ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

അരിവാൾ കാണിച്ച് ഭീഷണി, കണ്ണൂരിൽ എട്ടു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത

കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്റെ ക്രൂരത. പ്രാപ്പൊയിൽ സ്വദേശി ജോസാണ് മകളെ ക്രൂരമായി മർദിച്ചത്.

മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. അരിവാൾ കാണിച്ചാണ് കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നത്.

അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്. കുട്ടി അടിക്കരുതെന്ന് കരഞ്ഞ് പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

എന്നാൽ പൊലീസ് അന്വേഷണവുമായി എത്തിയപ്പോൾ പ്രാങ്ക് വീഡിയോ എന്നാണ് അച്ഛൻ നൽകുന്ന വിശദീകരണം. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയെ തിരിച്ചെത്തിക്കാനാണ് പ്രാങ്ക് ചെയ്തതെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞു.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; ട്രംപിനെ നേരിട്ട് കാണും

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു.

9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്.

ഇത് സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.

അമേരിക്കയില്‍ എത്തുമ്പോള്‍ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ തരൂര്‍ ശ്രമിക്കുന്നുണ്ട്.

അതേസമയം പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം.

റാപ്പർ ഡബ്സി അറസ്റ്റിൽ

മലപ്പുറം: റാപ്പർ  ഡബ്സി   (മുഹമ്മദ് ഫാസിൽ) അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്.

കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി.

മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റേയും പിതാവിന്റേയും പരാതിയില്‍ ചങ്ങരംകുളം പോലീസ് ഡബ്‌സിയേയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

റാഞ്ചി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറൻറ് പുറപ്പെടുവിച്ചു.  

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലാണ്   രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ജൂൺ 26ന് നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട്  ജാർഖണ്ഡ് ചൈബാസ കോടതിയാണ് വാറൻറ്  പുറപ്പെടുവിച്ചത്. 2018ൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി.

2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിൻറെ വിവാദ പരാമർശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുൽ പറഞ്ഞത്. 2018ൽ ജൂലൈയിൽ ജാർഖണ്ഡിലെ ബിജെ പി പ്രവർത്തകനായ പ്രതാപ് കത്യാറാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. കേസിൽ തുടർച്ചയായി സമൺസ് അയച്ചിട്ടും രാഹുൽ ഹാജരായിരുന്നില്ല.

ഇതേതുടർന്ന് രാഹുലിനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുലിൻറെ ഹർജി കഴിഞ്ഞവർഷം ജാർഖണ്ഡ് ഹൈക്കോടതി തീർപ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുലിൻറെ ഹർജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തി, സ്കാനിങ്ങിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒരു അടി നീളമുള്ള മുടിക്കെട്ട്

0

അതികഠിനമായ വയറുവേദനയും ഛർദിയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് ഒരു അടി നീളമുള്ള മുടിക്കെട്ട്. അൾട്രാസൗണ്ട്, സിടി സ്കാൻ എന്നിവയുൾപ്പെടെയുള്ള പ്രാഥമിക രോഗനിർണയ പരിശോധനകളിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. യുവതിയുടെ വയറ്റിൽ അസാധാരണമായ ഒരു മുഴ കണ്ടെത്തി. തുടർന്നുള്ള ശസ്ത്രക്രിയയിൽ അതൊരു വലിയ മുടിക്കെട്ടാണെന്ന് സ്ഥിരീകരിച്ചു. യുവതി വർഷങ്ങളായി സ്വന്തം മുടി കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ അവസ്ഥയെ ട്രൈക്കോബെസോവർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രോമമോ മറ്റ് ദഹിക്കാത്ത വസ്തുക്കളോ ആമാശയത്തിൽ അടിഞ്ഞു കൂടുന്ന അപൂർവ രോ​ഗാവസ്ഥയാണിത്.

മാനസികാരോഗ്യത്തോടുള്ള അവഗണനയുടെ ഫലമായാണ് ഈ പ്രശ്നം ഉണ്ടായതെന്ന് സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ. രജനീഷ് ശർമ്മ പറയുന്നു. സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഡോ. രാഹുൽ മൃഗ്പുരിയും ഡോ. ​​അജയും നേതൃത്വം നൽകി. ഡോ. ശ്യാംലി, ഡോ. പങ്കജ്, നഴ്സിംഗ് സ്റ്റാഫ് അംഗങ്ങളായ ചന്ദ്ര ജ്യോതി, ഡിംപിൾ എന്നിവരും ശസ്ത്രക്രിയയിൽ ഉണ്ടായിരുന്നു. രോഗി അപകട നില തരണം ചെയ്തിരിക്കുകയാണെന്നും അവരെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് പിടിയിൽ

0

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അക്കിക്കാവ് സ്വദേശി നിഷാദി (35) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തരിപ്പാടം നേര്‍ച്ചയ്ക്കിടെയാണ് കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയതിനുശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തില്‍ കുന്നംകുളം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി പൊലീസിന് കൈമാറുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചനിലയില്‍; മരിച്ചത് കൊല്ലം സ്വദേശി; അന്വേഷണം

0

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ലോഡ്ജില്‍ യുവാവ് വെട്ടേറ്റ് മരിച്ചനിലയില്‍. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തെ ത്രീസ്റ്റാര്‍ ലോഡ്ജിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സോളമനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷനോജ് പ്രകാശ്, എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

കരിയില കൂട്ടിയിട്ട് കത്തിക്കാറുണ്ടോ? വിളിച്ചു വരുത്തുന്നത് വൻ അപകടം; ആ ശീലം മാറ്റണമെന്ന അഭ്യർഥനയുമായി ശുചിത്വമിഷൻ

0

ആലപ്പുഴ: വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരി കത്തിക്കുന്നശീലം മാറ്റണമെന്നഅഭ്യർഥനയുമായി ശുചിത്വമിഷൻ. നടപടിയെടുക്കാനല്ല, അഭ്യർഥനയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മാത്രമല്ല, കരിയിലയും കത്തിക്കരുതെന്നാണു മുന്നറിയിപ്പ്. നിർദേശം നേരത്തേയുള്ളതാണെങ്കിലും ഹരിതകർമസേന വഴി ഇക്കാര്യമിപ്പോൾ വീടുകളിൽ നേരിട്ട് അറിയിച്ചുതുടങ്ങി. കരിയില കത്തിക്കുന്നതിനെതിരേയുള്ള ബോധവത്കരണം ഊർജിതമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.

കരിയില കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകും. കത്തിക്കുമ്പോൾ പുറത്തുവരുന്ന കണികാദ്രവ്യങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ), കാർബൺ മോണോക്സൈഡ് വാതകം തുടങ്ങിയവ വായുമലിനീകരണത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കും. പ്ലാസ്റ്റിക് ശേഖരിക്കുന്നതുപോലെ വീടുകളിൽനിന്ന് കരിയിലയെടുക്കുന്ന സംവിധാനം സംസ്ഥാനത്തില്ല.

പൊതുസ്ഥലങ്ങളിലെ കരിയില, എയ്റോബിക് യൂണിറ്റുകളിലെത്തുന്ന മാലിന്യം വളമാക്കി മാറ്റാൻ ഉപയോഗിക്കുന്നുണ്ട്. വീടുകളിലെ കരിയിലയും ഇത്തരത്തിൽ പ്രയോജനപ്പെടുത്താനാണ് ശുചിത്വമിഷന്റെ ഉപദേശം. പറമ്പുകളിൽ കുഴിയെടുത്ത് കരിയില സംഭരിച്ചാൽ ചുരുങ്ങിയത് 40 ദിവസംകൊണ്ട് വളമാക്കിമാറ്റാം. കരിയില മണ്ണിൽച്ചേരുമ്പോൾ ഒട്ടേറെ മൂലകങ്ങളും മണ്ണിൽ ലയിക്കും. രണ്ടു കുഴികളുണ്ടെങ്കിൽ മാറിമാറി സംഭരിക്കാം. എന്നാൽ, നഗരപ്രദേശങ്ങളിലെ വീടുകളിൽ ഇതിനുള്ള സൗകര്യമുണ്ടാകില്ലെന്നതാണു വെല്ലുവിളി.

മാലിന്യപ്രശ്നത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചാണ് ബോധവത്കരണം നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ കരിയില കത്തിച്ചാൽ 5,000 രൂപവരെയാണു പിഴ. എന്നാൽ, വീടുകളിൽ കത്തിക്കുന്നതിനു നിലവിൽ പിഴയില്ല. പരാതി കിട്ടിയാൽ അതനുസരിച്ചു നടപടിയെടുക്കുമെന്നു മാത്രം.

കനത്ത മഴ; തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് മറിഞ്ഞുവീണു

കനത്ത മഴയെ തുടർന്ന് തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ മറിഞ്ഞുവീണു. നഗരത്തിലെ ഏറ്റവും കൂടുതൽ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം. ഇന്ന് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂർ കോർപ്പറേഷന് മുന്നിലെ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിന് സമീപമുണ്ടായ അപകടം. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്

തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ പറന്ന് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മേൽക്കൂര മാറ്റാൻ ഫയർഫോഴ്സ് നടപടി തുടങ്ങി.

കഴിഞ്ഞ മഴക്കാലത്തും ഈ മേൽക്കൂര അടർന്ന് നിൽക്കുകയായിരുന്നുവെന്നാണ് വിമർശനം. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് വ്യാപാരികളടക്കമുള്ളവർ തൃശൂർ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

അതേസമയം, മേൽക്കൂരയുടെ തകരാർ കണ്ടിട്ടും കോർപ്പറേഷൻ അറ്റകുറ്റപ്പണി നടത്തിയില്ല എന്ന് തെളിയിക്കുന്ന ചിത്രം ട്വന്റി ഫോറിന് ലഭിച്ചു. മേൽക്കൂര തകർന്ന ഒരുത്തൂൺ താഴേക്ക് വീഴാറായി നിൽക്കുന്നത് ചിത്രത്തിൽ വ്യക്തം.തൂൺ മുറിച്ചുമാറ്റിയ ശേഷം മേൽക്കൂര അതേപടി നിലനിർത്തിയതാണ് അപകടത്തിനിടയാക്കിയത്.

വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ ഷോക്കേറ്റു; തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരത്ത് ഊരൂട്ടമ്പലത്ത് ആണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ വിപ്ലബ് മണ്ഡല്‍ (24) ആണ് മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് ആരോപണമുണ്ട്..

സര്‍വീസ് ലൈന്‍ മുറിക്കുന്ന ഘട്ടത്തിലൊന്നും മുഴുവന്‍ സപ്ലൈ കെടുത്താനായി കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പ്രാഥമികമായി മനസിലാക്കാന്‍ സാധിക്കുന്നത്. അപകടം ഉണ്ടായശേഷം മാത്രമാണ് മുഴുവന്‍ സപ്ലൈയും കട്ട് ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി ജീവനക്കാര്‍ എത്തിയതെന്ന് പണി നടന്നുകൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥര്‍ പറയുന്നു.

പണി നടക്കുന്ന ഘട്ടത്തില്‍ സര്‍വീസ് ലൈന്‍ മുറിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഇവിടേക്ക് എത്തിയിരുന്നതായും സ്ഥലത്ത് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു.