പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയുടെ പേരോ മറ്റ് വിശദംശങ്ങളോ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

