ദേശീയ പാതയിലെ വിള്ളൽ: ഉന്നതതലയോഗം വിളിച്ച് നിതിൻ ഗഡ്കരി

ഡൽഹി : ദേശീയപാത 66ലെ വിവിധ ഭാഗങ്ങളിൽ റോഡ് തകരുകയും മണ്ണിടിയുകയും ചെയ്ത സംഭവത്തിൽ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.

ഈ മാസം 27നാണ് യോഗം ചേരുക. ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ ഡൽഹി ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. മൂന്നംഗ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടും യോഗത്തിൽ ചർച്ച ചെയ്യും.

വിഷയവുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറി ജയ് തിലക് ഇന്നലെ ഉപരിതലഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. ദേശീയ പാത നിർമാണത്തിലെ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തിരുന്നു.

പദ്ധതിയുടെ കൺസൾട്ടൻ്റായ എച്ച്ഇസി കമ്പനിക്കും വിലക്കുണ്ട്. ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘംമ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് കഴിയില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകി.

അതേസമയം ചാവക്കാട് മണത്തലയിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ഇന്ന് കുഴിച്ചുനോക്കി സാമ്പിൾ ശേഖരിക്കും. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയിൽ ആണോ നിറച്ചതെന്നും പരിശോധിക്കും. കൂടുതൽ പഠനം വേണമെന്ന് ഇന്നലെ സന്ദർശനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പിൾ ഉൾപ്പടെ ശേഖരിച്ച് പരിശോധനലേക്ക് കടക്കുന്നത്.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ സ്വർണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. പവന് 280 രൂപയാണ് കുറഞ്ഞത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

കൊല്ലത്തെ ദീപ്തിയുടെ മരണത്തിന് കാരണം ചൂരക്കറിയല്ല; ഭർത്താവിനും മകനുമുണ്ടായത് ഭക്ഷ്യവിഷബാധ

0

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നി​ഗമനം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചാണ് കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ദീപ്തി മരിച്ചത്. ബ്രെയിന്‍ ഹെമറേജിനെ തുടർന്നെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂര്‍ണമായും വ്യക്തമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദീപ്തിപ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജ്ജുന്‍ ശ്യാമിനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ ഭക്ഷ്യവിഷബാധയാണോ ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങള്‍ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസില്‍ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭര്‍ത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായി. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭര്‍ത്താവിനെയും മകനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ ചൂരക്കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയര്‍ന്നിരുന്നു.

ഭര്‍ത്താവിനും മകനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഞായറാഴ്ച തന്നെ വീട്ടിലേക്ക് മടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥര്‍ ചൂരക്കറിയുടെയും ഛര്‍ദ്ദിയുടെയും സാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദീപ്തിപ്രഭയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി പിടിച്ചു; വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

0

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി പിടിച്ചു കൊണ്ടുപോയി. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ഇന്ന് പുലർച്ചയാണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്. വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ കണ്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.

അതേസമയം, ഇടുക്കി ഗ്രാമ്പിക്ക് സമീപം രാജമുടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടുവയുടെ ജഡം കണ്ടെത്തി. അഞ്ചു വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയെ കണ്ടതായി ആളുകൾ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടത്. ആനവിലാസം സ്വദേശി പറപ്പളിൽ എബ്രഹാം എന്നയാളുടെ ഏലത്തോട്ടത്തിലാണ് ജഡം കിടന്നിരുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് വെറ്റിനറി ഡോക്ടർ അരുരാജിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുറമെ മുറിവുകളൊന്നും കാണാത്തതിനാൽ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. ജഡം പോസ്റ്റുമോർട്ടത്തിനായി തേക്കടിയിലേക്ക് മാറ്റി.
ആളെക്കൊല്ലി കടുവയെ വെടിവെക്കാനായില്ല

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടിലെ ആളെക്കൊല്ലി കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും മയക്കുവെടി വെക്കാനായില്ല. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ആളെക്കൊല്ലി കടുവയെ മയക്ക് വെടിവക്കാനുള്ള വനം വകുപ്പിന്‍റെ ശ്രമം നാളെയും തുടരും. കടുവയെ പിടികൂടുന്നത് വൈകുന്നതിനെതിരെ ഇന്ന് വൈകുന്നേരം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

0

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന പേരിൽ റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമർശം. ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാട് നഗരസഭയിലെ കൗൺസിലർ വേടനെതിരെ എൻഐഎയ്ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, ശശികല നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നാണ് വേടൻ പറഞ്ഞത്. താന്‍ റാപ്പ് പാടുമെന്നും പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് വേടൻ എന്നും തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും വേടന്‍ കൂട്ടിചേർത്തു.

മക്കളെ കാണണമെന്ന ആഗ്രഹം ബാക്കി; ബ്രിട്ടനിൽ മലയാളി യുവതി അന്തരിച്ചു

0

സ്റ്റോക്ക് ഓൺ ട്രെന്റ്; ബ്രിട്ടനിൽ മലയാളി യുവതി അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ ടീന സെൽജോ (38) ആണ് മരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസർ രോ​ഗത്തിന് ചികിത്സയിലായിരുന്നു ടീന. ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്.

രണ്ട് വർഷം മുൻപാണ് ടീന കുടുംബത്തോടൊപ്പം കെയറർ വീസയിൽ ബ്രിട്ടനിൽ എത്തുന്നത്. ഒരു വർഷം മുൻപ് കാൻസർ രോഗം തിരിച്ചറിഞ്ഞപ്പോൾ ടീന നാട്ടിൽ പോയി ചികിത്സ തേടി. തുടർന്ന് മടങ്ങി വന്ന ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു.

എന്നാൽ, വീണ്ടും രോഗം ബാധിച്ചതിനാൽ സ്റ്റോക്ക് ഓൺട്രെൻന്റിലെ റോയൽ സ്റ്റോക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സകൾ നടത്തി. തുടർ പരിചരണത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

സെൽജോ ജോൺ ആണ് ഭർത്താവ്. രണ്ട് പെൺമക്കളാണ് ദമ്പതികൾക്ക്, മക്കളായ ആഞ്ജലീനയും ആൻഡ്രിയയും നാട്ടിലാണ്.
നാട്ടിലുള്ള മക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന വിട പറഞ്ഞത്.

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 13 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാവകുപ്പ്. കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് എത്തും. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

ജനവാസ മേഖലയിൽ വീടുകളിലേക്ക് ഇടിച്ച് കയറി വിമാനം, നിരവധി മരണം, സ്വകാര്യ വിമാനം കത്തിനശിച്ചു

0

സാൻഡിയാഗോ: അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് നിരവധിപ്പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സാൻഡിയാഗോയിലെ മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറിയത്. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അലാസ്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവിയേറ്റർ എൽഎൽസിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൂർണമായി തകർന്ന വിമാനത്തിന്റെ പിൻ ഭാഗത്ത് നിന്ന് ലഭിച്ച എൻ666ഡിഎസ് എന്ന നമ്പറിനെ അടിസ്ഥാനമാക്കി അന്തർ ദേശീയ മാധ്യമങ്ങൾ വിമാനത്തിന്റെ ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വിമാനം സാൻഡിയാഗോയിലെ ഏറ്റവും വലിയ മിലിട്ടറി ഹൌസിംഗ് കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറിയത്. 10ലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിൽ തീ പടരുകയും വിമാനത്തിൽ നിന്നുള്ള ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതിന് പിന്നാലെ നിരവധി കാറുകളും ഇവിടെ കത്തിനശിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് നൂറിലേറെ പേരെയാണ് നിലവിൽ ഒഴിപ്പിച്ചിട്ടുള്ളത്. 

ഹാർവഡിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ്, 72 മണിക്കൂറിൽ വിദേശ വിദ്യാർത്ഥികളുടെ വിവരം നൽകണം

0

ന്യൂയോർക്ക്: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാർത്ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഹാർവഡ് സർവ്വകലാശാലയിലെ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്  എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാർവഡ് സർവ്വകലാശാല പ്രതികരിക്കുന്നത്. ഹാർവഡിലെ 6800 വിദേശ വിദ്യാർത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യയിൽ നിന്ന് അടക്കം നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളിലൊന്നാണ് ഹാർവഡ്. 

കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർത്ഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാർവാഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തിയിരുന്നു. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയായിരുന്നു ഈ  പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കിയത്.

ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ  കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രംപിന്റെ വിവാദ നടപടികൾക്കെതിരെ കോടതി നിലപാട് വ്യക്തമാക്കി.വിദേശ വിദ്യാർത്ഥികളുടെ വീസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുന്നതും ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് ജെഫ്‌റി വൈറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

പ്രസവശേഷം ഇരട്ടക്കുട്ടികളെയുമായി വീട്ടിലേക്ക് പോയ കടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു; അത്ഭുതകരമായ രക്ഷപെടൽ

0

തൃശ്ശൂർ: തൃശൂരിൽ ദേശീയപാതയിൽ ഓടുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ആമ്പല്ലൂരിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.

മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകൾ തുറക്കാൻ കഴിഞ്ഞില്ല. ഇത് പരിഭ്രാന്തിക്കിടയാക്കി. എന്നാൽ അൽപസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. പെട്ടെന്ന് കാറിൽ നിന്നിറങ്ങിയ കുടുംബം കാറിൽ നിന്ന് സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു.

കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുരിങ്ങൂർ സ്വദേശിയായ പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ മലയാളി; കോഴിക്കോട് സ്വദേശി ചെന്നൈയിൽ പിടിയിൽ

0

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മലയാളിയായ പ്രധാന കണ്ണി പിടിയിൽ. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്. ഇന്നലെ വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് നിഹാലിനെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേരള പോലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതര്‍ നിഹാലിനെ തടഞ്ഞുവെച്ചത്. പിന്നാലെ പാറശ്ശാല പോലീസ് ചെന്നൈയില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിഹാലിനെ വ്യാഴാഴ്ച പാറശ്ശാല സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഓഗസ്റ്റില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ എംഡിഎംഎയുമായി പാറശ്ശാല പോലീസിന്റെ പിടിയിലായിരുന്നു. 47 ഗ്രാം എംഡിഎംഎ ആയിരുന്നു ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ നിഹാലിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നിഹാല്‍. തന്നെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടങ്ങിയതായി മനസിലാക്കിയ ഘട്ടത്തില്‍ തന്നെ നിഹാല്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നാലെയാണ് ഇയാള്‍ക്കെതിരെ പാറശ്ശാല പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.