ്ധത്തിലും മറ്റും അവയവങ്ങൾ നഷ്ടപ്പെട്ട സൈനികരുണ്ട്. അവർക്കും വേണ്ടെത്ര പരിഗണന ലഭിക്കാറില്ലെന്നും അനുചാക്കോ പറഞ്ഞു. ഇതിന് മാറ്റം വരണം.

ഒരു പട്ടാളക്കാരൻ്റെ കുടുംബത്തിന് ലഭിക്കേണ്ട ഏറ്റവും വലിയ ബഹുമതി അവർക്ക് സമൂഹത്തിൽ നൽകേണ്ട ആദരവ് തന്നെയാണ്.

നാട്ടിൽ നടക്കുന്ന ഒരോ പരിപാടിയിലും അവരെ പ്രത്യേകം ക്ഷണിക്കണമെന്നും അനു ചാക്കോ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ രജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരൻ്റെ കുടുംബത്തെയും സാധാരണ കുടുംബത്തെയും സമുഹം ഒരുപോലെയാണ് കാണുന്നതെന്നും അനു ചാക്കോ പറഞ്ഞു.

ഭയാനകമായ ദൃശ്യങ്ങൾ, കണ്ണൂർ കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ,റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത  ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.

“കഴിഞ്ഞ ഒരു വർഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു”; കുറ്റം സമ്മതിച്ച് പ്രതി

കൊച്ചി : എറണാകുളത്ത് അമ്മ മകളെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കുറ്റം സമ്മതിച്ച് പ്രതി.

കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പുത്തൻകുരിശ് പൊലീസ് വ്യക്തമാക്കി.

ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ; ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കും

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക് സംഘം പുറപ്പെടും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.

വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തിലേക്ക് TMC യുടെ അഭിഷേക് ബാനർജിയെ ഉൾപ്പെടുത്തി.
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് നേരത്തെ പറഞ്ഞിരുന്നു. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ല.

പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചിട്ടില്ല. കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയില്ല. കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ട്. കോൺഗ്രസിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണം.

പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മ. ഓരോ പാർട്ടിയുടെയും പ്രതിനിധികൾ ആരാണെന്ന് പാർട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയതെന്നും ബ്രിട്ടാസ് വിമർശിച്ചു.

അതേസമയം കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

കാളികാവിലെ നരഭോജി കടുവാ ഏഴാം ദിവസവും കാണാമറയത്ത്; തിരച്ചിൽ തുടർന്ന് വനം വകുപ്പ്

മലപ്പുറം നിലമ്പൂർ കാളികാവിൽ ഇറങ്ങിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു. കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് ലൈവ് സ്ട്രീം ക്യാമറകൾ കൂടി പ്രദേശത്ത് സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകൾ കണ്ട പ്രദേശങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.

മഞ്ഞൾപാറ, കേരള എസ്റ്റേറ്റ്, സിടി എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിലാണ് ക്യാമറകൾ വയ്ക്കുക. അതിനായി പറമ്പിക്കുളത്തു നിന്ന് 30 ക്യാമറകൾ എത്തിക്കും.20 പേർ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് ഇപ്പോൾ തിരച്ചിൽ. കടുവയെ കാണുന്ന പ്രദേശത്ത് തിരച്ചിൽ നടത്താൻ രണ്ടു കുങ്കിയാനകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. തിരച്ചിലിന് മഴ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കടുവയെത്താൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും ക്യാമറ സ്ഥാപിച്ച് കടുവാ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്തുക എന്നതാണ് വനംവകുപ്പ് ആദ്യം ലക്ഷ്യം ഇടുന്നത്.

അതേസമയം, നരഭോജി കടുവയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും കടുവയെ പേടിച്ച് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും കാളികാവ് നിവാസികൾ പറയുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു.