മാവേലിക്കര കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളും ടെസ്റ്റിങ് ഗ്രൗണ്ടും ഉദ്ഘാടനം ഇന്ന്; വൈകിട്ട് നാല് മണിക്ക് മന്ത്രി ഗണേഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്യും

0

മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗതാഗത വകുപ്പിന് മാവേലിക്കരയില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെയും എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ കെഎസ്ആര്‍ടിസി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വൈകിട്ട് നാല് മണിക്ക് മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടക്കുന്ന ചടങ്ങില്‍ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം വിശിഷ്ടാതിഥിയാകും.

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി, രക്ഷകര്‍ത്താവ് ഇനി സുരക്ഷാ കര്‍ത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ നൈനാന്‍ സി കുറ്റിശേരില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, എസ് രജനി, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍, ഡിപ്പോ എഞ്ചിനീയര്‍ ജി കിഷോര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എംഡിഎംഎയും കഞ്ചാവുമായി യുവതി അറസ്റ്റില്‍; എറണാകുളത്ത് പിടിയിലായത് തൃശ്ശൂര്‍ സ്വദേശിനി

0

കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി യുവതി എറണാകുളത്ത് പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു, മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി; ജനങ്ങൾ ദുരിതത്തിൽ

മാന്നാർ: ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്‍റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്. റോഡ് ഗതാഗതവും മഴയെ തുടർന്ന് താറുമാറായിരിക്കുകയാണ്.

മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി. പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡു ഗതാഗതം താറുമാറായി. ശുദ്ധമായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതിയും തടസ്സപ്പെട്ടതോടെ പ്രദേശങ്ങൾ ഇരുട്ടിലായതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇനിയും മഴ ശക്തി പ്രാപിച്ചാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും.

അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ‘കുഞ്ഞൂസ് കാർഡ്’

തിരുവനന്തപുരം: അങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാർഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.

കുട്ടികളുടെ വികാസ മേഖലകൾ ഉൾപ്പെടുത്തികൊണ്ട് ജെൻഡർ ന്യൂട്രൽ ആയ കാർഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തിൽ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളർച്ചയിൽ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉൾക്കൊണ്ടാണ് പുതിയ അസ്സസ്‌മെന്റ് കാർഡ് പുറത്തിറക്കിയത്. കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സർഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉൾപ്പെടുന്ന ആകർഷകമായ കാർഡ് ആണ് പുറത്തിറക്കിയത്.

ഇത്തരമൊരു കാർഡ് പുറത്തിറക്കുന്നതിന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ജീവിത നൈപുണ്യ വികാസം കുട്ടിയുടെ വികാസത്തിന് പ്രസക്തമായതിനാൽ പ്രായാനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വളർച്ച വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാൽ ആരോഗ്യം എന്ന തലക്കെട്ടിൽ സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേർത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തിൽ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാൽ അത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

4 ക്വാർട്ടറുകളിലായി ഇ സി സി ഇ ദിനത്തിൽ കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും 4 തവണയായി കാർഡിൽ രേഖപ്പെടുത്താനാകും. കുട്ടികളെ സംബന്ധിക്കുന്ന അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അധികമായി ചേർത്തിട്ടുണ്ട്.

അങ്കണവാടി പ്രവർത്തകരുടെ വിലയിരുത്തൽ 3 നിറങ്ങളിലുള്ള ബബിളുകൾ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങൾ എങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കിൽ മഞ്ഞ, സാധിക്കുന്നില്ല എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം എന്നതാണ് കാർഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവർത്തകർക്കും രക്ഷകർത്താക്കൾക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ഈ വിവരങ്ങൾ തുടർപിന്തുണയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറും.

വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, ജോ. ഡയറക്ടർ എസ്.എൻ. ശിവന്യ, സിഡിസി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, സീനിയർ റിസർച്ച് കോ ഓർഡിനേറ്റർ ഡോ. ലീന, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ലജീന കെഎച്ച്, അനിതദീപ്തി ബിഎസ്, സിഡിപിഒ ഇന്ദു വിഎസ് തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസിനെതിരെ പറഞ്ഞത് പിന്‍വലിക്കണം; അന്‍വറിന് ഉപാധിവെച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: പി.വി അന്‍വറിന് യുഡിഎഫില്‍ ചേരാന്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കണം. സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇത് രണ്ടും ചെയ്തുകഴിഞ്ഞാല്‍ അന്‍വറിന്റെ ഡിമാന്‍ഡുകള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയുള്ള ഒരാളെ മോശപ്പെടുത്തി പറയുന്നത് യുഡിഎഫിനെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

പിണറായിസത്തെ തോല്‍പ്പിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് പി.വി അന്‍വര്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ബംഗാൾ ഉൽക്കടലിലെ ന്യുനമർദ്ദം അതിതീവ്ര ന്യുനമർഥമായി രൂപാന്തരപ്പെട്ടതും അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി വർധിച്ചതും വരും ദിവസങ്ങളിലും മഴയുടെ ശക്തി വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് .

ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പും തുടരും. കേരള കർണാടക തീരങ്ങളിൽ ജൂൺ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂൺ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കപ്പലപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസം

തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടന്‍ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂര്‍ണമായും മുങ്ങി. 643 കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്.

46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. 100-ഓളം കണ്ടെയ്‌നര്‍ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തി.

സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ : അസി. കളക്ടർ പാർവതി ഗോപകുമാർ

0

കൊച്ചി : ‘നമ്മൾ അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിൽ മുന്നേറാൻ നമ്മളെ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണ്”, എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്.

എസ്എസ്എൽസി, പ്ലസ് ടു ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാർവതി ഗോപകുമാർ.

“അറിവ് എന്നതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഭിന്നശേഷിയുള്ള, ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് ഇന്നിവിടെ നില്ക്കാൻ കഴിയുന്നത് വിദ്യാഭ്യാസം നൽകിയ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണ്”, പാർവതി കൂട്ടിച്ചേർത്തു.

വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ പത്താം ക്ലാസ് , പ്ലസ് ടു എന്നിവയിൽ മികച്ച വിജയം കൈവരിച്ച 61 പേരെയാണ് ലേക്‌ഷോർ മൊമെന്റോയും, ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചത്. “നമ്മുടെ സ്റ്റാഫ് എല്ലാവരും ഒരു കുടുംബം ആണ്. അവരുടെ മക്കളുടെ വിജയം അത് ഹോസ്പിറ്റലിന്റെ കൂടെ വിജയം ആണ്. അവരെ ആദരിക്കാനും, പ്രചോദനം നൽകാനും ആണ് ഇത്തരത്തിൽ ഒരു പരിപാടി ഹോസ്പിറ്റൽ സംഘടിപ്പിച്ചത്.” എസ് കെ അബ്ദുള്ള പറഞ്ഞു.

ഗ്യാസ്‌ട്രോ സർജൻ ഡോ. എച്ച്. രമേഷ്, ഹെഡ് ആൻഡ് നെക്ക് വിഭാഗം മേധാവി ഡോ. ഷോൺ ടി. ജോസഫ്, ഓൺകോളജിസ്റ് ഡോ. വി പി ഗംഗാധരൻ എന്നിവർ കുട്ടികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി ഫോർട്ട് കൊച്ചി വെളിയിലെ ഇവിഎം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് 50 യൂണിഫോം ലേക്‌ഷോർ കൈമാറി. ഹ്യൂമൻ റിസോഴ്‌സസ് ജനറൽ മാനേജർ പ്രദീപ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി അനസ് നന്ദിയും പറഞ്ഞു.

ജൂൺ ഒന്നു മുതൽ പുതിയ നിയമങ്ങൾ; ഈ സാമ്പത്തിക മാറ്റങ്ങൾ അറിയാതെ പോകരുത് !

ന്യൂഡൽഹി: എല്ലാ മാസവും ആദ്യ തീയതി ചില മാറ്റങ്ങളുണ്ട്. വരാനിരിക്കുന്ന ജൂൺ 1 മുതൽ സംഭവിക്കാവുന്ന മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെയും സാമ്പത്തിക അന്തരീക്ഷത്തെയും സാരമായി ബാധിച്ചേക്കാം.

ജൂണിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നമുക്ക് നോക്കാം

ഇപിഎഫ്ഒ

ഇപിഎഫ്ഒ ജീവനക്കാർക്ക് ജൂണിൽ വലിയ ആശ്വാസം ലഭിച്ചേക്കാം. പിഎഫ് പിൻവലിക്കൽ, ഡാറ്റ അപ്‌ഡേറ്റ്, ക്ലെയിം തുടങ്ങിയവ എളുപ്പമാക്കുന്ന ഇപിഎഫ്ഒ 3.0 യുടെ പുതിയ പതിപ്പ് സർക്കാർ പുറത്തിറക്കാൻ പോകുന്നു.ഇതിന് കീഴിൽ, എടിഎമ്മിൽ കാർഡ് ഉപയോഗിച്ച് പിൻവലിക്കുന്ന അതേ രീതിയിൽ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാം. ഓട്ടോ-ഡെബിറ്റ് ചെയ്തില്ലെങ്കിൽ, രണ്ട് ശതമാനം പിഴ ചുമത്തിയേക്കാം. യൂട്ടിലിറ്റി ബില്ലുകൾക്കും ഇന്ധനച്ചെലവുകൾക്കും അധിക ചാർജുകൾ ഈടാക്കും, അന്താരാഷ്ട്ര ഇടപാടുകൾക്ക് അധിക ചാർജുകൾ ഈടാക്കും. റിവാർഡ് പോയിന്റ് സംവിധാനത്തിലും മാറ്റം വന്നേക്കാം.

എടിഎമ്മുകൾ

അടുത്ത മാസത്തോടെ എടിഎമ്മുകൾ വഴിയുള്ള പണമിടപാടുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക് വർദ്ധിക്കും. സൗജന്യ പരിധിക്ക് പുറത്തുള്ള ഇടപാടുകൾക്ക് നിരക്ക് വർദ്ധനവ് ബാധകമാകും. മെയ് മാസത്തിൽ, എടിഎം കൗണ്ടറുകൾ വഴി പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു. നിരക്ക് 21 രൂപയിൽ നിന്ന് 23 രൂപയായി ഉയർത്തി.

എൽപിജി സിലിണ്ടർ

എല്ലാ മാസവും ആദ്യ ദിവസം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരാറുണ്ട്. പാചകവാതക ഗ്യാസിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങൾ സാധാരണ കുടുംബങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൂൺ ഒന്നു മുതൽ ഗ്യാസിന്റെ വില കൂടാനും കുറയാനും സാധ്യതയുണ്ട്. സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ഈ മാറ്റം ഏറെ പ്രാധാന്യമുള്ളതാണ്.

ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക്

ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്കിലും അടുത്ത മാസം ആദ്യത്തിൽ മാറ്റമുണ്ടായേക്കും. 6.5 മുതൽ 7.5 ശതമാനം വരെയാണ് നിലവിൽ മിക്ക ബാങ്കുകളും നൽകുന്ന പലിശ നിരക്ക്. ഇത് കുറയാൻ സാധ്യതയുണ്ടെന്നാണ് അനുമാനങ്ങൾ.