സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും; തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കവചം സൈറൺ മുഴങ്ങും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതെ സമയം, വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്‍റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

അതെ സമയം, സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. മണിക്കൂറുകൾക്കുള്ളിൽ കാലവർഷം കേരള തീരം തൊട്ടേക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.

മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര്‍ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍; പരിശോധന ശക്തമാക്കി സുരക്ഷാ വിഭാഗം

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന. ഹജ്ജ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയാണ് സുരക്ഷാ വിഭാഗം നടത്തുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി പിടികൂടുന്ന ദൃശ്യങ്ങള്‍ മക്കയിലെ സുരക്ഷാ വിഭാഗം പുറത്തുവിട്ടു.

ഹജ്ജ് പെര്‍മിറ്റോ മക്കയില്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റോ ഇല്ലാത്തവരെ മക്കയിലേക്ക് കടത്തി വിടുന്നില്ല. സുരക്ഷാ വിഭാഗത്തെ കബളിപ്പിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

യാത്രക്കാരെയും യാത്രാ സൌകര്യം നല്കിയ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ക്ക് 20,000 റിയാല്‍ വരെയും, യാത്രാ സഹായം നല്കിയവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ

0

പത്തനംതിട്ട: കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്നാണ് കോടതി വിധി. കൂടെ ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയൽവാസി സജിൽ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പറഞ്ഞ പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ്, പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രതികരിച്ചു.

2017  ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആൺസുഹൃത്ത് ആക്രമിച്ചത്. അയൽവാസി കൂടിയായ സജിലിന്‍റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജിൽ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്‍റെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22 നാണ് ശാരിക മരിച്ചത്. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ  അവതരിപ്പിച്ചു.. കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണക്ക് ശേഷം ശിക്ഷ വിധിച്ചത്.

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും; പൊലീസിന് വീഴ്‌ചയില്ലെന്ന് എംഎൽഎ

0

കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ സർക്കാർ ഇടപെടലിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഭവത്തിൽ ഇടപെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്‌ചയുണ്ടായില്ലെന്ന് എംഎൽഎ പ്രതികരിച്ചു.

കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരുന്നുണ്ട്. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സി ഡബ്ല്യു സി ഏറ്റെടുക്കും. വിശദമായി പഠിച്ച ശേഷം മാത്രം അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കണം എന്നതും  തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ എട്ടുവയസുകാരിയെ അച്ഛൻ മർദ്ദിക്കുന്നത് മുൻപ് തന്നെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത പ്രതികരിച്ചു. അമ്മയ്ക്കൊപ്പമായിരുന്ന കുട്ടികളെ അമ്മ ജോലിക്ക് പോയ സമയത്ത് അച്ഛനെത്തി കൂട്ടിക്കൊണ്ടുപോയതാണ്. പ്രതിയായ അച്ഛൻ കുട്ടികളുടെ അമ്മയെയും മർദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അനിത പറഞ്ഞു. കുട്ടികൾക്ക് ഉറക്കമില്ലെന്നും പഠിത്തം പോലും നടക്കുന്നില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും കുട്ടികൾക്ക് കൗൺസിലിങ് നൽകാനും തീരുമാനിച്ചത്.

കാലവർഷം നേരത്തെയെത്തി, മഴക്കെടുതിയും: മൊബൈൽ ടവർ നിലംപൊത്തി, മരങ്ങൾ കടപുഴകി; ജില്ലകളിൽ വലിയ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ പലയിടത്തായി കനത്ത നാശനഷ്ടം. മലപ്പുറത്ത് കനത്ത മഴക്കിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കോട്ടയം പാലാ സെൻ്റ് തോമസ് കോളേജിൽ മൊബൈൽ ടവർ കനത്ത കാറ്റിലും മഴയിലും തകർന്നുവീണു. വിവിധ ജില്ലകളിൽ കൃഷിനാശവും ഉണ്ടായി. മരങ്ങൾ കടപുഴകി വീണടക്കം നിരവധി വീടുകളും തകർന്നു.

പതിനാറ് വർഷത്തിനു ശേഷമാണ് മൺസൂൺ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിലും കാസർകോടും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്. 

മലപ്പുറം വാക്കല്ലൂരിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഒരു കുട്ടിയടക്കം നാല് പേർക്കാണ് പരിക്കേറ്റത്. കനത്ത മഴക്കിടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. 
 കോഴിക്കോട് അഴിയൂരിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണു മണ്ണിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് സ്വദേശി രതീഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു.

ദേശീയ പാത ഇടിഞ്ഞു താന്ന സംഭവം; നിതിൻ ഗഡ്കരിയെ കാണാൻ മുഖ്യമന്ത്രി, അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും

തിരുവനന്തപുരം: ദേശീയ പാത ഇടിഞ്ഞു താന്ന സംഭവത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് നിർമാണത്തിലെ അപാകതകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ജൂൺ ആദ്യ ആഴ്ച കൂടിക്കാഴ്ചക്ക് ശ്രമിക്കും. മലപ്പുറം കൂരിയാട് ദേശീയ പാതയുടെ തകർച്ചയടക്കം ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്. വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകും.

നേരത്തെ, കൂരിയാട് റോഡ് ഇടിഞ്ഞതിന്റെ ദൃശ്യങ്ങൾ കണ്ട ശേഷം മന്ത്രി നിതിൻ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ പലയിടത്ത് നിന്നും സമാന റിപ്പോർട്ടുകൾ വന്നതോടെ മന്ത്രി വിശദമായ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഡൽഹി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു കൂടി വിലയിരുത്തിയ ശേഷമാകും ഇവരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുക. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൻറെയാകെ ഡിസൈനും രീതികളും അവലോകനം ചെയ്യും. പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാനും ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശമുണ്ട്. റോഡ് നിർമ്മാണം നിരീക്ഷിക്കുന്നതിലും ഗുണമേന്മ ഉറപ്പാക്കുന്നതിലും എൻഎച്ച്എഐക്ക് വീഴ്ച വന്നോ എന്നും കേന്ദ്രം പരിശോധിക്കും.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടോർച്ച് ക്ലബ്

ദോഹ: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലുള്ള ജിം​നേ​ഷ്യം എ​ന്ന ഗിന്നസ് റെ​ക്കോർ​ഡ് സ്വ​ന്ത​മാ​ക്കി ഖത്തറിലെ പ്രസിദ്ധമായ ആസ്പയർ ടോ​ർ​ച്ച് ട​വ​ർ. 300 മീറ്റർ (980 അടി) ഉയരമുള്ള ടോർച്ച് ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. കെ​ട്ടി​ട​ത്തി​ൽ 247 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ജിം​നേ​ഷ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടോ​ർ​ച്ച് ദോ​ഹ എന്നറിയപ്പെടുന്ന ട​വ​റി​ലെ 50, 51 നി​ല​ക​ളി​ലാ​യാ​ണ് ടോ​ർ​ച്ച് ക്ല​ബ് ജിം​നേ​ഷ്യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഒ​രു കെ​ട്ടി​ട​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജിം​നേ​ഷ്യം എ​ന്ന റെ​ക്കോ​ർഡാ​ണ് ഇതോടെ സ്വ​ന്ത​മാ​ക്കി​യ​ത്. ദോഹയിൽ നടന്ന 15-ാമത് ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് 2006 ലാണ് ഒളിമ്പിക് ടോർച്ചിന്റെ മാതൃകയിലുള്ള ടോർച്ച് ദോഹ നിര്‍മ്മിച്ചത്. ടോർച്ച് ടവറിന്റെ പുറമെയുള്ള 360 ഡിഗ്രിയിലുള്ള സ്‌ക്രീൻ ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ എന്ന ഗിന്നസ് റെക്കോർഡ് നേരെത്തെ സ്വന്തമാക്കിയിരുന്നു.

ആ​സ്പ​യ​ർ സോ​ൺ ഫൗണ്ടേഷന്റെ ആ​ക്ടി​ങ് സിഇഒ അ​ബ്ദു​ല്ല നാ​സ​ർ അ​ൽ നഈമിക്കും ​ടോ​ർ​ച്ച് ഹോ​സ്പി​റ്റാ​ലി​റ്റി ഏ​രി​യ ജ​ന​റ​ൽ മാ​നേ​ജ​ർ വാ​ഇ​ൽ അ​ൽ ഷെ​രി​ഫിനും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വിധികർത്താവായ കി​ൻ​സി അ​ൽ ദി​ഫ്രാ​വി ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.

ഗി​ന്ന​സി​ലെ ഏ​റ്റ​വും പു​തി​യ റെ​ക്കോ​ർഡ് വി​ഭാ​ഗ​മാ​യാ​ണ് ടോ​ർ​ച്ച് ട​വ​റി​ന്റെ നേ​ട്ട​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കി​ൻ​സി അ​ൽ ദി​ഫ്രാ​വി പ​റ​ഞ്ഞു. ഒരു റെ​ക്കോ​ർഡ് നേട്ടത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചും വി​ല​യി​രു​ത്തി​യു​മാ​ണ് ടോ​ർ​ച്ച് ക്ല​ബ് ജിം​നേ​ഷ്യം ഗിന്നസ് റെ​ക്കോ​ർഡ് പു​സ്ത​ക​ത്തി​ൽ ഉ​ൽ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; റാപ്പര്‍ ഡബ്‌സിയെ പോലീസ് അറസ്റ്റ് ചെയ്തു

0

വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുയതിന് റാപ്പര്‍ ഡബ്‌സിയെ പൊക്കി പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് റാപ്പര്‍ ഡബ്സി എന്ന മുഹമ്മദ് ഫാസിലും സുഹൃത്തുക്കളും കാഞ്ഞിയൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയത്. ഡബ്‌സിക്കൊപ്പം ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റി ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെ വീട്ടിലെത്തിയാണ് ഡബ്‌സിയും സംഘവും പ്രശ്‌നമുണ്ടാക്കിയത്. ഡബ്സിയുടെ വിദേശ ഷോയുടെ വീഡിയോ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും നിലനിന്നിരുന്നു. നല്‍കാനുള്ള പണം ആവശ്യപ്പെട്ടാണ് സംഘം എത്തിയത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.

വരുന്നത് പെരുമഴ; സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്‌ചയ്‌ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. മാത്രമല്ല വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും അദ്ദേഹം സംസാരിക്കും.

മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ നിര്‍മാണ കമ്പനിയായ കെഎൻആര്‍സി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു.

ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

അതേസമയം, കൂരിയാട് പരിശോധന നടത്തിയ വിദഗ്ധസംഘം ദേശീയപാത അതോറിറ്റിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.റോഡിന് താഴെയുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ദേശീയ പാത തകരാൻ കാരണമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനം .ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമാണത്തിൽ അപാകതകൾ ഉണ്ടോ, ഇനി റോഡ് എങ്ങനെ പുനർനിർമിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട്.

ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.