‘ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്, കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം’; മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം: കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്.

ഡിസാസ്റ്ററിനെ ടൂറിസം ആയി കാണരുതെന്നും കൂടുതൽ ആളുകൾ പോകുന്നത് കൂടുതൽ അപകടങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജനങ്ങൾ പ്രദേശത്തേക്ക് വരുന്നത് തടയേണ്ടി വരും. കൂരിയാട് അപകടത്തിൽ വീണ്ടും ദേശീയ പാത അതോറിറ്റിയുമായി ചർച്ച നടത്തും.

ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാതെ ഗതാഗതം ക്രമീകരിക്കും. കൂരിയാട്ടെ വലതുവശത്തെ സർവീസ് റോഡ് ട്രാഫികിന് തുറന്നു കൊടുക്കാം എന്നാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്.

അവിടെ ചില അറ്റകുറ്റ പണികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നാണ് എൻ എച്ച്‌ ഐ അറിയിച്ചതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

നാല് വയസുകാരിയുടെ കൊലപാതകം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

എറണാകുളം: തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ.

സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി. നടപടി സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം.

കുഞ്ഞിന് നേരെ ഉണ്ടായ ക്രൂരതയെ ശക്തമായി കമ്മീഷൻ അപലപിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് പറഞ്ഞു

ഭർതൃവീട്ടുകാരുടെ ഒറ്റപ്പെടുത്തലിലെ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം. കുഞ്ഞിനെ ഭർത്താവിന്റെ ഇളയ സഹോദരൻ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ അമ്മയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്.

അതേസമയം ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ദുൽഖറിന്റെ അച്ഛനായ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും

മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കാന്‍ അനുമതി നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തുക.

ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കണ്‍ മേഖലയിലും കര്‍ണാടകപ്രദേശത്തും താമസിക്കുന്നവരില്‍നിന്ന് ഏറെ സമ്മര്‍ദമുണ്ടായിരുന്നു.

പാതയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതും കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാന്‍പറ്റാത്തതുമാണ് യാത്രക്കാരെ ചൊടിപ്പിച്ചത്.

സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്ന കൊങ്കണ്‍ റെയില്‍വേ, പാത ഇരട്ടിപ്പിക്കല്‍പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. റെയില്‍വേ ഏറ്റെടുക്കുന്നതോടെ ഇതിനെല്ലാം വേഗംകൈവരുമെന്നാണ് പ്രതീക്ഷ.

കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള സമ്മതപത്രം കര്‍ണാടക, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ നേരത്തേ നല്‍കിയിരുന്നു. മഹാരാഷ്ട്രാസര്‍ക്കാര്‍ ഇപ്പോഴാണ് സമ്മതപത്രം നല്‍കുന്നത്. മഹാരാഷ്ട്രയിലെ റോഹയില്‍നിന്ന് മംഗലാപുരത്തിനടുത്തുള്ള തോക്കൂര്‍വരെയുള്ള 741 കിലോമീറ്റര്‍പാതയാണ് കൊങ്കണ്‍ റെയില്‍വേയുടെ കീഴിലുള്ളത്.

ഇലക്ട്രിക് വാഹനങ്ങൾക്കായി ആപ്പുമായി കേന്ദ്ര സർക്കാർ

ഡൽഹി : സാധാരണക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് എളുപ്പമാക്കുന്നതിനും അവയ്ക്ക് ചാർജ് ഈടാക്കുന്നതിനും വായ്പ എടുക്കുന്നതിനും ആപ്പ് വികസിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.

ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) പ്രവർത്തിക്കും.

രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഇതൊരൊറ്റ പ്ലാറ്റ്‌ഫോം ആയിരിക്കും. പിഎം ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള ദേശീയ വിന്യാസം ട്രാക്ക് ചെയ്യുന്നതിനുള്ള തത്സമയ സ്ലോട്ട് ബുക്കിംഗ്, പേയ്‌മെന്റ് സംയോജനം, ചാർജർ ലഭ്യത നില, പ്രോഗ്രസ് ഡാഷ്‌ബോർഡുകൾ എന്നിവ ആപ്പിൽ ഉൾപ്പെടുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

1. ഈ സൂപ്പർ ആപ്പിൽ ചാർജ് ചെയ്യുന്നതിനായി തത്സമയ സ്ലോട്ട് ബുക്കിംഗ് സൗകര്യം നിങ്ങൾക്ക് ലഭിക്കും.
2. ഇതിനുപുറമെ, പേയ്‌മെന്റ് സംയോജനം, ചാർജർ ലഭ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
3. പിഎം ഇ-ഡ്രൈവ് സ്കീമിന് കീഴിൽ ഈ സൂപ്പർ ആപ്പിനായി ഒരു ഡാഷ്‌ബോർഡ് ട്രാക്കിംഗ് സംവിധാനവും സൃഷ്ടിക്കും.
4. ഇതിനായി, സംസ്ഥാന സർക്കാരുകളും മന്ത്രാലയങ്ങളും ചാർജിംഗ് നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഓൺബോർഡ് വിവരങ്ങളും ഭെൽ ഏകോപിപ്പിക്കും.
5. ഇവി ചാർജർ സ്ഥാപിക്കുന്നതിനുള്ള സർക്കാരുകളുടെ നിർദേശങ്ങളും ഭെൽ വിലയിരുത്തും.
6. പിഎം ഇ-ഡ്രൈവ് സ്കീമിന് കീഴിൽ, രാജ്യത്തുടനീളം ഏകദേശം 72,000 പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കും. ഇതിനായി 2,000 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നേരത്തേ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റി’; മുഖ്യമന്ത്രി പിണറായി വിജയന്‍

ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയെന്നും വിരലില്‍ എണ്ണാവുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് നിറവേറ്റാതെ പോയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടായി ഇന്ന് അവതരിപ്പിക്കുമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടതാണെന്ന ധാരണയിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടതാണെന്ന ധാരണയിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന പുതിയ സമ്പ്രദായം അവതരിപ്പിക്കുന്ന നിലസ്വീകരിച്ചത്. നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാട് വലിയ തോതില്‍ അറിയാതിരിക്കണം എന്ന നിര്‍ബന്ധം കേരളത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി, കടക്കെണി, ഒരു പദ്ധതിയും നടപ്പാകുന്നില്ല, എല്ലാ പദ്ധതികളും അവതാളത്തില്‍ തുടങ്ങിയ അങ്ങേയറ്റം നിഷേധപരമായ പ്രചരണങ്ങള്‍ വലിയ തോതില്‍ നടക്കുന്നുണ്ട് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം കടക്കെണിയിലാണ് എന്ന പ്രചാരണത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഇക്കാര്യത്തില്‍ വസ്തുതയുടെ കണിക പോലുമില്ല എന്നതാണ് യഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിഐ റിപോര്‍ട്ട് പ്രകാരം കടവും വരുമാനവും തമ്മിലുള്ള അനുപാതം ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ്. 2022 -23 ല്‍ 35% , 23-24 ല്‍ 34% എന്നിങ്ങനെയാണ് കേരളത്തിന്റെ അനുപാതം. ചിട്ടയായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ് ഇത് സാധിച്ചത്. കടക്കെണിയെ കുറിച്ച് ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. കടത്തിന്റെ വളര്‍ച്ചാ തോതിനേക്കാള്‍ 1.38 മടങ്ങ് വളര്‍ച്ച ആഭ്യന്തര വരുമാനത്തിനുണ്ട്. ഇത് കടക്കെണിയുടെ ലക്ഷണമല്ലെന്ന് വ്യാജ പ്രചരണക്കാര്‍ക്ക് സമ്മതിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് തീര്‍ത്തും വിവേചനപരമായ സമീപനമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്കാര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്നവര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ ബാധിക്കുന്ന നടപടിയെന്ന് വിലയിരുത്തല്‍. അന്താരാഷ്ട്ര വിദ്യാര്‍ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ അവരുടെ നിയമപരമായ വിദ്യാര്‍ഥി പദവി നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഹാര്‍വാര്‍ഡ് അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ യുഎസ് ഹോം ലാന്റ് സെക്യുരിറ്റി ഉന്നയിക്കുന്നു. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്.സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്നും പ്രതികാര നടപടിയാണെന്നും ഹാര്‍വാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വകലാശാലയില്‍ 6800 വിദേശ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ബിരുദ കോഴ്‌സുകളാണ് ഇവരില്‍ ഏറെയും ചെയ്യുന്നത്. സര്‍വകലാശാല വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 788 ഇന്ത്യന്‍ വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ത്തിയിരുന്നു. കോഴ്‌സ് പ്രവേശന നടപടികളില്‍ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു ഈ പ്രതികാര നടപടി. തന്റെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കും വരെ 200 കോടി ഡോളര്‍ സഹായം നല്‍കില്ലെന്ന് ട്രംപ് വിശദമാക്കിയത്.

‘പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപണം’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇത്തരമൊരു പരാതി അയച്ചത്.

അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ രംഗത്തെത്തിയിരുന്നു. തന്റെ വരികളെ ഭയക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും, തീവ്ര ഹിന്ദുത്വത്തിന് ജനാധിപത്യവുമായി പുലബന്ധം പോലുമില്ലെന്നും വേടന്‍ പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് റാപ്പ് സംഗീതവുമായി എന്ത് ബന്ധമെന്നായിരുന്നു വേടനെ വിമര്‍ശിച്ചുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ ചോദ്യം. വേടനെ വിഘടനവാദിയാക്കാനും ശ്രമം നടന്നിരുന്നു. സംഘപരിവാര്‍ പ്രചരണത്തിനെതിരെ വേടന്‍ തന്നെ രംഗത്തെത്തി. ദളിതര്‍ ഈ തൊഴില്‍ മാത്രമേ ചെയ്യാവു എന്ന ധാര്‍ഷ്ട്യമാണ് കെപി ശശികലയുടെ പ്രസ്താവന. തന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നുവെന്നും വേടന്‍ പറഞ്ഞു.

മുൻ കേരള ഫുട്‌ബോൾ ടീം നായകൻ നജിമുദ്ദീൻ അന്തരിച്ചു

കൊല്ലം: കേരള ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന തേവള്ളി പൈനുംമുട്ടിൽ വീട്ടിൽ നജിമുദ്ദീൻ (72) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

ഒരുകാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള കാൽപ്പന്തുകളങ്ങളെ ആരവങ്ങളിൽ ആറാടിച്ച പേരായിരുന്നു നജിമുദ്ദീൻ. അപാരവേഗവും സാങ്കേതികത്തികവും ഒത്തിണങ്ങിയ നജിമുദ്ദീന്റെ ചലനങ്ങൾ ഗാലറിയിൽ ആവേശത്തിരമാലകൾ സൃഷ്ടിച്ചു. നജിമുദ്ദീൻ-സേവ്യർ പയസ് ജോഡിയുടെ കേളീ മുഹൂർത്തങ്ങൾ കാണാൻ നാടുമുഴുവൻ ഒഴുകിയെത്തിയിരുന്ന കാലമുണ്ടായിരുന്നു.

സന്തോഷ് ട്രോഫി ജേതാവും മുൻ കേരള ഫുട്‌ബോൾ ടീം നായകനുമായ നജിമുദ്ദീൻ എട്ട് വർഷത്തോളം കേരളത്തിനായും രണ്ട് പതിറ്റാണ്ടോളം ട്രാവൻകൂർ ടൈറ്റാനിയത്തിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. റഷ്യയ്കക്കും ഹംഗറിക്കുമെതിരെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവുമണിഞ്ഞിട്ടുണ്ട്. ടൈറ്റാനിയം ടീമിന്റെ പരിശീലകനുമായിരുന്നു. 1975 ൽ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

ദേശീയ പാതയിലെ വിള്ളൽ: ഉന്നതതലയോഗം വിളിച്ച് നിതിൻ ഗഡ്കരി

ഡൽഹി : ദേശീയപാത 66ലെ വിവിധ ഭാഗങ്ങളിൽ റോഡ് തകരുകയും മണ്ണിടിയുകയും ചെയ്ത സംഭവത്തിൽ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.

ഈ മാസം 27നാണ് യോഗം ചേരുക. ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ ഡൽഹി ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. മൂന്നംഗ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടും യോഗത്തിൽ ചർച്ച ചെയ്യും.

വിഷയവുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറി ജയ് തിലക് ഇന്നലെ ഉപരിതലഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. ദേശീയ പാത നിർമാണത്തിലെ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തിരുന്നു.

പദ്ധതിയുടെ കൺസൾട്ടൻ്റായ എച്ച്ഇസി കമ്പനിക്കും വിലക്കുണ്ട്. ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘംമ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് കഴിയില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകി.

അതേസമയം ചാവക്കാട് മണത്തലയിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ഇന്ന് കുഴിച്ചുനോക്കി സാമ്പിൾ ശേഖരിക്കും. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയിൽ ആണോ നിറച്ചതെന്നും പരിശോധിക്കും. കൂടുതൽ പഠനം വേണമെന്ന് ഇന്നലെ സന്ദർശനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പിൾ ഉൾപ്പടെ ശേഖരിച്ച് പരിശോധനലേക്ക് കടക്കുന്നത്.