നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ്; ഡോ. ഷിനാസ് ബാബു പരിഗണനയിൽ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്ന് വിവരം. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി നാളെയെന്നും, പാർട്ടി ചിഹ്നം ഉണ്ടാകുമോ എന്ന് പ്രഖ്യാപനം വരുമ്പോൾ അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റത് ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ മറുപടി.

പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്നും എംവി ഗോവിന്ദൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും. എൽഡിഎഫ് പിന്തുണയിൽ ജയിച്ച പി വി അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

നിലമ്പൂർ വലതുപക്ഷത്തിന്റെ രാവണൻ കോട്ടയല്ല. നിലമ്പൂരിൽ ഇപ്പോൾ 1980ലെ സമാന രാഷ്ട്രീയ സാഹചര്യമാണ്. എൽഡിഎഫിന്റെ ഭരണ മികവ് നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാവുമിത്. അൻവർ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ധൈര്യമില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ കൂടെ നിർത്താൻ യുഡിഎഫിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്. രണ്ടുദിവസത്തിനകം എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
ജൂൺ ഒന്നിന് മുഖ്യമന്ത്രി നിലമ്പൂരിലെത്തുമെന്നും ലേഖനത്തിൽ പറയുന്നു.

സ്വർണവിലയിൽ നേരിയ ഇടിവ്: ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്.  ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 71,160 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8895 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7278 രൂപയാണ്.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു; പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു 

മലപ്പുറം: കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സര്‍വീസ് റോഡും കൂടുതല്‍ തകര്‍ന്നിട്ടുണ്ട്.

അതേസമയം നേരത്തെ അപകടം ഉണ്ടായതിന് സമീപമുള്ള റോഡാണ് ഇത്തവണ തകര്‍ന്നത്. കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

‘നമ്മളെന്തായാലും ജോലി നിര്‍ത്താനൊന്നും പോണില്ല’; രണ്ട് മാസത്തെ ബ്രേക്കിലാണെന്ന് വേടൻ

കൊച്ചി: തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും പ്രതികരണവുമായി റാപ്പര്‍ വേടന്‍. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത് എന്നും ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്‍ പറഞ്ഞു.

‘ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉണ്ടാകൂ. അവര്‍ക്ക് മടുക്കുമ്പോള്‍ അവര് പൊക്കോളും. നമ്മളെന്തായാലും ജോലി നിര്‍ത്താനൊന്നും പോണില്ല. ഇത് പ്രശ്‌നമായി എടുത്തുകഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റണ്ടെ. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കും. നമുക്ക് പ്രശ്‌നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ട്. എതിര്‍ക്കുന്നവരുമുണ്ട്’, എന്നും വേടന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടന്‍.

കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ടെന്നും തൊണ്ട പ്രശ്‌നമായതിനാല്‍ രണ്ട് മാസത്തെ ബ്രേക്കിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടവടയിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തലകീഴായി കിടക്കുന്ന നിലയിൽ

0

ഇടുക്കി: വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത തകർന്നു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി പൊളിഞ്ഞ് സർവീസ് റോഡിലേക്ക് നിലംപൊത്തി

0

മലപ്പുറം: കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡും കൂടുതല്‍ തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപമുള്ള റോഡാണ് ഇത്തവണ തകര്‍ന്നത്. അതേസമയം, കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കമ്പനിയെ ഡീ ബാർ ചെയ്തതടക്കമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു.

ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്.

കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നു; ആശങ്ക പങ്കുവച്ചു മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആശങ്ക പങ്കുവച്ചു മത്സ്യത്തൊഴിലാളികൾ രംഗത്ത്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ലെന്നും ഇതിനിടയിൽ ഇത്തരത്തിൽ ഉള്ള വ്യാജ പ്രചരണം മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിൽ ആക്കുന്നു എന്നും മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു.

അതേസമയം ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം കപ്പൽ മുങ്ങിയത് കൊണ്ട് മത്സ്യ സമ്പത്തിന് കോട്ടം സംഭവിക്കില്ലെന്നും മായം കലക്കിയ മീനെന്നൊക്കെയാ പ്രചരണമെന്നും ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും പൊടിയിട്ട് വരുന്ന മീനാണെന്നും കടലിൽ മായം കലര്‍ന്നതുകൊണ്ട് മീൻ വാങ്ങുന്നില്ലെന്നുമാണ് പറയുന്നത് എന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ മീൻ കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും നിലവിൽ ആശങ്കയില്ലെന്നും മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ  ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി  ശക്തി പ്രാപിച്ചു

തിരുവനന്തപുരം:  ഒഡിഷ  തീരത്തിന് സമീപം വടക്ക്  പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു  മുകളിലായി സ്ഥിതിചെയ്തിരുന്ന  ശക്തി കൂടിയ  ന്യുനമർദ്ദം  തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.

പശ്ചിമ ബംഗാൾ – ബംഗ്ലാദേശ്  തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു.

വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം  അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ഉച്ചക്ക് ശേഷം  സാഗർ ദ്വീപിനും  (പശ്ചിമ ബംഗാൾ)  ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

കേരളത്തിൽ  അടുത്ത 5   ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യത .  മെയ്  29   -30  വരെ    ഒറ്റപ്പെട്ട  അതി തീവ്രമായ മഴക്കും മെയ് 29 -31 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും    സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജ് എത്തില്ല

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജ് എത്തില്ല. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കില്ലെന്നാണ് സൂചന. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ പട്ടികയില്‍. മൂന്നാമതൊരാളെ കൂടി പരിഗണിക്കുന്നതായും സൂചനയുണ്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ ഉയരുന്ന പേരാണ് എം സ്വരാജിന്റേത്. മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന ആളെന്ന നിലയിലാണ് പ്രധാനമായും പേര് ഉയര്‍ന്നു വന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയോട് ശക്തമായി എതിരിടാന്‍ കഴിയുന്നയാളാകണം സ്ഥാനാര്‍ഥിയെന്ന വികാരവും സ്വരാജിന്റെ പേര് ഉയര്‍ന്നു വരാന്‍ കാരണമായിരുന്നു. എന്നാല്‍ എം സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മണ്ഡലത്തിന്റെ പ്രധാനപ്പെട്ട ചുമതലക്കാരനാണ് എന്നതാണ് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. മുഖ്യ ചുമതലക്കാരനായി എ വിജയരാഘവന്‍ ഉണ്ടെങ്കിലും മണ്ഡലത്തിന്റെ സംഘടനാ ചുമതലയുടെ ചുക്കാന്‍ പിടിക്കുന്നത് സ്വരാജാണ്. അതുകൊണ്ട് സ്വരാജിനെ മത്സരരംഗത്തേക്ക് ഇറക്കുന്നില്ലെന്നാണ് നിലപാട്.

നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത.  അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്.

അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം.