പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെടുന്നു.
കുട്ടികളുടെ രക്ഷിതാക്കൾ, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ മൊഴി കമ്മീഷൻ രേഖപെടുത്തി.
മരിച്ച ആഷിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെൻറ് ഡൊമനിക് കോൺവെൻ്റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചു.
ശക്തമായ നിയമനടപടി സ്വീകരിക്കാൻ ബാലവകാശ കമ്മീഷൻ ചെയർമാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

