പ്രധാന പണിയായുധം ‘സ്ക്രൂഡ്രൈവർ’ കള്ളന്മാർക്കിടയിൽ ‘പ്രൊഫസർ’, സംസ്ഥാനത്തൊട്ടാകെ അന്‍പതോളം മോഷണക്കേസുകൾ; ഒടുവിൽ പിടിവീണു

0

പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. കൊല്ലം വടക്കേവിള പുത്തന്‍വിളവീട്ടില്‍ നജുമുദ്ദീന്‍ (52) ആണ് അറസ്റ്റിലായത്. കള്ളന്‍മാര്‍ക്കിടയില്‍ ‘പ്രൊഫസര്‍’എന്ന വിളിപ്പേരുള്ള നജുമുദ്ദീന്‍ വടക്കഞ്ചേരി ടൗണിലെ ഒരു വീട്ടിൽ മോഷണവും രണ്ട് ക്ഷേത്രങ്ങളിൽ മോഷണ ശ്രമവും നടത്തിയ കേസിലാണ് അറസ്റ്റിലായത്.

ജൂണ്‍ 15-ന് വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവര്‍ന്നതിനും ഗണപതി-മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയതിനുമാണ് കേസ്. പ്രതി ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് നിന്നും നജുമുദ്ദീൻ കുടുങ്ങുകയായിരുന്നു.

വിവിധ ജില്ലകളിലായി അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് നജുമുദ്ദീന്‍. ഒറ്റപ്പാലത്തെ വീട്ടില്‍നിന്ന് എട്ടരപ്പവന്‍ കവര്‍ന്നതും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷണം നടത്താനായി പ്രതി പ്രധാനമായും ഉപയോഗിക്കുന്നത് സ്‌ക്രൂഡ്രൈവറാണ്. ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതകര്‍ത്ത് അകത്ത് കടക്കുകയും മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.

വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. സി. മധു ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ ബ്ലസണ്‍ ജോസ്, സിപിഒമാരായ റിനു മോഹന്‍, അഭിജിത്ത്, സ്‌ക്വാഡംഗം കൃഷ്ണദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഹജ്ജിനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു

0

റിയാദ്: മക്കയിലും മദീനയിലുമായി കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മൂന്ന് ഹജ്ജ് തീർത്ഥാടകർ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി പാച്ചേരി അലവിക്കുട്ടി, തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിം മൻസിൽ മുഹമ്മദ് കുഞ്ഞ് എന്ന ബുഖാരി, കാസർകോട് ആലമ്പാടി റഷീദ് മൻസിലിൽ സുബൈർ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി പാച്ചേരി അലവിക്കുട്ടി ആണ് മദീനയില്‍ വെച്ച് മരിച്ചത്. 61 വയസ്സായിരുന്നു. വ്യാഴാഴ്ച അസർ നമസ്കാര സമയം മസ്ജിദുന്നബവിയിൽ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള അൽസലാം ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീന ഹജ് നിർവഹിക്കാനായി ഇദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.

ഹജ്ജ് നിർവഹിക്കാനെത്തിയ തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിം മൻസിൽ മുഹമ്മദ് കുഞ്ഞ് എന്ന ബുഖാരി മക്കയിൽ മരിച്ചു. 70 വയസ്സായിരുന്നു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ ശംസാദ് ബീഗം, മകളും പ്രമുഖ ഗസല്‍ ഗായികയുമായ ഇംതിയാസ് ബീഗം എന്നിവരോടൊപ്പമാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്.

ഹജ്ജ് കർമ്മങ്ങൾക്കിടെ അസുഖബാധിതനായ കാസർകോട് ആലമ്പാടി റഷീദ് മൻസിലിൽ സുബൈർ അബ്ദുല്ലയെ ഹജ്ജ് ദിനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയിലേറെ മക്കയിലെ അൽനൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, ഇദ്ദേഹം മക്കയിൽ വെച്ചാണ് മരിച്ചത്. 50 വയസ്സായിരുന്നു. അബ്ദുല്ല ഹാജി-ബീപാത്തുമ്മ ദമ്പതികളുടെ മകനാണ്. മാതാവൊന്നിച്ച് ഹജ്ജിനെത്തിയതായിരുന്നു.

ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ, ചികിത്സാപ്പിഴവെന്ന് പരാതി

0

പാലക്കാട്: ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച് സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയാണ് പരാതി. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ആശുപത്രിക്ക് ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജൂൺ 24 നാണ് സനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ സനിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

എന്നാൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാമിന് നിർദ്ദേശം നൽകി സനിലിനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചത് എന്നാണ്. സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു, മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന് ആരോപണം; അന്വേഷണം

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ പതിനാലു മാസം പ്രായമുള്ള എസൻ എർഹാനാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.

ഒരു വയസുകഴിഞ്ഞ കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.

എറണാകുളം പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ

എറണാകുളം പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അശ്വിൻ വിജയ് (23), കോട്ടയം സ്വദേശി അക്ബർ ഖാൻ (24) എന്നിവരുടെ കയ്യിൽനിന്നും വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ കൊച്ചി സിറ്റി പോലീസ് കമ്മിഷർ  പുട്ടവിമലദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ഡിസിപി അശ്വതി ജിജി, നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് SI യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് 106 ഗ്രാം MDMA യുമായി പ്രതികൾ പിടിയിലായത്. ഷോൾഡർ ബാഗിലും, പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു MDMA. ഇവർ ബാംഗ്ലൂരിലെ മൊത്ത വിപണക്കാരിൽ നിന്നും MDMA എടുത്ത് കൊണ്ട് വരവേയാണ് ഡാൻസഫ് സംഘത്തിൻ്റെ പിടിയിലായത്.

കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് പ്രതികൾ ചെയ്തുവരുന്നത്. മയക്കുമരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

സോഫ്റ്റ്‌വെയർ അപ്ഡേഷൻ; കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ മുടങ്ങും

തിരുവനന്തപുരം: സോഫ്റ്റ് വെയർ അപ്ഡേഷന്റെ ഭാഗമായി  ഓൺലൈൻ സേവനങ്ങൾ മുടങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്പറായ  9496001912 (കാൾ/വാട്ട്‌സ്ആപ്പ്) എന്നിവ 28.06.2025 രാത്രി 11 മണി മുതൽ 29.06.2025 പുലർച്ചെ 3 മണിവരെ ലഭ്യമാവുകയില്ല.

ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന  മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.

പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സൂംബയിലെ വസ്ത്ര വിവാദം! വിമർശനങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്

തിരുവനന്തപുരം: സൂംബയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.  കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നത്.

രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ലഹരിക്കെതിരെ സ്‌കൂളില്‍ സൂബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് രംഗത്തെത്തിയിരുന്നു.

ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല മകനെ സ്‌കൂളില്‍ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

ടിക്കറ്റ് ചാർജ് ചോദിച്ചതിൽ പ്രകോപനം; കാസർഗോഡ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം

0

കാസർഗോഡ്: കാസർഗോഡ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം. കണ്ടക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. കാസർഗോഡ് മേൽപ്പറമ്പിൽ വച്ചാണ് സംഭവം നടന്നത്. ടിക്കറ്റ് ചാർജ് ചോദിച്ചതിനാണ് യാത്രക്കാരൻ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇയാൾ കണ്ടക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ടക്ടർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.