നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂരിനെ വരുന്ന പത്തുമാസക്കാലം നിയമസഭയിൽ പ്രതിനിധീകരിക്കും.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

എല്‍ ഡി എഫിലെ എം സ്വരാജിനെ തോല്‍പ്പിച്ചാണ് ഷൗക്കത്ത് നിയമസഭയിലേക്കെത്തിയത്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സാരഥ്യത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്.

2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂരില്‍ വിജയിക്കുന്നത്. മണ്ഡലത്തിലെ ഇടത് എം എല്‍ എയായിരുന്ന പി വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here