കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ലോഡ്ജില്‍ യുവാവ് വെട്ടേറ്റ് മരിച്ചനിലയില്‍. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തെ ത്രീസ്റ്റാര്‍ ലോഡ്ജിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സോളമനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷനോജ് പ്രകാശ്, എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

