വെള്ളക്കെട്ടില്‍ വീണ് കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0

കോട്ടയം: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍ നിന്നും പുറത്ത് പോയത്. തുടര്‍ന്ന് തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here