ടിക്കറ്റ് ചാർജ് ചോദിച്ചതിൽ പ്രകോപനം; കാസർഗോഡ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം

0

കാസർഗോഡ്: കാസർഗോഡ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം. കണ്ടക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. കാസർഗോഡ് മേൽപ്പറമ്പിൽ വച്ചാണ് സംഭവം നടന്നത്. ടിക്കറ്റ് ചാർജ് ചോദിച്ചതിനാണ് യാത്രക്കാരൻ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇയാൾ കണ്ടക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ടക്ടർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

ആഷിർനന്ദയുടെ ആത്മഹത്യ: ശക്തമായ നിയമനടപടിയെന്ന് ബാലാവകാശ കമ്മീഷൻ

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെടുന്നു.

കുട്ടികളുടെ രക്ഷിതാക്കൾ, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ മൊഴി കമ്മീഷൻ രേഖപെടുത്തി.

മരിച്ച ആഷിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും  ശ്രീകൃഷ്ണപുരം സെൻറ് ഡൊമനിക് കോൺവെൻ്റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചു.

ശക്തമായ നിയമനടപടി സ്വീകരിക്കാൻ ബാലവകാശ കമ്മീഷൻ ചെയർമാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. 

പാലക്കാട്ടെ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

0

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്​കുമാർ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സലിങ്ങും നല്‍കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന്‍ തേടിയിട്ടുണ്ട്.

ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം; ട്രെയിൻ തട്ടി മരിച്ചതെന്ന് പോലീസ്, അന്വേഷണം ആരംഭിച്ചു

0

പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയുടെ പേരോ മറ്റ് വിശദംശങ്ങളോ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂരിനെ വരുന്ന പത്തുമാസക്കാലം നിയമസഭയിൽ പ്രതിനിധീകരിക്കും.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

എല്‍ ഡി എഫിലെ എം സ്വരാജിനെ തോല്‍പ്പിച്ചാണ് ഷൗക്കത്ത് നിയമസഭയിലേക്കെത്തിയത്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സാരഥ്യത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്.

2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂരില്‍ വിജയിക്കുന്നത്. മണ്ഡലത്തിലെ ഇടത് എം എല്‍ എയായിരുന്ന പി വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

എം സ്വരാജ് പുരസ്കാരത്തിനായി പുസ്തകം അയച്ചു നൽകിയിട്ടില്ല; വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി

തിരുവനന്തപുരം : സാഹിത്യ അക്കാദമി പുരസ്കാരം സിപിഎം നേതാവ് എം സ്വരാജ് തിരസ്കരിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി.

എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് വേണ്ടി പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്കർ വിശദീകരിച്ചു.

16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചു തരാത്തവർക്കാണെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്ക‍ര്‍ ഫേസ്ബുക്കിൽ വിശദീകരിച്ചു.

പുരസ്കാരം നിഷേധിച്ച എം സ്വരാജിന് വേണ്ടി ആരാണ് പുസ്തകം അയച്ചതെന്നത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറിന്റെ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണം.

പാലക്കാട് മങ്കരയിൽ നിന്നും കാണാതായ 43 വയസുകാരന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി; വീട്ടുകാരുമായി പിണങ്ങിയ യുവാവ് വീടുവിട്ടിറങ്ങിയത് ബുധനാഴ്ച

0

പാലക്കാട്: മങ്കരയിൽ നിന്നും ബുധനാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. മങ്കര താവളംകൊട്ടിലില്‍ വീട്ടില്‍ നാസറി(43)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുഴയിലെ പുല്‍ക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരുമായി പിണങ്ങിയ നാസർ വീടുവിട്ടിറങ്ങിയത്. നേരെത്തെ ഒമാനിൽ ജോലി ചെയ്തിരുന്ന നാസർ ദുബായിലേക്ക് പോകാനായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിപ്പോയത്. ഇതേത്തുടർന്ന് യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ കണ്ടെത്താനായി മങ്കര പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ഷോക്കേറ്റ വേദന, കടന്നു പോകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെയെന്ന് സൽമാൻ ഖാൻ; കാരണമിതാണ്

0

കണ്ടാൽ നല്ല ആരോഗ്യമുള്ള വ്യക്തി, വർക്ക്ഔട്ടുകൾ ചെയ്ത് തഴമ്പിച്ച ശരീരം ഇങ്ങനെയുള്ള ഒരാൾക്ക് എന്തെങ്കിലും കാര്യമായ അസുഖം ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇപ്പോളിതാ ബോളിവുഡ് താരം സൽമാൻ ഖാൻ നേരിടുന്ന ആരോഗ്യ പ്രശ്നമാണ് ചർച്ച വിഷയം. അടുത്തിടെയാണ് താരം താൻ നേരിടുന്ന കടുത്ത ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് മനസുതുറന്നത്‌. അതിലൊന്ന് അധികമാരും കേട്ടിട്ടില്ലാത്ത ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോ​ഗമായിരുന്നു. എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ? പെട്ടെന്ന് കേൾക്കുമ്പോൾ എന്ത് രോഗമാണ് ഇതെന്ന് പിടികിട്ടില്ല. എന്നാൽ ഏറ്റവും വേദനാജനകമായ രോ​ഗങ്ങളിൽ ഒന്നാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഈ രോ​ഗം ബാധിക്കുന്നത് മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ്. നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാ​ഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ചെറിയ സ്പര്‍ശമേല്‍ക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും പോലും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യുമെന്നതാണ്.

ഈ വേദന ഏതാനും സെക്കൻഡുകൾ തൊട്ട് മിനിറ്റുകൾ വരെ നീണ്ടുനിൽക്കാം. അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ഇത് ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജനിതകഘടകങ്ങൾ, ഓട്ടോഇമ്മ്യൂൺ തകരാറുകൾ, നാഡീസംബന്ധമായ രോ​ഗങ്ങൾ തുടങ്ങിയവ അപകടസാധ്യതാ ​ഘടകങ്ങളാണ്. പലരിലും മരുന്ന് കൊണ്ട് തന്നെ രോഗത്തിന് ഒരു പരിധിവരെ ശമനമുണ്ടാക്കാൻ കഴിയും. എങ്കിലും മരുന്ന് ഫലപ്രദമല്ലാത്ത ഘട്ടത്തിൽ ശസ്ത്രക്രിയ തന്നെ വേണ്ടി വരും. വേദനയുടെ തീവ്രത മൂലം ‘സൂയിസൈഡ് ഡിസീസ്’ എന്ന വിളിപ്പേരും ഈ രോ​ഗത്തിനുണ്ട്. പല രോ​ഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചിന്തകൾപോലും ഉണ്ടാകാറുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കാറിനുള്ളിൽ ഇരിക്കുമ്പോൾ ബൈക്കിൽ എത്തിയ അജ്ഞാത സംഘം വെടിയുതിർത്തു; ഗുണ്ടാത്തലവൻ ജഗ്ഗു ഭഗവാൻപുരിയയുടെ അമ്മ കൊല്ലപ്പെട്ടു

അമൃത്സർ: പഞ്ചാബിലെ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ജഗ്ഗു ഭഗവാൻപുരിയയുടെ അമ്മ ഹർജിത് കൗറും അടുത്ത സഹായി കരൺവീറും വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ പഞ്ചാബിലെ ബടാലയിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ സംഘം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അർബൻ എസ്റ്റേറ്റ് പ്രദേശത്തെ ഹർജിത് കൗറിന്റെ വീടിനടുത്തെത്തിയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികൾ അവർക്ക് നേരെ വെടിയുതിർത്തതായി ബട്ടാലയിലെ സീനിയർ പോലീസ് സൂപ്രണ്ട് സുഹൈൽ ഖാസിം മിർ പറഞ്ഞു.

ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ ഹർജിത് കൗർ (52) , കാർ ഓടിച്ചിരുന്ന കരൺവീർ സിംഗ് (29) എന്നിവർ ഒരു സ്കോർപിയോ കാറിനുള്ളിൽ ഇരിക്കുമ്പോളാണ് അക്രമം നടന്നത്. കാറിന്റെ സൈഡിൽ ബൈക്ക് നിർത്തിയ ശേഷം ഇവർ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ കരൺവീർ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹർജിത് കൗറിന്റെ ശരീരത്തിൽ ആറ് വെടിയുണ്ടകൾ തറച്ചുകയറി. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തെത്തുടർന്ന്, അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജഗ്ഗു ഭഗവാൻപുരിയയുടെ കോടതി കേസുമായി ബന്ധപ്പെട്ട് ഇരുവരും ടാർൺ തരണിലേക്ക് പോയിരുന്നുവെന്നും വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നും പൊലീസ് പറയുന്നു.

കാർ ഓടിച്ചിരുന്ന കരൺവീർ സിംഗ് ആയിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് പേ‍ർക്കും മുഖത്തും നെഞ്ചത്തും വയറിലുമാണ് വെടിയേറ്റത്. 128-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുദാസ്പൂർ സ്വദേശിയായ ജഗ്ഗു ഭഗവൻപുരിയ, 2022-ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും അറസ്റ്റിലായിരുന്നു.

പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ 2025 മാർച്ചിൽ, ലഹരി വരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ, ബത്തിന്ദ ജയിലിൽ നിന്ന് അസമിലെ സിൽചാർ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സമൂഹ മാധ്യമത്തിൽ വൈറലായ ഒരു പോസ്റ്റിൽ, ഹരിയാനയിൽ നിന്നുള്ള രണ്ട് ഗുണ്ടാനേതാക്കളായ പ്രഭു ദസുവാൾ, കൗശൽ ചൗധരി എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇരുവരും ബാംബിഹ സംഘവുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, പൊലീസ് ഇതുവരെ ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.