പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് പിടിയിൽ

0

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അക്കിക്കാവ് സ്വദേശി നിഷാദി (35) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തരിപ്പാടം നേര്‍ച്ചയ്ക്കിടെയാണ് കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയതിനുശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തില്‍ കുന്നംകുളം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി പൊലീസിന് കൈമാറുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here